AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MDMA Case : ഒരാഴ്ച വിൽക്കുന്നത് 10 കിലോ എം.ഡി.എം.എ! വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും പൊക്കി കേരളാ പോലീസ്

College Girl and Male Friend Under Arrest Followed by Pantheerankavu MDMA Case : കോഴിക്കോട് പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഐ പിടികൂടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് വലിയ കണ്ണികളിലേക്ക്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥിനിയെയും പിടികൂടിയിരിക്കുകയാണ് ഇപ്പോൾ. മലപ്പുറം നിലമ്പൂർ സ്വദേശി സി അജ്മൽ (32 ), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ പി സൂര്യ ( 23) എന്നിവരെ...

MDMA Case : ഒരാഴ്ച വിൽക്കുന്നത് 10 കിലോ എം.ഡി.എം.എ! വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും പൊക്കി കേരളാ പോലീസ്
Representational ImageImage Credit source: Getty Images
Amal KV
Amal KV | Published: 13 Sep 2026 | 08:41 PM

പന്തീരങ്കാവ് :  കോഴിക്കോട് പന്തീരങ്കാവിൽ ഒരു കിലോ എംഡിഎംഐ പിടികൂടിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് വലിയ കണ്ണികളിലേക്ക്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാർഥിനിയെയും പിടികൂടിയിരിക്കുകയാണ് ഇപ്പോൾ. മലപ്പുറം നിലമ്പൂർ സ്വദേശി സി അജ്മൽ (32 ), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ പി സൂര്യ ( 23) എന്നിവരെയാണ് കേരള പോലീസ് സംഘം ന്യൂ ഇടയിൽ നിന്നും പിടികൂടിയത്. സൂര്യ നേഴ്സിങ് വിദ്യാർത്ഥിനിയാണ്.

കഴിഞ്ഞ മെയ് മാസം ഒൻപതാം തീയതി കോഴിക്കോട് പന്തീരങ്കാവിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നാണ് ഒരു കിലോ എംഡി എം എ പിടികൂടുന്നത്. ആ സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് അർശലാൽ, ആദിൽ ഷാ, മുഹമ്മദ് ഇർഫാൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർക്ക് ലഭിക്കുന്ന ലഹരിയുടെ ഉറവിടം ഡൽഹി ആണ് എന്ന് മനസ്സിലായത്. തുടർന്ന് പോലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നോയിഡയിൽ നിന്ന് രണ്ട് പ്രതികളെ കൂടി ഇപ്പോൾ അറസ്റ്റ് ചെയ്തത്.

Also Read : വടക്കഞ്ചേരിയിൽ ബസ് കാത്ത് നിന്നവരെ കാർ ഇടിച്ച് തെറിപ്പിച്ചു, ഒരു മരണം

മയക്കുമരുന്നുകൾ പാക്കറ്റുകളിൽ ആക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിംഗ് സാമഗ്രികൾ, കവറുകൾ, നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ തുടങ്ങിയവയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നും പോലീസ് കണ്ടെത്തി. വിദ്യാർത്ഥിനിയായ സൂര്യയുടെ പേരിലാണ് നോയിഡയിലെ ഫ്ലാറ്റ്. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഓരോ ആഴ്ചയിലും ഏകദേശം 10 കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും വില്പന നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പോലീസിന് ചോദ്യം ചെയ്യലിൽ നിന്ന് ലഭിച്ചത്.

ഡൽഹിയിൽ നിന്നും സാധാരണയായി സെക്കൻഡ് ഹാൻഡ് കാറുകൾ കേരളത്തിലേക്ക് വാങ്ങിക്കൊണ്ടു വരാറുണ്ട്. ഇത്തരത്തിൽ പഴയ കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് ലഹരി മരുന്നുകൾ രഹസ്യമായി കാറുകളിൽ കയറ്റിയാണ് ഇവിടേക്ക് എത്തിച്ചിരുന്നത്. കഴിഞ്ഞമാസം മലപ്പുറം ജില്ലയിൽ നിന്ന് പിടികൂടിയ 13 കിലോ എംഡിഎംഎയും ഇവരാണ് കൊടുത്തുവിട്ടത് എന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നാലുമാസം കൊണ്ട് മാത്രം അഞ്ച് കോടിയിൽ പരം രൂപയുടെ ഇടപാടുകൾ ഇവരുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ അജ്മലിന് മലപ്പുറത്തും കേസുകൾ നിലവിലുണ്ട്. പന്തീരങ്കാവ് പോലീസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

English Summary

The investigation into the seizure of one kg of MDMA at Pantheerankavu, Kozhikode, has led to key figures in the network. As part of the follow up investigation, a young man from Malappuram and a female student from Thiruvananthapuram have now been taken into custody.

Follow Us