Hareesh peradi: നിങ്ങൾ ഇത് ചെയ്തതുകൊണ്ട് മാത്രം എനിക്ക് ഇന്നലെ 2 പുതിയ സിനിമകൾ വന്നു; സൈബർ ആക്രമണം അനുഗ്രഹമായെന്ന് ഹരീഷ് പേരടി
Hareesh peradi about Cyber Attack:ഒരു സൈബർ ആക്രമണം കാരണം തനിക്ക് ഒരു സിനിമയിൽ അവസരങ്ങൾ ലഭിച്ചു എന്നാണ് ഹരീഷ് പേരടി പറയുന്നത്. മുഹമ്മദ് നസീർ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഹരീഷ് പേരയുടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലികൾ എന്ന ക്യാപ്ഷൻ നൽകിയത്. ഇത്തരത്തിൽ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥന എന്ന് തുടങ്ങി.....
നാടകത്തട്ടിൽ നിന്നും സ്വന്തം അഭിനയ മികവിനാൽ വെള്ളിത്തിരയിലെ വിശാലതയിലേക്ക് നടന്നു കയറി വന്ന നടനാണ് ഹരീഷ് പേരടി. തന്റേതായ അഭിനയശൈലി കൊണ്ട് ദക്ഷിണേന്ത്യൻ സിനിമയിൽ പകരക്കാരൻ ഇല്ലാത്ത ഒരു അഭിനേതാവായി താരം വളർന്നു. കോഴിക്കോട് ജില്ലയിലെ ചാലപ്പുറത്തിന്റെ കലാസാംസ്കാരിക പാരമ്പര്യത്തിൽ ഇന്ന് അരങ്ങിൽ എത്തിയ അദ്ദേഹം വർഷങ്ങൾ നീണ്ട നാടക പ്രവർത്തനത്തിലൂടെയാണ് തന്റെ അഭിനയ മികവ് രാകിമിനുക്കി ഇന്ന് മലയാളികൾ ഇത്രമാത്രം ആസ്വാദിക്കുന്ന തലത്തിലേക്ക് എത്തിച്ചത്.
ക്ലീഷേ കഥാപാത്രങ്ങൾക്ക് പകരം ഹരീഷ് ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വളരെ വ്യത്യസ്തവും ശ്രദ്ധയാകർഷിച്ചതുമാണ്.റെഡ് ചില്ലീസ്, ആയിരത്തിൽ ഒരുവൻ എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ‘കൈതേരി സഹദേവൻ’ എന്ന ശക്തമായ രാഷ്ട്രീയ കഥാപാത്രമാണ് ഹരീഷ് പേരടിയുടെ അഭിനയജീവിതത്തിൽ നിർണായകമായി മാറിയത്. പിന്നീട് നിരവധി സിനിമകളിലൂടെയും ഹരീഷ് പേരിടി സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.
ഹരീഷ് പേരടിയുടെ പോസ്റ്റ്…
കലാരംഗത്ത് മാത്രമല്ല തന്റെ വ്യക്തിജീവിതത്തിലും ഹരീഷ് പേരടി പലപ്പോഴും മറ്റു അഭിനേതാക്കളിൽ നിന്നും വളരെ വ്യത്യസ്തമാണ് ഏതൊരു വിഷയത്തിലും തന്റെ നിലപാട് മടികൂടാതെ ഭയമില്ലാതെ പറയാൻ ഹരീഷ് പേരടി മടിക്കാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും നല്ല വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ഹരീഷ് നേരിടാറുണ്ട്.
ആദരാഞ്ജലികൾ എന്ന ക്യാപ്ഷൻ…
ഇപ്പോഴിതാ ഒരു സൈബർ ആക്രമണം കാരണം തനിക്ക് ഒരു സിനിമയിൽ അവസരങ്ങൾ ലഭിച്ചു എന്നാണ് ഹരീഷ് പേരടി പറയുന്നത്. മുഹമ്മദ് നസീർ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് ഹരീഷ് പേരയുടെ ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ആദരാഞ്ജലികൾ എന്ന ക്യാപ്ഷൻ നൽകിയത്. ഇത്തരത്തിൽ ഒരു വാർത്തയുണ്ടാക്കുകയും അത് ആഘോഷിക്കുകയും ചെയ്ത ഇടത് സൈബർ കൂട്ടങ്ങളോട് ഒരു അഭ്യർത്ഥന എന്ന് തുടങ്ങി കൊണ്ടാണ് ഹരീഷ് കുറിച്ചത്.
ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ ഉണ്ടാക്കുമ്പോൾ തന്റെ വ്യത്യസ്തമായ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കണമെന്നും കാരണം പലരും മറന്നുപോയ ലൈഫ് ഓഫ് ജോസൂട്ടിയിലെ ജോസഫ് ഏട്ടൻ എന്ന ഈ കഥാപാത്രത്തെ നിങ്ങൾ ഓർമ്മപ്പെടുത്തിയതിനാൽ തനിക്ക് ഇന്നലെ മാത്രം രണ്ട് സിനിമകളാണ് വന്നത് എന്ന് ഹരീഷ് പറയുന്നു. താനാ സിനിമ നല്ല ഒരു ശമ്പളത്തിന് ഉറപ്പിക്കുകയും ചെയ്തു അതുകൊണ്ട് സംവിധായകരെ ഓർമ്മപ്പെടുത്തുന്ന വ്യത്യസ്തമായ ഫോട്ടോകൾ ചേർത്ത് ഇനിയും എന്നെ പ്രോത്സാഹിപ്പിക്കണം. ഈ വാർത്ത ഷെയർ ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.