AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ishq Jalakar Song: സോഷ്യൽമീഡിയ മുഴുവൻ ധുരന്ധർ ബീറ്റ് മാത്രം, പഴയ പാത്രത്തിലെ പുതിയ വീഞ്ഞുപോലെ ഒന്ന്

Dhurandhar song Ishq Jalakar: സംഗീതത്തിലെ രാഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഭൈരവി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തീവ്രമായ പ്രണയവും സമർപ്പണവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഭൈരവിയുടെ സ്വാധീനം ഗാനത്തിന് ക്ലാസിക് പരിവേഷം നൽകുന്നു.

Ishq Jalakar Song: സോഷ്യൽമീഡിയ മുഴുവൻ ധുരന്ധർ ബീറ്റ് മാത്രം, പഴയ പാത്രത്തിലെ പുതിയ വീഞ്ഞുപോലെ ഒന്ന്
Ishq Jalakar Karvaan SongImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 20 Dec 2025 21:11 PM

2025-ലെ ഏറ്റവും വലിയ ചാർട്ട്ബസ്റ്ററുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ധുരന്ധർ എന്ന ചിത്രത്തിലെ ഇഷ്ക് ജലാകർ – കാരവാൻ എന്ന ഗാനം. 1960-കളിലെ വിഖ്യാതമായ ഖവാലിയെ ആധുനിക റോക്ക് സംഗീതവുമായി സമന്വയിപ്പിച്ച ഈ ഗാനം സംഗീത പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. പുരാതന ഇന്ത്യൻ സം​ഗീതത്തിലെ ഖവ്വാലിയുടേയും കർണാടക സം​ഗീതത്തിന്റെയും സ്പർശമുള്ള പഴയ പാത്രത്തിലെ വെസ്റ്റേൺ ടച്ചുള്ള പുതിയ വീഞ്ഞാണ് ഈ ​ഗാനം.

പ്രശസ്ത ബാൻഡ് ക്വീനിന്റെ Another One Bites the Dust എന്ന ഗാനത്തിലെ ബേസ്‌ലൈനിനോട് സാമ്യമുള്ള ആധുനിക ഇലക്ട്രോണിക് ബീറ്റുകളാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. എന്നാൽ ഈ ആധുനികതയ്ക്കപ്പുറം ഗാനത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലാണ്.

Also read – പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്…. സന്ദേശത്തിൽ പോളണ്ടെന്നു കേൾക്കുമ്പോൾ പ്രഭാകരൻ എന്തിനാകും ദേഷ്യപ്പെട്ടത്?

സംഗീതത്തിലെ രാഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഭൈരവി രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. തീവ്രമായ പ്രണയവും സമർപ്പണവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന ഭൈരവിയുടെ സ്വാധീനം ഗാനത്തിന് ക്ലാസിക് പരിവേഷം നൽകുന്നു. പരമ്പരാഗത ഖവാലികളിലെ പോലെ ഉയർന്ന പിച്ചിലുള്ള ആലാപനമാണ് ഇതിലുള്ളത്.

 

ഉറുദു പദങ്ങളുടെ മാസ്മരികത

 

സാഹീർ ലുധിയാൻവിയും ഇർഷാദ് കാമിലും ചേർന്ന് രചിച്ച വരികളിൽ ഉറുദു ഭാഷയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. ‘കാരവാൻ’ (യാത്രസംഘം), ‘ഹംസഫർ’ (സഹയാത്രികൻ), ‘ദീദാർ’ (ദർശനം) തുടങ്ങിയ വാക്കുകൾ ഗാനത്തിന് സൂഫി സ്പർശം നൽകുന്നു. കേവലം ഒരു സിനിമാ ഗാനം എന്നതിലുപരി ഒരു ആത്മീയ യാത്രയുടെ അനുഭൂതിയാണ് ഇത് ശ്രോതാക്കൾക്ക് സമ്മാനിക്കുന്നത്. ആധുനിക തലമുറയെയും ശാസ്ത്രീയ സംഗീത പ്രേമികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഈ പരീക്ഷണത്തിലൂടെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.