AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vijeesh Mani: സംവിധായകൻ വിജീഷ് മണിയുടെ വാഹനം അജ്ഞാത സംഘം കത്തിച്ചു

Vijeesh Mani: വാഹനത്തിന് തീ പിടിക്കുന്നത് കണ്ട് നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വാഹനത്തിലെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഭാഗികമായി കത്തി നശിച്ചിരുന്നു.സംഭവത്തിൽ കേസെടുക്കാൻ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം വാഹനം കത്തിക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് പോലീസിന് ഇനിയും....

Vijeesh Mani: സംവിധായകൻ വിജീഷ് മണിയുടെ വാഹനം അജ്ഞാത സംഘം കത്തിച്ചു
Vijeesh ManiImage Credit source: Social Media
Ashli C
Ashli C | Published: 30 Jul 2026 | 06:05 PM

കൊച്ചി: ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ വാഹനം അജ്ഞാന സംഘം കത്തിച്ചു. വിജീഷ് മണിയുടെ മാരുതി ജിമിനി ജീപ്പ് ആണ് വീട്ടിലെത്തിയ അജ്ഞാതർ നശിപ്പിച്ചത്. ഇന്ന് പുലർച്ചെ വിജീഷിന്റെ തൃശൂർ മുതുവട്ടൂരിലെ വീട്ടിലെത്തിയ രണ്ട് പേർ ചേർന്ന് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. വാഹനത്തിന് തീ പിടിക്കുന്നത് കണ്ട് നാട്ടുകാരാണ് വിജീഷിന്റെ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് വാഹനത്തിലെ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഭാഗികമായി കത്തി നശിച്ചിരുന്നു.

സംഭവത്തിൽ കേസെടുക്കാൻ ചാവക്കാട് പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം വാഹനം കത്തിക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് പോലീസിന് ഇനിയും വ്യക്തമായിട്ടില്ല. സിനിമ മേഖലയുമായി ബന്ധപ്പെട്ട ശത്രുതയാണോ അതോ മറ്റെന്തെങ്കിലും സംഭവത്തിലെ വിരോധമാണോ സംഭവത്തിന് പിന്നിൽ എന്ന് അന്വേഷണവും പുരോഗമിക്കുകയാണ്. കൂടാതെ ആക്രമണം നടത്തിയവരെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്.

ALSO READ:ഞാനായിരുന്നെങ്കിൽ വീട്ടിൽ കയറി ചവിട്ടി ചുരുട്ടി കൂട്ടിയേനെ; അഹാനയെ പിന്തുണച്ച് അച്ഛൻ കൃഷ്ണകുമാർ

സ്ക്രിപ്റ്റ് ടു സ്ക്രീൻ നിയമം പാലിച്ച് 51 മണിക്കൂർ 2 മിനിറ്റു നിർമ്മിച്ച ചിത്രമാണിത്…

മലയാള സിനിമയിലെ നിർമ്മാതാവും സംവിധായകനും ആണ് വിജീഷ് മണി. ​ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വിശ്വഗുരു എന്ന സിനിമയുടെ സംവിധായകനായാണ് അദ്ദേഹം പ്രശസ്തനായി മാറുന്നത്. സ്ക്രിപ്റ്റ് ടു സ്ക്രീൻ നിയമം പാലിച്ച് 51 മണിക്കൂർ 2 മിനിറ്റു നിർമ്മിച്ച ചിത്രമാണിത്. കൂടാതെ ബേബി മീനാക്ഷിയും ലിൻഡ അർസെനിയോയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പരിസ്ഥിതി ചിത്രമായ പുഴയമ്മ ഗോകുലം ഗോപാലൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇരുള ഭാഷാ ചിത്രമായ നേധാജി എന്നിവ തിയേറ്ററുകളിലേക്ക് റിലീസിനെ തയ്യാറെടുക്കുന്നവയാണ്.

കൂടാതെ വിജീഷ് മണി സംവിധാനം ചെയ്ത ജയറാം നായകനാകുന്ന സംസ്കൃത സിനിമയായ നമോയുടെ ചിത്രീകരണവും പൂർത്തിയായതായാണ് റിപ്പോർട്ട്.അതേസമയം ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവായ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി വിജീഷ് മണി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വഗുരു.. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ ചിത്രത്തിനുള്ള ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ആണ് ഈ ചിത്രം നേടിയത്.

തിരക്കഥാ രചന മുതൽ രജിസ്ട്രേഷൻ വരെയുള്ള സിനിമയുടെ ഷൂട്ടിംഗ് എഡിറ്റിംഗ് സെൻസറിങ് ജോലികൾ എന്നിവ 51 മണിക്കൂറിനുള്ളിൽ അതായത് ഏകദേശം രണ്ട് ദിവസവും മൂന്നു മണിക്കൂറിനുള്ളിലും പൂർത്തിയാക്കിയതാണ് ഈ ചിത്രത്തെ ഗിന്നസ് റെക്കോർഡ് തേടാൻ കാരണം. ഓരോ മിനിറ്റ് എങ്ങനെ വിനിയോഗിക്കണമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാൽ സിനിമാ ചിത്രീകരണത്തിന് യാതൊരു പ്രശ്നവും നേരിട്ടിരുന്നില്ല എന്നായിരുന്നു അന്ന് വിജേഷ് പ്രതികരിച്ചത്.

ENGLSH SUMMARY

Film director Vijeesh Mani’s vehicle was set on fire by an unknown group. Vijeesh Mani’s Maruti Jiminy jeep was destroyed by unknown people who came to his house. Two people who came to Vijeesh’s house in Muthuvattur, Thrissur this morning broke into the house and escaped after setting the vehicle on fire. CCTV footage of the incident is also available.

Follow Us