Helen of Sparta: അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല, എന്റെ ഫോൺ അവർ കൊണ്ടുപോയി; പ്രതികരിച്ച് ഹെലൻ ഓഫ് സ്പാർട്ട

Helen of Sparta about Arrest:താൻ ഗർഭിണി ആയതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പോലീസ് ഉദ്യോഗസ്ഥർ കാസർഗോഡ് എത്തിയത് എന്നും ധന്യ വിശദമാക്കുന്നു. ഇത്ര പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല കാരണം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് തനിക്കെതിരെ ചുമത്തിയിരുന്നത്.ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണെങ്കിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്ന്....

Helen of Sparta: അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല, എന്റെ ഫോൺ അവർ കൊണ്ടുപോയി; പ്രതികരിച്ച് ഹെലൻ ഓഫ് സ്പാർട്ട

Helen Of Sparta

Published: 

20 Sep 2026 | 11:42 AM

ട്രാൻസ്ജെൻഡറെ അധിക്ഷേപിച്ച കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ് ആർ ധന്യ പ്രതികരണവുമായി രംഗത്ത്. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയതിനാൽ തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് കരുതിയില്ല എന്നാണ് ധന്യ വർഗീസ് പറയുന്നത്. ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ധന്യയെ അറസ്റ്റ് ചെയ്തിരുന്നത്. തനിക്ക് ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന് അറിയില്ലായിരുന്നു എന്നാണ് ധന്യ പറയുന്നത്. തന്റെ ഫോണ് പോലീസുകാര് പിടിച്ചു എടുത്തിരിക്കുകയാണ് ഇപ്പോൾ അച്ഛന്റെ ഫോണിൽ കൂടിയാണ് വീഡിയോ പങ്കുവെക്കുന്നത് എന്നും ധന്യ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്നെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു…

സംഭവത്തിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിനുശേഷം ആയിരുന്നു ധന്യയുടെ പ്രതികരണം.കഴിഞ്ഞദിവസം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തന്നെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു എങ്കിലും അവരുടെ ഫോൺ പോലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന വീഡിയോ അച്ഛന്റെ ഫോൺ വഴിയാണ് താൻ പങ്കുവെക്കുന്നത് എന്നും ഹെലൻ ഓഫ് സ്പാർട്ട വ്യക്തമാക്കി.

ALSO READ:ഐസിയുവിൽ! രേണു സുധിയുടെ നില ഗുരുതരം, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു

തൃശ്ശൂർ സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത് ശേഷം അവിടെയുള്ള പോലീസുകാർ കാസർഗോഡ് എത്തിയാണ് ധന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താൻ ഗർഭിണി ആയതിനാൽ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പോലീസ് ഉദ്യോഗസ്ഥർ കാസർഗോഡ് എത്തിയത് എന്നും ധന്യ വിശദമാക്കുന്നു. ഇത്ര പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല കാരണം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് തനിക്കെതിരെ ചുമത്തിയിരുന്നത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആണെങ്കിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തനിക്ക് അറിയില്ലായിരുന്നു. അത് തനിക്ക് ഇപ്പോഴാണ് മനസ്സിലായത്. ശേഷം രണ്ടുപേരുടെ ആൾ ജാമ്യത്തിൽ തന്നെ വിട്ടയച്ചു. എന്നും ധന്യ പറയുന്നു. കൂടാതെ വർഷങ്ങൾക്ക് മുമ്പ് താൻ ട്രാൻസ്മെൻ ആയിരുന്നു എന്ന് പ്രചരിക്കുന്ന വാർത്തകളിലും താരം പ്രതികരിച്ചു. അങ്ങനെയൊരു വാർത്ത വ്യാജമാണ് എന്നാണ് ഹെലൻ ഓഫ് സ്പാർട്ട പറയുന്നത്. ആ സമയത്ത് തന്നെ ഹെയർ ഷോട്ടായിരുന്നു അതിനാൽ തന്നെ പലരും താൻ ട്രാൻസ്മെൻ ആണോ എന്ന് ചോദിച്ചിട്ടുണ്ട്. മുടി വെട്ടിയത് കൊണ്ട് മാത്രം ഒരാൾ എങ്ങനെയാണ് ട്രാൻസ്‌മെന്റ് ആകുന്നത് എന്നും ധന്യ ചോദിക്കുന്നു.അതേസമയം ധന്യയുടെ ഫോണ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന പ്രതികരണം.

ENGLISH SUMMARY

S.R. Dhanya—known online as ‘Helen of Sparta’—has responded following her arrest in a case involving the abuse of a transgender person. Dhanya Varghese stated that she did not anticipate an arrest, as the charges filed against her were bailable offenses. She had been arrested on allegations of sexually harassing and threatening a transgender individual. Dhanya claimed she was unaware of the existence of such a law.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: തൊട്ടാൽ എന്താകും? ആ വാക്ക് ഞാൻ പറയുന്നില്ല ഇങ്ങനെയൊക്കെ ആണോ? ആസിഫിനോട് ദേഷ്യപ്പെട്ട് മോഹൻലാൽ
Renu Sudhi: ഐസിയുവിൽ! രേണു സുധിയുടെ നില ഗുരുതരം, പ്ലേറ്റ്ലെറ്റുകൾ കുറഞ്ഞു
Alin Jose Perera: അഖിൽ മാരാർ സീരിയലിലെ എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി; കളിയാക്കലുകൾ സഹിക്കാനാകുന്നില്ല ; പൊട്ടിക്കരഞ്ഞ് അലിൻ ജോസ് പെരേര
Bachelor Party Movie : അത് ലെജന്റ്സ് ഇത് ന്യൂജെൻസ്! നസ്ലിനും ചാക്കോച്ചനും സൗബിനും… ബാച്ച്ലർ പാർട്ടി റിട്ടേൺസ്
Deepika Padukone – Ranveer Singh: ദുവയ്ക്ക് കൂട്ടായി! ദീപികയ്ക്കും രൺവീറിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു… സന്തോഷം പങ്കിട്ട് താരദമ്പതികൾ
Bigg Boss Malayalam Season 8 : രാഹുൽ ഈശ്വർ പണി തുടങ്ങി? ഹൗസിൽ നിരാഹാരം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്