Helen Of Sparta : നിങ്ങളെല്ലാവരും എന്നെ തോൽപ്പിച്ചു, അമ്മയാവാൻ തയ്യാറെടുക്കുന്ന ആളാണ് താൻ… കരഞ്ഞുകൊണ്ട് ഹെലൻ ഓഫ് സ്പാർട്ട

Helen of Sparta Latest : കഴിഞ്ഞ കുറച്ച് ദിവസമായി ഹെലൻ ഓഫ് സ്പാർട്ട ( ധന്യ എസ് രാജേഷ് ) എന്ന യൂടൂബർ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ ആണ് ഇക്കുറി യുടൂബ് താരം വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ച് നിൽക്കുന്നു എന്നാണ് ഹെലൻ ഓഫ് സ്പാർട്ട പിന്നീടും വ്യക്തമാക്കിയത്.

Helen Of Sparta : നിങ്ങളെല്ലാവരും എന്നെ തോൽപ്പിച്ചു, അമ്മയാവാൻ തയ്യാറെടുക്കുന്ന ആളാണ് താൻ... കരഞ്ഞുകൊണ്ട് ഹെലൻ ഓഫ് സ്പാർട്ട

Helen Of Sparta - Dhanya S Rajesh

Updated On: 

06 Sep 2026 | 01:00 AM

കഴിഞ്ഞ കുറച്ച് ദിവസമായി ഹെലൻ ഓഫ് സ്പാർട്ട ( ധന്യ എസ് രാജേഷ് ) എന്ന യൂടൂബർ വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിലൂടെ ആണ് ഇക്കുറി യുടൂബ് താരം വാർത്തകളിൽ നിറഞ്ഞത്. സംഭവത്തിൽ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ച് നിൽക്കുന്നു എന്നാണ് ഹെലൻ ഓഫ് സ്പാർട്ട പിന്നീടും വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ വിഷയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിലും തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് ധന്യ.

തന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് ധന്യയുടെ പ്രതികരണം വന്നിരിക്കുന്നത്. ട്രാൻസ് വിഭാ​ഗത്തിൽ നിന്നുള്ള ശീതൾ ശ്യാം തനിക്കെതിരെയും ജനിക്കാനിരിക്കുന്ന കുഞ്ഞിനെതിരെയും വളരെ മോശമായി ഭീഷണിയുടെ ഭാഷയിൽ പോസ്റ്റ് ഇട്ടു എന്നാണ് ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞ് തുടങ്ങുന്നത്. എനിക്ക് ഈ വ്യക്തിയെ അറിയുക പോലുമില്ല. സെക്സ് വർക്കിനെ എതിർത്തതിനെ തുടർന്നാണിത്. താൻ ​കൺസീവ് ആയിട്ടുള്ള വ്യക്തിയാണ്. ജീവതത്തിലെ ഏറ്റവും സന്തോഷം അനുഭവിക്കേണ്ട സമയമാണിത്. അങ്ങനെ ഉള്ള തന്നെയാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്, ജനിക്കാൻ പോകുന്ന കുഞ്ഞിനെ കൊല്ലുമെന്നാണ് പറയുന്നത്.

Also Read : മോഷണത്തെക്കാൾ വലിയ കുറ്റം! നീലക്കുറിഞ്ഞി പറിച്ച്, പടം പിടിച്ചവർക്ക് പണി വരുന്നുണ്ട്; രണ്ട് പേർക്കെതിരേ കേസ്

ഇങ്ങനെ ചെയ്യുന്ന ഒരാളെ ഞാൻ ബഹുമാനിക്കണം എന്നാണോ പറയുന്നത്. എന്നിട്ട് എത്ര സ്ത്രീകൾ ഈ വിഷയത്തെ എതിർത്തു. നിങ്ങൾക്ക് നാണമാവില്ലെ. റിയാക്ഷൻ വീഡിയോ ചെയ്യുന്ന എത്ര യുടൂബർമാർ ഉണ്ട്, അവരാരെങ്കിലും പ്രതികരിച്ചോ. ​ഗർഭിണിയായ എൻ്റെ സ്ത്രീത്വത്തെ അപമാനിച്ചിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ. എന്റെ പ്രസവം എടുക്കുമെന്നും കുഞ്ഞിനെ കൊല്ലുമെന്നുമാണ് പറഞ്ഞത്. താൻ ഇന്നുവരെ നേരിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലാത്ത ആളാണ് ഇങ്ങനെ പോസ്റ്റ് ഇട്ടത്. എന്റെ കുട്ടി ജനിച്ചിട്ട് പോലുമില്ല. നിങ്ങളൊക്കെയാണ് സ്ത്രീയാകാൻ നടക്കുന്നത്. സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിനും സെക്സ് വർക്കിനെ എതിർത്തതിനുമാണോ താൻ ഇതൊക്കെ കേൾക്കേണ്ടി വന്നത്. ഇത്രയൊക്കെ പറഞ്ഞിട്ടും കേട്ട് നിൽക്കുന്ന വനിതകൾ സ്ത്രീകളാണോ. ധന്യ വിതുമ്പിക്കൊണ്ട് വീഡിയോയിൽ പറയുന്നു.

ഈ വീഡിയോക്ക് പിന്നാലെ ശീതൾ ശ്യാമും ഒരു സ്റ്റോറി ഇൻസ്റ്റ​ഗ്രമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്യം വെല്ലുവിളി നടത്തി, പിന്നെ കാസർകോഡുകാരെ കൂട്ട് പിടിച്ചു, ഇപ്പോൾ റീച്ചിന് വേണ്ടി സ്വന്തം കുഞ്ഞിനെ ഇട്ടുകൊടുക്കുന്നു എന്നാണ് ഈ സ്റ്റോറിയിൽ പറയുന്നത്.

English Summary

YouTuber ‘Helen of Sparta’ (Dhanya ) has been making headlines over the past few days. Now, Dhanya has reacted emotionally to the controversies surrounding this issue and the cyber-attacks directed at her.

Loading...
Unable to load recommendations.
Follow Us
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
മാവ് കുഴയ്ക്കണ്ട, സമയവും ലാഭം; മടിയൻ മോമോസ് ഉണ്ടാക്കാം
വേ പ്രോട്ടീൻ ഐസൊലേറ്റോ കോൺസെൻട്രേറ്റോ മികച്ചത്?
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി
ചിറയിൻകീഴിലെ കോൺഗ്രസിൻ്റെ കൈയ്യാങ്കളി