Honey Rose: പോരാട്ടത്തിന് ഒപ്പം നിന്നവർക്ക് നന്ദി നന്ദി നന്ദി…; നടി ഹണി റോസ്

Honey Rose- Boby Chemmannur: മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അടക്കം ഓരോ ആളുകളുടേയും പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ഹണി റോസ് നന്ദി അറിയിച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്ത് ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും വേണ്ടെന്നും ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള അശ്ലീല കമന്റുകളും പ്ലാൻഡ് ക്യാമ്പെയ്‌നും മതിയെന്നും ഹണി റോസ് പറഞ്ഞു.

Honey Rose: പോരാട്ടത്തിന് ഒപ്പം നിന്നവർക്ക് നന്ദി നന്ദി നന്ദി...; നടി ഹണി റോസ്

ഹണി റോസ്.

Updated On: 

08 Jan 2025 | 05:57 PM

കൊച്ചി: പോരാട്ടത്തിന് ഒപ്പം നിന്നവർക്കും പിന്തുണ നൽകിയവർക്കും എല്ലാവർക്കും നന്ദി അറിയിച്ച് നടി ഹണി റോസ്. തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഹണി റോസ് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയൻ, എഡിജിപി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അടക്കം ഓരോ ആളുകളുടേയും പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് ഹണി റോസ് നന്ദി അറിയിച്ചിരിക്കുന്നത്.

ഇന്നത്തെക്കാലത്ത് ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും വേണ്ടെന്നും ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള അശ്ലീല കമന്റുകളും പ്ലാൻഡ് ക്യാമ്പെയ്‌നും മതിയെന്നും ഹണി റോസ് പറഞ്ഞു.

ഹണി റോസിൻ്റെ വാക്കുകൾ

നന്ദി നന്ദി നന്ദി…

ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്, ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ളീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് കാമ്പയിനും മതി. സാമൂഹ്യമാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഇന്ത്യൻ ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി എടുത്ത കേരളസർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരളപോലീസിനും ഞാനും എൻ്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നന്ദി നന്ദി നന്ദി..

ലോ ആൻഡ് ഓർഡർ ADGP ശ്രീ മനോജ് എബ്രഹാം സർ, എറണാകുളം സിറ്റി പോലീസ് കമ്മീഷണർ ശ്രീ പുട്ട വിമലാദിത്യ IPS സർ, DCP ശ്രീ അശ്വതി ജിജി IPS മാഡം, സെൻട്രൽ പോലീസ്സ്റ്റേഷൻ ACP ശ്രീ ജയകുമാർ സർ, സെൻട്രൽ പോലീസ് സ്റ്റേഷൻ SHO ശ്രീ അനീഷ് ജോയ് സർ, ബഹുമാനപ്പെട്ട മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കൂടെ നിന്ന ബഹുമാനപ്പെട്ട നേതാക്കൾ, പൂർണപിന്തുണ നൽകിയ മാധ്യമപ്രവർത്തകർ, സുഹൃത്തുക്കൾ, എന്നെ സ്നേഹിക്കുന്നവർ. എല്ലാവർക്കും എന്റെയും എൻ്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി.

ഹണി റോസ് വർഗീസ്

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ