AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: കണ്ണീരൊഴുക്കാതെ, മിനിറ്റുകൾ മതി! ചെറിയ ഉള്ളി തൊലി കളയാൻ ഇതാ ചില വിദ്യകൾ

Shallots Peeling Tips: ചെറിയ ഉള്ളിയുടെ തൊലി കളയാനുള്ള മടിയും കൈകളിലെ മാറാത്ത ദുർഗന്ധവും കാരണം പലപ്പോഴും ഇത് പാചകത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ ഒരിത്തിരി ബുദ്ധി ഉപയോഗിച്ചാൽ കണ്ണ് നനയാതെയും സമയം കളയാതെയും ചെറിയ ഉള്ളി മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കിയെടുക്കാം.

Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 01:50 PM
സ്വാദിൻ്റെ കാര്യത്തിൽ ചെറിയ ഉള്ളി കറികളിലെ രാജാവ് തന്നെയാണ്. എന്നാൽ ഈ ഉള്ളി വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ് പലരുടെയും കണ്ണ് നിറയുന്നത്. ചെറിയ ഉള്ളിയുടെ തൊലി കളയാനുള്ള മടിയും കൈകളിലെ മാറാത്ത ദുർഗന്ധവും കാരണം പലപ്പോഴും ഇത് പാചകത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ ഒരിത്തിരി ബുദ്ധി ഉപയോഗിച്ചാൽ കണ്ണ് നനയാതെയും സമയം കളയാതെയും ചെറിയ ഉള്ളി  മിനിറ്റുകൾക്കുള്ളിൽ വൃത്തിയാക്കിയെടുക്കാം... (Image Credits: Getty Images)

1 / 5
ചൂടുവെള്ളത്തിൽ കുതിർക്കാം: ഒരു പാത്രത്തിൽ ചെറിയ ഉള്ളി എടുത്ത് അതിലേക്ക് കുറച്ച് ചെറുചൂടുവെള്ളം ഒഴിക്കുക. ഏകദേശം 10-15 മിനിറ്റ് ഇങ്ങനെ വയ്ക്കാം. വെള്ളത്തിൽ കുതിരുന്നതോടെ ഉള്ളിയുടെ പുറത്തെ തൊലി മൃദുവാകും. ശേഷം ഉള്ളിയുടെ അഗ്രഭാഗം മുറിച്ചു മാറ്റിയാൽ തൊലി വളരെ എളുപ്പത്തിൽ ഇളകി വരും. ഇത് സമയം ലാഭിക്കാൻ സഹായിക്കും.

2 / 5
ഫ്രിഡ്ജ് ട്രിക്ക്: ഉള്ളി നന്നാക്കുമ്പോൾ കണ്ണുകളിൽ അസ്വസ്ഥത ഉണ്ടാകുന്നത് തടയാൻ ഈ വഴി പരീക്ഷിക്കാം. ഉള്ളി വൃത്തിയാക്കുന്നതിന് അരമണിക്കൂർ മുൻപ് ഫ്രിഡ്ജിൽ വെക്കുക. ഫ്രീസറിൽ വെക്കരുത്. തണുപ്പ് ഉള്ളിയിലെ സൾഫ്യൂറിക് സംയുക്തങ്ങളുടെ തീവ്രത കുറയ്ക്കുന്നു. ഇത് ഉള്ളി നന്നാക്കുമ്പോൾ കണ്ണ് നീറുന്നതും കണ്ണുനീർ വരുന്നതും തടയും. കൂടാതെ തൊലി കൂടുതൽ എളുപ്പത്തിൽ വിട്ടുപോരാനും ഇത് സഹായിക്കും.

3 / 5
മുറിക്കുന്ന രീതി: ശരിയായ രീതിയിൽ മുറിച്ചാൽ തൊലി കളയുന്നത് എളുപ്പമാക്കാം. ആദ്യം ഉള്ളിയുടെ രണ്ട് അറ്റവും (വേരിന്റെ ഭാഗവും തലഭാഗവും) മൂർച്ചയുള്ള കത്തിയുപയോഗിച്ച് മുറിച്ചു കളയുക. അതിനുശേഷം തൊലിക്ക് മുകളിലൂടെ നീളത്തിൽ ഒരു ചെറിയ വരയിടുക. ഉള്ളിയുടെ രണ്ട് വശവും മുറിച്ചു കഴിഞ്ഞാൽ ആ വരയിലൂടെ തൊലി വളരെ വേഗത്തിൽ കൈകൊണ്ട് തന്നെ ഉരിച്ചെടുക്കാം. നഖങ്ങൾ കൊണ്ട് തൊലി ചുരണ്ടേണ്ടി വരില്ല.

4 / 5
ഉള്ളി വൃത്തിയാക്കി കഴിഞ്ഞാൽ കൈകളിൽ ഉള്ളിയുടെ മണം തങ്ങിനിൽക്കുന്നത് ഒഴിവാക്കാൻ കുറച്ച് നാരങ്ങാനീരോ അല്ലെങ്കിൽ ഉപ്പോ ഉപയോഗിച്ച് കൈകൾ കഴുകുക. ഇത് ദുർഗന്ധം പൂർണ്ണമായും ഇല്ലാതാക്കും. കൂടാതെ ഉപയോഗിച്ച കോഫി പൗഡറോ അല്ലെങ്കിൽ സാധാരണ കോഫി പൗഡറോ കൈകളിൽ ഇട്ട് തിരുമ്മുന്നത് ഉള്ളിമണം മാറ്റാനുള്ള മികച്ച വഴിയാണ്. കോഫിയുടെ ശക്തമായ ഗന്ധം ഉള്ളിമണത്തെ ഇല്ലാതാക്കും.

5 / 5