Joby A S: ‘ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു, അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് അന്ന്‌ നഷ്ടപ്പെടുത്തിയത്’

Joby on his closeness with Mohanlal: മോഹന്‍ലാലുമായിട്ടുള്ള അടുപ്പത്തെക്കുറിച്ച് മനസ് തുറന്ന് ജോബി. എറണാകുളത്ത് താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അയല്‍വാസിയായിരുന്നുമോഹന്‍ലാലെന്ന് ജോബി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനുള്ള അവസരം നഷ്ടമാക്കിയതിനെക്കുറിച്ചും ജോബി മനസ് തുറന്നു.

Joby A S: ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു, അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് അന്ന്‌ നഷ്ടപ്പെടുത്തിയത്

ജോബിയും മോഹൻലാലും

Published: 

04 Mar 2026 | 05:26 PM

നടന്‍ മോഹന്‍ലാലുമായിട്ടുള്ള അടുപ്പത്തെക്കുറിച്ച് മനസ് തുറന്ന് നടന്‍ ജോബി. എറണാകുളത്ത് താമസിച്ചുകൊണ്ടിരുന്നപ്പോള്‍ തന്റെ അയല്‍വാസിയായിരുന്നുമോഹന്‍ലാലെന്ന് യൂട്യൂബ് ചാനലായ ‘മാസ്റ്റര്‍ ബിന്നി’ന് നല്‍കിയ അഭിമുഖത്തില്‍ ജോബി പറഞ്ഞു. വരുമ്പോഴൊക്കെ തന്നെ വീട്ടിലേക്ക് ചെല്ലാന്‍ വിളിക്കുമായിരുന്നുവെന്നും, അത്ര വലിയ കാര്യമായിരുന്നുവെന്നും ജോബി വ്യക്തമാക്കി.

ഒരു ദിവസം മോഹന്‍ലാലിനൊപ്പം കാറില്‍ യാത്ര ചെയ്യാന്‍ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ചും ജോബി മനസ് തുറന്നു. ഒരു ദിവസം അമ്മയുടെ മീറ്റിങില്‍ പങ്കെടുക്കാന്‍ താന്‍ പോകുന്നതിനിടെ ഒരു പയ്യന്‍ ബൈക്കില്‍ വന്നു. ‘ചേട്ടാ എങ്ങോട്ട് പോകുവാ’ണെന്ന് അവന്‍ ചോദിച്ചു. അമ്മയുടെ മീറ്റിങിന് പോവുകയാണെന്ന് പറഞ്ഞപ്പോള്‍, താന്‍ കൊണ്ടുവിടട്ടേയെന്നായി അയാളുടെ ചോദ്യം. ശരിയെന്നായി തന്റെ മറുപടി.

ഉടന്‍ അവന്‍ ഹെല്‍മറ്റെടുക്കാനായി പോയി. അവനെയും വെയിറ്റ് ചെയ്ത് താന്‍ അവിടെ നിന്നു. ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു. തന്നെ കണ്ട് കാര്‍ അവിടെ നിര്‍ത്തി. ‘അങ്ങോട്ടാണെങ്കില്‍ കയറിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ മറ്റേ പയ്യന്‍ ഹെല്‍മറ്റ് എടുക്കാന്‍ പോയിരിക്കുകയാണല്ലോയെന്ന് താന്‍ ചിന്തിച്ചു. തനിക്ക് വേറൊരു അത്യാവശ്യമുണ്ടെന്ന് ലാലേട്ടനോട് പറഞ്ഞു. അദ്ദേഹം പോയി. ലാലേട്ടന്‍ പോയതും, ആ പയ്യന്‍ തിരിച്ചെത്തിയതും ഒരുമിച്ചായിരുന്നുവെന്നും ജോബി പറഞ്ഞു.

Also Read: Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍

ലാലേട്ടനാണ് ആ പോയതെന്ന് ആ പയ്യനോട് പറഞ്ഞു. ഇതുകേട്ടതും അവന്‍ ബൈക്കില്‍ തന്നെയും ഇരുത്തി വച്ചുപിടിച്ചു. ആ സമയം മഴയും പെയ്തു. ലാലേട്ടനൊപ്പം പോയിരുന്നെങ്കില്‍ മഴയും കൊള്ളേണ്ടി വരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് നഷ്ടപ്പെടുത്തിയത്.

അവിടെ ചെന്നപ്പോള്‍, ‘വിളിച്ചതല്ലേ, എന്തു പറ്റി’യെന്നും അദ്ദേഹം ചോദിച്ചു. എന്താണ് സംഭവിച്ചതെന്ന് അവിടെയുണ്ടായിരുന്ന സുരാജ് ഉള്‍പ്പെടെയുള്ളവര്‍ ചോദിച്ചു. അപ്പോള്‍ നടന്ന കാര്യം പറഞ്ഞു. ‘കള്ളക്കിളവ, ഇതാണ് നിങ്ങള്‍ക്ക് ഒരു ചാന്‍സും കിട്ടാത്തത്’ എന്ന് അവര്‍ തമാശരൂപേണ പറഞ്ഞെന്നും താരം വ്യക്തമാക്കി.

വാമനപുരം ബസ് റൂട്ടില്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങിനിടെ താന്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന്, ലാലേട്ടന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് തങ്ങളെ മാറ്റിയിരുന്നു. ലാലേട്ടന്‍ പറഞ്ഞിട്ടാണ് ഷിഫ്റ്റ് ചെയ്തത്. അന്ന് രാത്രിയിലൊക്കെ ഭയങ്കര ആഘോഷമായിരുന്നു. നമ്മളില്‍ ഒരാളായി അദ്ദേഹം മാറും. തന്നെ ഭയങ്കര ഇഷ്ടമായിരുന്നു. തനിക്കും അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണെന്നും ജോബി അഭിമുഖത്തില്‍ പറഞ്ഞു.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി