AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Power Cut : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല?

Kerala Power Cut Update : കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന് റിപ്പോർട്ട്. മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസും കെ.എസ്.ഇ.ബി വൃത്തങ്ങളും ഇക്കാര്യം അറിയിച്ചതായാണ് വിവരം. സംസ്ഥാനത്ത് കഴഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതി നിയന്ത്രണം തുടരുകയായിരുന്നു. എന്നാൽ ഇന്ന് അത് ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

Kerala Power Cut : സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമില്ല?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 13 Sep 2026 | 07:53 PM

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയില്ലെന്ന് റിപ്പോർട്ട്. മന്ത്രി സണ്ണി ജോസഫിന്റെ ഓഫീസും കെ.എസ്.ഇ.ബി വൃത്തങ്ങളും ഇക്കാര്യം അറിയിച്ചതായാണ് വിവരം. കടുത്ത പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് കഴഞ്ഞ കുറച്ച് ദിവസങ്ങളായി വൈദ്യുതി നിയന്ത്രണം തുടരുകയായിരുന്നു. എന്നാൽ ഇന്ന് അത് ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ദിവസങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട് എന്ന് മന്ത്രി സണ്ണി ജോസഫ് ഇന്ന് കോഴിക്കോട് പ്രതികരിച്ചിരുന്നു. വൈദ്യുതി ലഭ്യതക്കുറവ് എല്ലാ സംസ്ഥാനത്തും അനുഭവപ്പെടുന്ന പ്രശ്നമാണ്. കേരളത്തിൽ കഴിഞ്ഞവർഷത്തെ ഇതിനേക്കാൾ ആയിരം മെഗാ ഉപയോഗമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതനുസരിച്ചുള്ള ലഭ്യത ഇല്ല. വൈദ്യുതി കൂടുതൽ വിലകൊടുത്ത് വാങ്ങുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആലോചന നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ വൈദ്യുതി പ്രതിസന്ധിയെ അതിജീവിക്കാൻ പുതിയ നയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

Also Read : KSEB കുളംകലക്കി മീൻ പിടിക്കുന്നു; സോളാറിന് മുൻഗണനയുള്ള ഊർജ്ജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഈ പ്രതിസന്ധിഘട്ടത്തിൽ ജനങ്ങളുടെ ശ്രദ്ധ ആവശ്യമാണെന്നും മന്ത്രി ഓർമിപ്പിച്ചു. വൈദ്യുതി ഉപയോഗത്തിൽ ജനങ്ങൾ മിതത്വം പാലിക്കണം. രാത്രിയിൽ വീടുകളിലെ ആഡംബര ലൈറ്റുകൾ ഉപയോഗിക്കുന്ന ഉൾപ്പെടെയുള്ള ശീലങ്ങൾ കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു. പവർകട്ട് ആരംഭിക്കുന്നതിനു മുന്നോടിയായി തന്നെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകണമെന്ന് ഉദ്യോഗസ്ഥരോട് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി സാഹചര്യം കൃത്യമായി മനസ്സിലാക്കുന്ന ഒരാളും സർക്കാരിനെ കുറ്റപ്പെടുത്തില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മുഹമ്മദ് മന്ത്രി ആയിരുന്നപ്പോൾ കൊണ്ടുവന്ന കരാർ ഉണ്ടാക്കിയതിന്റെ പ്രതിഫലനമാണ് ഇപ്പോൾ നമ്മൾ അറിയുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം തന്നെ നിലവിലെ അനുഭവപ്പെടുന്ന കർത്താവ് വൈദ്യുതി പ്രതിസന്ധി അതിജീവിക്കുന്നതിനുവേണ്ടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടാൻ തീരുമാനിച്ചിരിക്കുകയാണ് കെഎസ്ഇബി. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കെഎസ്ഇബി ചർച്ച നടത്താൻ ബോർഡ് ഡയറക്ടർമാരെ നാളെ നിശ്ചയിക്കും എന്നാണ് വിവരം.

English Summary

Reports indicate that there is no likelihood of power restrictions in Kerala today. Information regarding this has been conveyed by Minister Sunny Joseph’s office and KSEB sources. Power restrictions had been in effect in the state for the past few days due to a severe crisis.

Follow Us