AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം

Bigg Boss Malayalam Season 8 Updates : മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 8 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് മുന്നോടിയായി നടന്നുവരുന്ന അഗ്നിപരീക്ഷ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. സാധാരണ ജനങ്ങളിൽ നിന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് അഗ്നിപരീക്ഷ എന്ന ഓഡിഷൻ സ്വഭാവത്തിലുള്ള ഷോ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Big Boss Malayalam 8 UpdateImage Credit source: Facebook / jio hotstar
Amal KV
Amal KV | Published: 02 Sep 2026 | 10:35 PM

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ 8 സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് മുന്നോടിയായി നടന്നുവരുന്ന അഗ്നിപരീക്ഷ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു. സാധാരണ ജനങ്ങളിൽ നിന്ന് ബിഗ് ബോസ് ഹൗസിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് അഗ്നിപരീക്ഷ എന്ന ഓഡിഷൻ സ്വഭാവത്തിലുള്ള ഷോ ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു മിനി ഷോ തന്നെ നടത്തി അതിൽ നിന്ന് കോമനേഴ്‌സിനെ പ്രധാന ഷോയിലേക്ക് തെരഞ്ഞെടുക്കുന്നത്.

ബിഗ് ബോസിന് സമാനമായി തന്നെ മത്സരാർത്ഥികളുടെ കഴിവും മാനസികശേഷിയും എല്ലാം മാറ്റിവെക്കുന്ന വിധത്തിലുള്ള ടാസ്കുകളും ഗെയിമുകളും ഒക്കെയാണ് അഗ്നി പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ജഡ്ജ് ചെയ്യാനായി ബിഗ് ബോസ് മലയാളത്തിലെ മുൻ മത്സരാർത്ഥികളായ അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് എന്നിവരാണ് ഉള്ളത്.

Also Read : നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ

അതെ സമയം പ്രധാന ഷോ തുടങ്ങാൻ വെറും നാലു ദിവസങ്ങൾ മാത്രം ബാക്കി നൽക്കെ ആരൊക്കെയാകും മത്സരാർത്ഥികൾ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിലും ബിഗ് ബോസ് പ്രേക്ഷകരുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലും പലതരത്തിലുള്ള അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്. രാഹുൽ ഈശ്വർ മുതൽ ലക്ഷ്മി നക്ഷത്രയുടെ പേര് വരെ ഇത്തരത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഷോയുമായി ബന്ധപ്പെട്ട് മുൻ സീസണുകളിൽ ഏറ്റവും അധികം വൈറലായി മാറിയ ചില വീഡിയോ ദൃശ്യങ്ങൾ ജിയോ ഹോട്ട്സ്റ്റാർ മലയാളത്തിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. അങ്കം തുടങ്ങാൻ ഇനി നാലുദിവസം കൂടി എന്ന ക്യാപ്ഷനിൽ എത്തിയിരിക്കുന്ന വീഡിയോയിൽ സാബുമോൻ, ജാൻമണി ദാസ്, പേളി മാണി, രജിത് കുമാർ, റോബിൻ രാധാകൃഷ്ണൻ, അഖിൽ മാരാർ, ശോഭ വിശ്വനാഥ്‌, രേണു സുധി തുടങ്ങിയവരുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഷോയിലെ നിമിഷങ്ങളാണ് ഉള്ളത്. ജിയോ ഹോട്ട് സ്റ്റാറിലൂടെയും എഷ്യാനെറ്റ് ചാനലിലൂടെയുമാണ് ഇത്തവണയും ബി​ഗ് ബോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

English Summary

Bigg Boss Season 8, eagerly awaited by Malayali audiences, is set to begin on September 6. ‘Agnipareeksha’ the auditio -style show organized to select representatives from the general public for the Bigg Boss house is now nearing its final stage. Once again, Bigg Boss is reaching the audience through Jio Hotstar and the Asianet channel.

Follow Us