Neethu Krishna : ആദ്യ സിനിമയിൽ തന്നെ നിവിൻ പോളിയുടെ നായിക, ഭാഗ്യം കൊണ്ടല്ല, ആ വിളി വന്നത് ഇങ്ങനെ – നീതു കൃഷ്ണ
ബാലചന്ദ്ര മേനോൻ, സായ് കുമാർ തുടങ്ങിയ മുതിർന്ന നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു പാഠപുസ്തകമായിരുന്നു എന്ന് നീതു ഓർക്കുന്നു. അവരുടെ സിനിമയോടുള്ള സമർപ്പണവും കൃത്യനിഷ്ഠയും തന്നെ ഏറെ സ്വാധീനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നും ക്യാമറയ്ക്ക് മുന്നിൽ അവർ കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തിയെന്നും നീതു പറയുന്നു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം പ്രതിഛായയിലൂടെ മലയാള സിനിമയിലേക്ക് പുതിയൊരു നായിക കൂടി എത്തിയിരിക്കുകയാണ് നീതു കൃഷ്ണ. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അഭിമുഖങ്ങളിലൂടെയും യുറേക്ക എന്ന ടീമിന്റെ വീഡിയോകളിലൂടെയും മലയാളികൾക്ക് പരിചിതമായ മുഖമാണ് നീതുവിന്റേത്. നിവിൻ പോളിയുടെ നായികയായി വലിയൊരു ക്യാൻവാസിൽ അരങ്ങേറ്റം കുറിച്ചതിന്റെ വിശേഷങ്ങൾ നീതു പങ്കുവെക്കുന്നു.
അവതാരകയിൽ നിന്ന് നിവിൻ പോളിയുടെ നായികയിലേക്ക്
സെലിബ്രിറ്റി ഷോകളുടെ ആങ്കറിംഗും കോണ്ടന്റ് വീഡിയോകളുമായി സജീവമായിരുന്ന നീതുവിനെ തേടി സിനിമാ ഭാഗ്യം എത്തുന്നത് തികച്ചും അപ്രതീക്ഷിതമായാണ്. നീതു ചെയ്ത ചില ഇന്റർവ്യൂ വീഡിയോകൾ ബി ഉണ്ണികൃഷ്ണന് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് അയച്ചു നൽകുകയായിരുന്നു. തുടർന്ന് ഓഡിഷനിലൂടെ നീതു പ്രതിഛായയിലെ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.
ALSO READ:ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ
സിനിമ എന്ന സ്വപ്നം; പ്രതിഛായ എന്ന അനുഭവം
ആദ്യ ചിത്രം തന്നെ വമ്പൻ താരനിരയ്‌ക്കൊപ്പമായതിന്റെ പേടിയും ആകാംക്ഷയും നീതുവിനുണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗിന് മുൻപ് തന്നെ സംവിധായകനും ടീമും നൽകിയ പിന്തുണ ആത്മവിശ്വാസം നൽകിയെന്ന് നീതു പറയുന്നു. വലിയ എക്സ്പീരിയൻസ് ഉള്ള താരങ്ങൾ ആണെന്നൊന്നും സെറ്റിലുള്ള ആരും തോന്നിപ്പിച്ചിട്ടില്ല. നിവിനേട്ടൻ വളരെ സ്വീറ്റ് ആയ ഒരു വ്യക്തിയാണ്. ഷോട്ടിൽ നിൽക്കുമ്പോൾ ടെൻഷൻ കൊണ്ട് എന്റെ മുഖം മാറുമ്പോൾ ടെൻഷൻ അടിക്കേണ്ട, നീ സമാധാനമായി ചെയ്തോ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ കംഫർട്ടബിൾ ആക്കിയെന്ന് നീതു കൃഷ്ണ പറയുന്നു.
സീനിയർ താരങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ
ബാലചന്ദ്ര മേനോൻ, സായ് കുമാർ തുടങ്ങിയ മുതിർന്ന നടന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു പാഠപുസ്തകമായിരുന്നു എന്ന് നീതു ഓർക്കുന്നു. അവരുടെ സിനിമയോടുള്ള സമർപ്പണവും കൃത്യനിഷ്ഠയും തന്നെ ഏറെ സ്വാധീനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ മറന്നും ക്യാമറയ്ക്ക് മുന്നിൽ അവർ കാണിക്കുന്ന പ്രകടനം അത്ഭുതപ്പെടുത്തിയെന്നും നീതു പറയുന്നു.
വ്യക്തിജീവിതം; സിനിമയിലേക്ക്
അടിസ്ഥാനപരമായി ഒരു ഡാൻസറായ നീതു സൈക്കോളജിയിൽ പിജി പൂർത്തിയാക്കിയ ഒരു പ്രൊഫഷണൽ സൈക്കോളജിസ്റ്റ് കൂടിയാണ്. എങ്കിലും സിനിമ തന്നെയായിരുന്നു നീതുവിന്റെ പ്രധാന ഫോക്കസ്. ഇന്റർവ്യൂ വീഡിയോകൾക്ക് ലഭിച്ച നല്ല കമന്റുകളാണ് അഭിനയത്തിലേക്ക് ഇറങ്ങാൻ നീതുവിന് ധൈര്യം നൽകിയത് എന്നും നീതു മനോരമയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കി.
ബിഗ് സ്ക്രീനിലെ പ്രതിഛായ
ആദ്യമായി വെള്ളിത്തിരയിൽ സ്വന്തം മുഖം കണ്ടപ്പോഴുള്ള അനുഭവം നീതുവിന് വിവരിക്കാനാവില്ല. തിയറ്ററിലെ പ്രൊജക്ടറിൽ നിന്ന് വെളിച്ചം സ്ക്രീനിലേക്ക് വീഴുന്ന ആ കൗതുകം നോക്കി നിന്നിരുന്ന പഴയ പെൺകുട്ടിയിൽ നിന്ന്, ആ സ്ക്രീനിലെ നായികയായി മാറിയ നിമിഷം ഏറെ വൈകാരികമായിരുന്നുവെന്ന് താരം പറയുന്നു. പ്രതിഛായയിലെ പെർഫോമൻസിന് മികച്ച പ്രതികരണങ്ങളാണ് നീതുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ നീതുവിനെ ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.