AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AR Rahman In malayalam: അന്ന് എ ആർ റഹ്മാൻ ദിലീപായിരുന്നു…. പടകാളി പിറന്നത് നാടൻപാട്ടുകളിൽ നിന്നും, യോദ്ധയിലെ പാട്ടു വന്ന വഴി

Making of Padakali Song history: ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ "പടകാളി ചണ്ടി ചങ്കരി..." എന്ന ഗാനത്തിനായി ഏറെ സമയമാണ് റഹ്‌മാൻ ചെലവഴിച്ചത്.

AR Rahman In malayalam: അന്ന് എ ആർ റഹ്മാൻ ദിലീപായിരുന്നു…. പടകാളി പിറന്നത് നാടൻപാട്ടുകളിൽ നിന്നും, യോദ്ധയിലെ പാട്ടു വന്ന വഴി
Padakali Song By Ar Rahman StoryImage Credit source: social media
Aswathy Balachandran
Aswathy Balachandran | Updated On: 04 Feb 2026 | 08:35 PM

വിസ്മയങ്ങളിലൊന്നായ ‘യോദ്ധ’യുടെ സംഗീതത്തിനു പറയാൻ പല സവിശേഷതകളും ഉണ്ട്. ഇന്ന് ലോകമറിയുന്ന എ.ആർ. റഹ്‌മാൻ അന്ന് പരസ്യചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ‘ദിലീപ്’ ആയിരുന്നു. ഒരു പരസ്യചിത്രത്തിന് വേണ്ടിയുള്ള അന്വേഷണമാണ് റഹ്‌മാനെ മലയാളത്തിലെ ചിരകാല പ്രതിഷ്ഠ നേടിയ ‘യോദ്ധ’യിലേക്ക് എത്തിച്ചത്. അക്കാലത്തെ പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു റഹ്‌മാന്റെ ശൈലിയെന്ന് സംവിധായകൻ സംഗീത് ശിവൻ ഓർക്കുന്നതായി സ്റ്റാർ ആൻഡ് സ്റ്റൈൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

കഥയും സിറ്റുവേഷനും പൂർണ്ണമായി കേട്ട ശേഷം ദിവസങ്ങൾ എടുത്താണ് അദ്ദേഹം ട്യൂണുകൾ നൽകിയിരുന്നത്. വെറുമൊരു ഈണമല്ല, മറിച്ച് ഫുൾ ഓർക്കസ്ട്രേഷനോടു കൂടിയ സംഗീതമാണ് അദ്ദേഹം കേൾപ്പിച്ചിരുന്നത്. “കുനു കുനെ…” എന്ന ഗാനം ഷൂട്ടിന് ശേഷം ഫൈനൽ വേർഷൻ വന്നപ്പോൾ അതിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്തി റഹ്‌മാൻ അത് അത്ഭുതമാക്കി മാറ്റി.

 

‘പടകാളി’യുടെ പിറവി

 

ചിത്രത്തിലെ ഏറ്റവും ജനപ്രിയമായ “പടകാളി ചണ്ടി ചങ്കരി…” എന്ന ഗാനത്തിനായി ഏറെ സമയമാണ് റഹ്‌മാൻ ചെലവഴിച്ചത്. ബിച്ചു തിരുമലയുടെ ശേഖരത്തിലുള്ള കേരളത്തിലെ നാടോടി ഗാനങ്ങൾ കേട്ടതിൽ നിന്നാണ് ഈ ഗാനത്തിന്റെ താളം രൂപപ്പെട്ടത്. യേശുദാസും എം.ജി. ശ്രീകുമാറും തമ്മിലുള്ള ആവേശകരമായ ആ മത്സരം മലയാളികൾ ഇന്നും നെഞ്ചേറ്റുന്നു.

പശ്ചാത്തല സംഗീതത്തിനായി മാത്രം പന്ത്രണ്ട് ദിവസത്തോളം തപസ്സിരുന്ന റഹ്‌മാന്റെ ആ കഠിനാധ്വാനമാണ് യോദ്ധയെ ഒരു ക്ലാസിക് ആക്കി മാറ്റിയത്. അന്ന് കൂടെ പ്രവർത്തിക്കുമ്പോൾ അദ്ദേഹം ഹോളിവുഡും ഓസ്കറും കീഴടക്കുന്ന വിശ്വപ്രസിദ്ധനാകുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് സംഗീത് ശിവൻ കുറിക്കുന്നു. ഇരുപത്തഞ്ച് വർഷങ്ങൾക്കിപ്പുറം ആ സംഗീത വിസ്മയം ലോകമാകെ പടർന്നു പന്തലിച്ചിരിക്കുന്നു.

Follow Us