AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

I AM Game Movie Review :ഐ ആം ​ഗെയിമിൽ ദുൽഖറിന്റെ ​ഗംഭീര തിരിച്ചുവരവോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

I AM Game Movie First Response : ഓണം റിലീസായി എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമ അവസാന ഘട്ടത്തിലാണ് സെപ്റ്റംബർ മൂന്നിലേക്ക് റിലീസ് തീയതി മാറ്റിയത്. ആക്ഷൻ ത്രില്ലർ ലെവലിലുള്ള സിനിമ എന്ന പ്രതീക്ഷയിലാണ് ആരാധകരും തീയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ സാധാരണ ആക്ഷൻ സിനിമകളെക്കാൾ ഏറെ വ്യത്യസ്തമായ സിനിമയാണ് ഐ ആം ഗെയിം എന്നാണ് സിനിമയുടെ ആദ്യപകുതി കണ്ട് ഇറങ്ങിയവരുടെ പ്രതികരണം.

I AM Game Movie Review :ഐ ആം ​ഗെയിമിൽ ദുൽഖറിന്റെ ​ഗംഭീര തിരിച്ചുവരവോ? ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ
I Am Game Movie ReviewImage Credit source: Screen Grab
Amal KV
Amal KV | Updated On: 03 Sep 2026 | 01:11 PM

ദുൽഖർ സൽമാൻ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമയാണ് ഐ ആം ഗെയിം. അതുകൊണ്ടുതന്നെ സിനിമയ്ക്കായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. ഓണം റിലീസായി എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമ അവസാന ഘട്ടത്തിലാണ് സെപ്റ്റംബർ മൂന്നിലേക്ക് റിലീസ് തീയതി മാറ്റിയത്. ആക്ഷൻ ത്രില്ലർ ലെവലിലുള്ള സിനിമ എന്ന പ്രതീക്ഷയിലാണ് ആരാധകരും  തീയറ്ററുകളിലേക്ക് എത്തിയത്. എന്നാൽ സാധാരണ ആക്ഷൻ സിനിമകളെക്കാൾ ഏറെ വ്യത്യസ്തമായ സിനിമയാണ് ഐ ആം ഗെയിം എന്നാണ് സിനിമയുടെ ആദ്യപകുതി കണ്ട് ഇറങ്ങിയവരുടെ പ്രതികരണം.

ദുൽഖറിന്റെ ഗംഭീര തിരിച്ചുവോ?

ദുൽഖറിന്റെ ഗംഭീര തിരിച്ചുവരവാണ് സിനിമയിൽ, ഏറെ വ്യത്യസ്തമായ തീമിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള സിനിമയാണ് ഇത്. സിനിമയുടെയും മേക്കിങ് അപാരമാണ്. ഫസ്റ്റ് ഹാഫിൽ ദുൽഖറിന്റെ അഭിനയം ഏറെ ഞെട്ടിച്ചു. വലിയൊരു സസ്പെൻസിന്റെ മുകളിലാണ് ഫസ്റ്റ് ഹാഫ് അവസാനിപ്പിച്ചിരിക്കുന്നത്, അടുത്തത് എന്താണ് നടക്കുക എന്നുള്ള ആകാംക്ഷയിലാണ് ഇന്റർവലിന് പുറത്തിറങ്ങിയത്. സിനിമയിലെ ക്യാമറയും ഏറെ ശ്രദ്ധേയമാണ്. ട്രെയിലറിൽ കണ്ടതുപോലെ ഒന്നുമല്ല സ്ക്രീനിലേക്ക് വരുമ്പോൾ. വ്യത്യസ്തമായ കളർ ടോൺ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സാധാരണ മലയാള സിനിമ എന്ന തരത്തിലല്ല ഐ ആം ഗെയിം ഒരുക്കിയിരിക്കുന്നത് – അങ്ങനെ നീളുന്നു ഫസ്റ്റ് ഹാഫ് വരെയുള്ള പ്രേക്ഷക പ്രതികരണങ്ങൾ.

Also Read : വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ​ഗെയിമിന് ആശംസകളുമായി നിവിൻ പോളി

ആർ ഡി എക്സിന് ശേഷം നഹാസ്

ആർ ഡി എക്സ് എന്ന മാസ് ആക്ഷൻ സിനിമയ്ക്ക് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ഐ ആം ഗെയിമിൽ ഉണ്ടായിരുന്നത്. ഫസ്റ്റ് ഷോ കാണാൻ സംവിധായകനും തിയേറ്ററിൽ എത്തിയിരുന്നു. മികച്ച പ്രതികരണം ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട് എന്നും. ദുൽഖർ സ്ഥലത്തില്ല എന്നും നിലവിൽ ദുബായിലാണ് പടപ്പുള്ള കണ്ടതിനുശേഷം വിളിക്കുമെന്നും നഹാസ് ഹിദായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു

വമ്പൻ ഇടിയോ

സിനിമയിൽ ദുൽഖറിനൊപ്പം ആന്റണി വർഗീസ് പെപ്പെയും പ്രധാന വേഷത്തിൽ ഉണ്ട്. ഫസ്റ്റ് ഹാഫ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച സംവിധായകൻ ദുൽഖറും പെപ്പെയും തമ്മിലുള്ള പരിപാടി എങ്ങനെ ഉണ്ട് പൊളിച്ചില്ലേ എന്നാണ് ചോദിച്ചത്. തന്റെ മൂന്നുവർഷത്തെ യാത്രയാണ് ഈ സിനിമ എന്നും നഹാസ് പറഞ്ഞു.

English Summary

I Am Game marks Dulquer Salmaan’s return to Malayalam cinema after a hiatus; consequently, fans had been eagerly awaiting the film. Although initially expected to release during Onam, the release date was shifted to September 3rd during the final stages of production. Fans flocked to theaters anticipating an action-thriller experience.

Follow Us