Javed Akhtar: ”എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു സുഹൃത്ത് വേണം, ഇടുങ്ങിയ മനസ്സുള്ളവർക്ക് അത് മനസ്സിലാകില്ല”; ജാവേദ് അക്തർ

Javed Akhtar: മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തിയതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജാവേദ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഇതുപോലൊരു മഹത്തായ സൗഹൃദം വേണമെന്നും ഇടുങ്ങിയ മനസ്സുള്ളവർക്ക് അത് മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Javed Akhtar: എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു സുഹൃത്ത് വേണം, ഇടുങ്ങിയ മനസ്സുള്ളവർക്ക് അത് മനസ്സിലാകില്ല; ജാവേദ് അക്തർ

മോഹൻലാൽ, മമ്മൂട്ടി, ജാവേദ് അക്തർ

Published: 

27 Mar 2025 14:37 PM

മലയാളത്തിന്റെ സ്വകാര്യ അഭിമാനവും അഹങ്കാരവുമാണ് മമ്മൂട്ടിയും മോഹൻലാലും. സിനിമയ്ക്കപ്പുറമുള്ള ഇവരുടെ സൗഹൃദവും സാഹോദര്യവും അസൂയയോടെയാണ് പലരും നോക്കി കാണുന്നത്. ഇപ്പോഴിതാ ഈ പ്രിയതാരങ്ങളുടെ സൗഹൃദത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ​ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ. മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തിയതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ജാവേദ് തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ എല്ലാവർക്കും ഇതുപോലൊരു മഹത്തായ സൗഹൃദം വേണമെന്നും ഇടുങ്ങിയ മനസ്സുള്ളവർക്ക് അത് മനസ്സിലാകില്ലെന്നും അദ്ദേഹം പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു പ്രതികരണം.

‘ഇന്ത്യയിലെ എല്ലാ മമ്മൂട്ടിമാർക്കും മോഹൻലാലിനെ പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാൽമാർക്കും മമ്മൂട്ടിയെ പോലെ ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കിൽ എന്നും ഞാൻ ആഗ്രഹിക്കുന്നു. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിയുള്ള, നെഗറ്റീവ് ആളുകൾക്ക് മനസ്സിലാക്കാൻ കഴിയില്ല, പക്ഷേ അതാരാണ് ശ്രദ്ധിക്കുന്നത്’
എന്ന് ജാവേദ് അക്തർ കുറിച്ചു. നിരവധി പേർ പോസ്റ്റിന് താഴെ ഇരുവരുടെയും സൗഹൃദത്തെ പ്രകീർത്തിച്ച് കൊണ്ട് കമന്റിട്ടു. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഹൃദം വളരെ ഐതിഹാസികമാണെന്നും അവർ സൗഹൃദത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പ്രതീകങ്ങളാണെന്നുമാണ് അഭിപ്രായപ്പെടുന്നത്.

 

അടുത്തിടെ മമ്മൂട്ടിയുടെ ആരോ​ഗ്യ സ്ഥിതിയെ പറ്റി വാർത്തകൾ പ്രചരിക്കുന്നതിനിടെ മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇവിടെ വച്ച് മമ്മൂട്ടിയുടെ പേരിൽ വഴിപാടും നടത്തി. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരിൽ ആയിരുന്നു വഴിപാട്. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ മതവിദ്വേഷം കലർത്തി വിമർശനങ്ങൾ ഉയർന്നു. എന്നാൽ വിമർശകരുടെ വായടപ്പിച്ച് പ്രമുഖർ ഉൾപ്പെടെ രം​ഗത്തെത്തി. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന് മമ്മൂട്ടി ആശംസ അറിയിച്ചിരുന്നു. ചിത്രത്തിലെ എല്ലാ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വിജയം ആശംസിച്ചു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ