AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Assault Case: നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം മുഴുവൻ പേർക്കും ഹൈക്കോടതി നോട്ടീസ്

Dileep Notice on Actress Assault Case: ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ആണ് നടപടി. ദിലീപ് അടക്കം നാലു പ്രതികളെ വിചാരണ കോടതി വെറുതെവിട്ടത് റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.....

Actress Assault Case: നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം മുഴുവൻ പേർക്കും ഹൈക്കോടതി നോട്ടീസ്
DileepImage Credit source: Social Media
Ashli C
Ashli C | Published: 10 Mar 2026 | 12:41 PM

നടിയെ ആക്രമിച്ച കേസിൽ സർക്കാർ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. നടൻ ദിലീപ് അടക്കം മുഴുവൻ പേർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ആണ് നടപടി. ദിലീപ് അടക്കം നാലു പ്രതികളെ വിചാരണ കോടതി വെറുതെവിട്ടത് റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സർക്കാർ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ.

എട്ടാം പ്രതിയായ ദിലീപ് ഏഴാം പദ്ധതി ചാർലി തോമസ് ഒമ്പതാംപ്രതി മേസ്തിരി സനിൽ പതിനഞ്ചാം പ്രദീപ് ശരത്ത് എന്നിവരെയാണ് നടി ആക്രമിച്ചതിന് തെളിവില്ലെന്ന് കാണിച്ചുകൊണ്ട് വിചാരണ കോടതി കേസിൽ നിന്നും വെറുതെവിട്ടത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്നും അപ്പീലിൽ പരാമർശിക്കുന്നു. പൾസർ സുനി അടക്കം ഒന്നു മുതൽ 6 വരെയുള്ള പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്.

ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യം ശുദ്ധീകരിച്ചതും അതീവ ഗൗരവകമാണെന്ന് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കുറ്റക്കാർക്ക് കുറഞ്ഞശേഷം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ തന്നെ പഴ്സസ് അടക്കമുള്ളവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആണ് സർക്കാർ സമർപ്പിച്ച അപ്പീലിലെ പ്രധാന ആവശ്യങ്ങൾ.

ഇവയ്ക്ക് പുറമേ അതിജീവിതയ്ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപ് ആണ് ദിലീപിന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന് തോന്നലുണ്ടായ വൈരാഗ്യമാണ് ദിലീപിനെ ഗൂഢാലോചനയിലേക്ക് നയിച്ചത് എന്നും അപ്പിലെ പറയുന്നുണ്ട്. കൂടാതെ നടൻ ദിലീപും കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയേയും വിവിധ ഇടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷികളും തെളിവുകളും ഉണ്ട് എന്നാൽ വിചാരണ കോടതി ഇവയെല്ലാം അവഗണിച്ചു എന്നും സർക്കാർ വാദിക്കുന്നു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണ കോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us