AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ

സൂപ്പർ താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകനായ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം സീൻ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.  ഈ സിനിമയിൽ പ്രതിനായകന്റെ വേഷത്തിൽ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരമായ നസ്ലനാണ്. തരത്തിന്റെ മികച്ച പ്രകടനമാണ് സിനിമയിലൂടനീളം കാണാനാകുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. നസ്ലൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി സീൻ മാറും എന്നാണ് ആരാധകർ പറയുന്നത്.

Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ…  സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ
Naslen Image Credit source: Screen Grab
Amal KV
Amal KV | Updated On: 07 Nov 2026 | 12:35 AM

സൂപ്പർ താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകനായ ജിത്തു മാധവൻ ഒരുക്കിയ തമിഴ് ചിത്രം സീൻ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.  ഈ സിനിമയിൽ പ്രതിനായകന്റെ വേഷത്തിൽ എത്തിയിരിക്കുന്നത് മലയാളികളുടെ പ്രിയതാരമായ നസ്ലനാണ്. തരത്തിന്റെ മികച്ച പ്രകടനമാണ് സിനിമയിലൂടനീളം കാണാനാകുന്നത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. നസ്ലൻ്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി സീൻ മാറും എന്നാണ് ആരാധകർ പറയുന്നത്.

നസ്ലെൻ ചരിത്രം ആവർത്തിക്കുന്നു

മലയാളത്തിൽ നിന്ന് തമിഴിലെത്തി വില്ലൻ വേഷം ചെയ്തു വൻ കൈയ്യടി നേടിയ പല താരങ്ങളുമുണ്ട്. വില്ലൻ വേഷം ചെയ്തു നായകനോടൊപ്പം തന്നെ കയ്യടി വാങ്ങുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ജെമിനി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ കലാഭവൻ മണി ചെയ്തതും ജയിലർ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ വിനായകൻ ചെയ്തതും ആയിട്ടാണ് സീനിലെ നസ്ലന്റെ പ്രകടനത്തെ പലരും ഉപമിക്കുന്നത്. അതായത് മോളിവുഡിൽ നിന്ന് ടോളിവുഡിൽ എത്തി ആദ്യ സിനിമയിൽ തന്നെ ചരിത്രം തീർക്കുകയാണ് നസ്ലെൻ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങൾ.

Also Read: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ

എന്തൊരു ചെയ്ഞ്ച്

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ഒരു സൈഡ് റോൾ ക്യാരക്ടർ ചെയ്ത പയ്യൻ കണ്ണടച്ചു തുറക്കും വേഗത്തിലാണ് ലീഡ് റോൾ ചെയ്യുന്ന തലത്തിലേക്ക് വളർന്നത്. അങ്ങനെ നായകനായി സക്സസിൽ നിൽക്കുന്ന ആ താരം പെട്ടെന്ന് വില്ലൻ വേഷം ചെയ്യാൻ തീരുമാനിക്കുന്നു. അതും മലയാളം വിട്ട് തമിഴിൽ. ഒരുപക്ഷേ നസ്ലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി ആ തീരുമാനം അടയാളപ്പെടുത്തും. ഫീൽ ഗുഫ് നായകന്റെ വില്ലത്തരം ഏറെ മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം.

നസ്ലിന്റെ മികച്ച തീരുമാനം

ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കഥയിൽ തമാശയ്ക്ക് കൂടി പ്രാധാന്യം നൽകി ജിത്തു മാധവൻ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ സൂര്യയ്ക്ക് ഒപ്പം തന്നെ വില്ലൻ വേഷം കൈകാര്യം ചെയ്ത നസ്ലെനും ആഘോഷിക്കപ്പെടുമ്പോൾ അത് ആരാധകർക്ക് മാത്രമല്ല മലയാള സിനിമയ്ക്ക് കൂടി സന്തോഷിക്കാൻ വക നൽകുന്ന കാര്യമാണ്. സൂര്യയ്ക്കും നസ്ലെനും ഒപ്പം തന്നെ നസ്രിയയും മികച്ച പ്രകടനമാണ് സീനിൽ കാഴ്ച വച്ചിരിക്കുന്നത്. ഇതിനുമുമ്പ് തമിഴ് സിനിമയിൽ പല അവസരങ്ങൾ ലഭിച്ചിട്ടും അതെല്ലാം വേണ്ടെന്നുവച്ച് ഒടുവിൽ വില്ലൻ വേഷത്തിലൂടെ തന്നെ ടോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനെടുത്ത നസ്ലിന്റെ തീരുമാനം മികച്ചതാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

English Summary

The Tamil film Scene, directed by Malayali filmmaker Jithu Madhavan and starring superstar Suriya, has hit theaters and is receiving an excellent response. Popular Malayali actor Naslen features in the film as the antagonist. According to audience feedback, Naslen delivers an outstanding performance throughout the movie.

Follow Us