Sangeeth Prathap: നമ്മൾ പറയുന്ന ആ സ്ഥലം അവളാണ്; ഭാര്യയെ കുറിച്ച് സംഗീത് പ്രതാപ്
Sangeet Pratap about his wife:ഇപ്പോഴിതാ ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും ഒടുവിലുള്ള സിനിമയായ ബത്ലഹേം കുടുംബയൂണിറ്റിലും ശ്രദ്ധേയമായ കഥാപാത്രത്തെ തന്നെയാണ് സംഗീത പ്രതാപ് അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംഗീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. ഭാര്യയായ മാളുവിനെ കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് നടൻ തുറന്നു പറയുന്നത്.........
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സംഗീത പ്രതാപ്. മലയാളം ചലച്ചിത്രരംഗത്ത് നടനായും എഡിറ്ററായും സംഗീത് തന്റെ കഴിവ് തെളിയിച്ചു. തുടക്കത്തിൽ ചെറിയ കഥാപാത്രങ്ങളുമായി എത്തിയ സംഗീതിന് പ്രശസ്തി നേടിക്കൊടുത്ത ചിത്രം പ്രേമലു ആണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത് 2024ൽ റിലീസ് ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ ആയിരുന്നു നസ്ലിനും മമിതാ ബൈജുവും. ഇവർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സംഗീത് പ്രതാപിന്റെയും.
സിനിമയിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിന് നിമിഷനേരം കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിച്ചത്. ഇതോടുകൂടി സംഗീത് എന്ന പേരിനേക്കാൾ അമൽ ഡെവിസ് എന്ന പേരിലും താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോഴിതാ ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും ഒടുവിലുള്ള സിനിമയായ ബത്ലഹേം കുടുംബയൂണിറ്റിലും ശ്രദ്ധേയമായ കഥാപാത്രത്തെ തന്നെയാണ് സംഗീത പ്രതാപ് അവതരിപ്പിച്ചത്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംഗീത് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകുന്നത്. ഭാര്യയായ മാളുവിനെ കുറിച്ചും അവരുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് നടൻ തുറന്നു പറയുന്നത്.
ALSO READ:വെൽകം ബാക്ക്, ബ്ലോക്ക് ബസ്റ്റർ അടിക്കട്ടെ… ഐ ആം ഗെയിമിന് ആശംസകളുമായി നിവിൻ പോളി
സംഗീതിന്റെ വാക്കുകൾ
മാളു എന്റെ ഒരു ഹോം ആണ്. എന്റെ പ്രൊഫഷനിൽ എന്നെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ട് അതിനേക്കാൾ ഉപരി എന്റെ വ്യക്തി ജീവിതത്തിൽ എനിക്ക് ഒരുപാട് സമാധാനവും സന്തോഷവും ഞാൻ കണ്ടെത്തുന്ന ഒരു ഇടമാണ് അവൾ. എന്റെ വിഷമങ്ങളിൽ ആയാലും സന്തോഷങ്ങളിലായാലും കൂടെ നിൽക്കുന്ന വ്യക്തി. നമ്മൾ ഇപ്പോൾ നിൽക്കുന്ന എല്ലാ സാധനങ്ങളും മാറി എവിടെയെങ്കിലും പോയി സമാധാനത്തോടെ ഇരിക്കണം എന്ന് പറയില്ല ആ സ്ഥലമാണ് അവൾ എനിക്ക് എന്നും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോട്ടെ സാരമില്ല അതായിരിക്കും നമുക്ക് വേണ്ടത്, അത് അവിടുന്ന് കിട്ടും.
എന്നാണ് സംഗീത് പ്രതാപ് ഭാര്യയെ കുറിച്ച് പറഞ്ഞത്. അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെയാണ് സംഗീത ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. കൂടാതെ സൂപ്പർ ശരണ്യ, ബ്രോമാൻസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ സംഗീത് അവതരിപ്പിച്ചിട്ടുണ്ട്.അതേസമയം ഗിരീഷ് എഡി സംവിധാനം ചെയത് ബത്ലഹേം കുടുബ യൂണിറ്റ് വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്.
ENGLISH SUMMARY
Actor Sangeet Prathap has said about his personal life is attracting attention on social media. The actor is openly talking about his wife Malu and their relationship.