ജോജുവും ജോഷിയും പിന്നെ അനൂപ് മേനോനും… റെഡിയായിരുന്നോ! വരുന്നത് ബിഗ് ബജറ്റ് പടം
Joju George's New Movie: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോജു ജോർജ് ആണ് മലയാള സിനിമ ലോകത്ത് പ്രധാന ചർച്ചാവിഷയം. വിവാദങ്ങൾ ഒരുവശത്ത് തുടരുന്ന സാഹചര്യത്തിലാണ് ജോജു ജോർജിന്റെ പുതിയ സിനിമയെപ്പറ്റി അപ്ഡേറ്റ് വരുന്നത്. അതും ചെറിയ സിനിമയല്ല. ജോഷിയെന്ന ഹിറ്റ് സംവിധായകനുമായി മൂന്നാമതും ജോജു ജോർജ് ഒന്നിക്കുന്ന പടമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനേക്കാൾ വലിയ മറ്റൊരു ആകർഷണമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ് എന്ന കാര്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോജു ജോർജ് ആണ് മലയാള സിനിമ ലോകത്ത് പ്രധാന ചർച്ചാവിഷയം. വരവ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നെഗറ്റീവ് റിവ്യൂകളാണ് തുടക്കം. ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രമുഖ റിവ്യൂവർമാർ എല്ലാം മോശം അഭിപ്രായമാണ് പങ്കുവെച്ചത്. തനിക്കെതിരെ മനപ്പൂർവ്വം നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നുണ്ട് എന്ന് ആരോപിച്ച് ജോജു ജോർജ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കെതിരെ മലയാളത്തിലെ പ്രമുഖ താര ദമ്പതിമാർ പി ആർ വർക്ക് നടത്തുന്നു എന്ന ഗുരുതര ആരോപണവും ജോജു ജോർജ് ഉന്നയിക്കുകയുണ്ടായി.
ഇത്തരം വിഷയങ്ങൾ വിവാദമായി തുടരുന്ന ഈ സാഹചര്യത്തിലാണ് ജോജു ജോർജിന്റെ പുതിയ സിനിമയെപ്പറ്റി അപ്ഡേറ്റ് വരുന്നത്. അതും ചെറിയ സിനിമയല്ല. ജോഷിയെന്ന ഹിറ്റ് സംവിധായകനുമായി മൂന്നാമതും ജോജു ജോർജ് ഒന്നിക്കുന്ന പടമാണ് അണിയറയിൽ ഒരുങ്ങുന്നത്. അതിനേക്കാൾ വലിയ മറ്റൊരു ആകർഷണമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോൻ ആണ് എന്ന കാര്യം.
Also Read: ‘ഇത് ആ ഭർത്താവിൻ്റെയും ഭാര്യയുടെയും സ്ഥിരം പരിപാടി’, ജോജുവിനെതിരെ പി.ആർ ചെയ്യുന്ന ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മി
ജോജു, ജോഷി,അനൂപ് മേനോൻ’ ഇങ്ങനെ ഒരു കോംബോ പുതിയ പ്രോജക്റ്റുമായി എത്തുമ്പോൾ പ്രേക്ഷകർ സ്വാഭാവികമായും അമിത പ്രതീക്ഷയിൽ ആകും.ബിഗ് ബജറ്റിൽ 5 ഭാഷകളിലാണ് ആണ് സിനിമ ഒരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ്, ആന്റണി എന്നിവയാണ് ജോജിയുടെ സംവിധാനത്തിൽ ജോജു നായകനായി പുറത്തിറങ്ങിയ സിനിമകൾ.
‘കനാൻദേശം’ എന്നാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര്. ‘ഇത് നിന്റെ ഭൂമി നിന്റെ ആകാശം’ എന്ന ടാഗ്ലൈനോടെയാണ് സിനിമ എത്തുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ ലെവലിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. ജോജു ജോർജിനു പുറമേ മലയാളത്തിലെ വൻ താരനിരയും മികച്ച അണിയറ പ്രവർത്തകരും സിനിമയുടെ ഭാഗമാകും. പുതിയ സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും. കാസ്റ്റ് , റീലീസ് തീയതി തുടങ്ങിയ വിവരങ്ങൾ നിലവിൽ പുറത്ത് വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിടും.
English Summary
Joju George has been a major topic of discussion in the Malayalam film industry over the past few days. Amidst ongoing controversies, an update regarding his new film has emerged and it is no small project. The film marks his third collaboration with hit-maker Joshiy. An even greater highlight is that Anoop Menon is penning the screenplay.