Amithabh bachan: അമിതാഭ് ബച്ചന്റെ ‘ജെൽസ’ സ്വന്തമാക്കാൻ കുടുംബത്തിൽ പോര് ; സമ്മാനരേഖ ചോദ്യം ചെയ്ത് സഹോദര ഭാര്യ കോടതിയിൽ
Amithabh bachan Jalsa Dispute:ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടുകളാണ് തർക്കത്തിന് ആധാരം ആയിരിക്കുന്നത്. കപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകൾ പ്രകാരം ജെൽസയുടെ ഉടമസ്ഥ ജയ ബച്ചൻ ആണെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോള ബച്ചന്റെ പേരാണ് ഉള്ളത്. സർക്കാർ രേഖകളിൽ നിന്നും തന്റെ പേര് മാറ്റി ജയയാക്കാൻ ശ്രമം നടന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയി..............
ബോളിവുഡ് താരം അമിതാബ് ബച്ചന്റെ മുംബൈയിലെ ജുഹുവിൽ ഉള്ള പ്രശസ്തമായ ജെൽസ എന്ന ബംഗ്ലാവിനെ ചൊല്ലി കുടുംബത്തിനുള്ളിൽ സ്വത്ത് തർക്കം രൂക്ഷമാകുന്നു. 1993 നടി ജയ ബച്ചന്റെ പേരിലേക്ക് സ്വത്ത് കൈമാറ്റം ചെയ്താൽ സമ്മാനരേഖയുടെ സാധുത ചോദ്യം ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്റെ സഹോദരന്റെ ഭാര്യ റെമോ ബച്ചൻ നിയമനടപടികളുമായി കോടതിയിൽ. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഈ കൈമാറ്റം നടത്തിയത് എന്നാണ് പ്രധാനമായ ആരോപണം.
അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് റമോള. കഴിഞ്ഞ ഏഴ് മാസമായി റാമോള നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ അന്തേരിയിലെ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറുടെ മുമ്പാകെയാണ് നിലവിൽ വിഷയത്തിൽ വാദം കേൾക്കൽ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ALSO READ:ബ്ലാക്ക് ആൻഡ് വൈറ്റ് കപ്പിൾ, എത്രനാൾ ഓടും വണ്ടി? റിമി ടോമിയുടെ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ
ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടുകളാണ് തർക്കത്തിന് ആധാരം ആയിരിക്കുന്നത്. കപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകൾ പ്രകാരം ജെൽസയുടെ ഉടമസ്ഥ ജയ ബച്ചൻ ആണെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോള ബച്ചന്റെ പേരാണ് ഉള്ളത്. സർക്കാർ രേഖകളിൽ നിന്നും തന്റെ പേര് മാറ്റി ജയയാക്കാൻ ശ്രമം നടന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
സമ്മാനപത്രം വഴി ഉടമസ്ഥാവകാശം ജയയ്ക്കു കൈമാറി…
ജല്‍സ ആദ്യം തന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത് എന്നും 1993 ൽ തയ്യാറാക്കിയ സമ്മാനപത്രം വഴി ഉടമസ്ഥാവകാശം ജയയ്ക്കു കൈമാറിയതാണ് എന്നാണ് റമോള തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ രേഖ തയ്യാറാക്കിയ രീതിയെ അവർ ശക്തമായി ചോദ്യം ചെയ്യുന്നു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ വെള്ള കടലാസിൽ ആണ് തയ്യാറാക്കിയത് എന്നും സാക്ഷികളുടെ ഒപ്പുകൾ ഇതിൽ ഇല്ലായിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാരിന്റെ യോജന പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തതിലും ക്രമവൽക്കരിച്ചതിലും അപാകതകൾ ഉണ്ടെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം പരാതി ലഭിച്ചിട്ടുണ്ട് എന്നും വിഷയത്തിൽ വാദം കേൾക്കൽ ആരംഭിച്ചു എന്നും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. തർക്കവുമായി ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശത്തെ കുറിച്ചും സമ്മാന രേഖയുടെ സാധ്യതയെക്കുറിച്ച് അധികൃതർ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അതേസമയം വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ അമിതാഭ് ബച്ചൻ ഇനിയും പ്രതികരണം നടത്തിയിട്ടില്ല. ജയ ബച്ചനും ആ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം അഭിഷേക് ബച്ചന്റെ വക്താവ് ഇത് കുടുംബത്തിനുള്ള ആഭ്യന്തര കാര്യമാണെന്നാണ് പ്രതികരിച്ചത് മുംബൈയിലെ ഏറ്റവും പ്രശസ്തമായ താരാപതികളിൽ ഒന്നായ ജലസ എല്ലാ ഞായറാഴ്ചകളിലും അമിതാബച്ചൻ തന്നെ ആരാധകർ നേരിൽ കണ്ട് അഭിവാദ്യം ചെയ്യുന്ന വേദി എന്ന നിലയിലും വളരെയധികം ശ്രദ്ധേയമാണ്.
ENGLISH SUMMARY
A property dispute has intensified within the family of Bollywood star Amitabh Bachchan concerning ‘Jalsa,’ his famous bungalow in Juhu, Mumbai. Remo Bachchan—the wife of Amitabh Bachchan’s brother—has initiated legal proceedings in court, challenging the validity of the gift deed through which the property was transferred to actress Jaya Bachchan in 1993. Her primary allegation is that this transfer was executed without her knowledge or consent.