AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rimi Tomy Wedding: ഗായിക റിമി ടോമി വിവാഹിതയായി

Singer Rimi Tomy Wedding:താൻ വിവാഹിതയാകാൻ പോകുന്നു എന്ന് വിവരവും റിമി ടോമി തന്നെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. മാത്രമല്ല ആദ്യ വീഡിയോയിൽ തന്നെ വരനെക്കുറിച്ച് പറഞ്ഞത് അതൊരു നടനോ കോടീശ്വരനോ ഒന്നുമല്ല തനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട തന്നെ മനസ്സിലാക്കുന്ന ഒരു വ്യക്തിയെ താൻ ജീവിതത്തിലേക്ക് കൈപിടിച്ചു എന്നാണ്..........

Rimi Tomy Wedding: ഗായിക റിമി ടോമി വിവാഹിതയായി
Rimi Tomy WeddingImage Credit source: Social Media Screen grab
Ashli C
Ashli C | Published: 14 Nov 2026 | 07:50 PM

ഗായികയും അവതാരകയും ആയ റിമി ടോമി വിവാഹിതയായി. മുംബൈയിൽ താമസിക്കുന്ന മലയാളിയും ജിം പരിശീലകനും ബോഡി ബിൽഡബറുമായ ലിബിൻ മാത്യുവാണ് റിമി ടോമിയുടെ പ്രതിശ്രുത വരൻ. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. ആ ദിവസം തന്നെ റിമി ടോമിയുടെ വിവാഹവും നടക്കുന്നതോടെ കുടുംബത്തിന് ഇത് മറക്കാനാവാത്ത ഒരു നല്ല ദിനം കൂടിയായി മാറുകയാണ്. മുംബൈയിലെ ഡോംബിവല്ലിയിലാണ് വിവാഹം നടക്കുന്നത്.

തനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട തന്നെ മനസ്സിലാക്കുന്ന ഒരു വ്യക്തി….

റിമി ടോമി നേരത്തെ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ലിബിൻ ജനിച്ചു വളർന്ന സ്ഥലം ആയതിനാൽ ആണ് ഡോംബിവല്ലി തിരഞ്ഞെടുത്തു നിന്നും റിമി ടോമി ആരാധകരോട് പറഞ്ഞിരുന്നു. താൻ വിവാഹിതയാകാൻ പോകുന്നു എന്ന് വിവരവും റിമി ടോമി തന്നെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. മാത്രമല്ല ആദ്യ വീഡിയോയിൽ തന്നെ വരനെക്കുറിച്ച് പറഞ്ഞത് അതൊരു നടനോ കോടീശ്വരനോ ഒന്നുമല്ല തനിക്ക് മനസ്സിന് ഇഷ്ടപ്പെട്ട തന്നെ മനസ്സിലാക്കുന്ന ഒരു വ്യക്തിയെ താൻ ജീവിതത്തിലേക്ക് കൈപിടിച്ചു എന്നാണ് റിമി ടോമി പറഞ്ഞിരുന്നത്.

ALSO READ:കയ്യിൽന്ന് ഓരോന്നിടും അതൊക്കെ പെർഫെക്റ്റ് ആകും! നസ്ലിനൊപ്പമുള്ള സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ഹൻസിക

അതേസമയം സിനിമ മേഖലയിലെ സുഹൃത്തുക്കളെ ഉൾപ്പെടെ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ആരെയും ക്ഷണിക്കില്ല എന്നും തന്റെ കുടുംബാംഗങ്ങൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക എന്നും റിമി ടോമി നേരത്തെ തന്നെ അറിയിച്ചിരുന്നു. അതേസമയം തന്റെ ജീവിതപങ്കാളിയാണ് എന്ന് പരിചയപ്പെടുത്തുന്നതിന് മുന്നേ തന്നെ സോഷ്യൽ മീഡിയയിൽ ലിബിനുമായുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. പിന്നാലെ വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ഈ ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആണ് റിമിടോമിയും ലിബിനും വിവാഹിതരായത്. മാർച്ച് 10നാണ് റിമിയും ലിബിനും ആദ്യമായി ഫോണിലൂടെ സംസാരിച്ചത് മാർച്ച് 14 നേരിൽ കണ്ടു. നേരിൽ കാണുന്നതിന് മുന്നോടിയായി തന്നെ ഫോൺ സംഭാഷണങ്ങളിലൂടെ ഇരുവരും നന്നായി അടുത്തിരുന്നു എന്നും കണ്ടുമുട്ടിയ സമയത്ത് തന്നെ വിവാഹം കഴിക്കണമെന്ന് ഇരുവരും മനസ്സിൽ ഉറപ്പിച്ചിരുന്നതായും റിമിടോമി പറഞ്ഞു. തന്നെ നല്ലൊരു സുഹൃത്താണ് ലിബിൻ എന്നാണ് റിമി ടോമി ആരാധകരോട് പരിചയപ്പെടുത്തിയത്. അതേസമയം നിരവധി പേരാണ് റിമി ടോമിയുടെ വിവാഹത്തിന് ആശംസകൾ ആയി എത്തുന്നത് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങിൽ ആയിരിക്കുകയാണ്.

ENGLISH SUMMARY

Singer and presenter Rimi Tomy has gotten married. Her groom is Libin Mathew, a Malayali based in Mumbai who works as a gym trainer and bodybuilder. Only close relatives and family members attended the wedding ceremony. Today also happens to be the birthday of Rimi Tomy’s brother, Rinku Tomy. With the wedding taking place on this very day, it has become a truly memorable and special occasion for the family.

Follow Us