AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇതൊക്കെ വിലിയ സിലബസാണ്, പഠിച്ചെടുക്കാൻ പാട് പെടും; ഷാജി കൈലാസിനെ കുറിച്ച് ജോജു ജോർജ്ജ്

Varavu Movie: ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരവ്. എ.കെ സാജൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് ആക്ഷൻ സിനിമയായ വരവ് ജൂലൈ 16 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ നടന്നിരുന്നു.

ഇതൊക്കെ വിലിയ സിലബസാണ്, പഠിച്ചെടുക്കാൻ പാട് പെടും; ഷാജി കൈലാസിനെ കുറിച്ച് ജോജു ജോർജ്ജ്
Joju George, Shaji KailasImage Credit source: Facebook / Joju George, Shaji Kailas
Amal KV
Amal KV | Published: 12 Jul 2026 | 11:38 AM

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരവ്. എ.കെ സാജൻ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് ആക്ഷൻ സിനിമയായ വരവ് ജൂലൈ 16 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ പ്രീ റിലീസ് ഇവന്റ് കൊച്ചിയിൽ നടന്നിരുന്നു. ഈ വേദിയിൽ സിനിമയെ കുറിച്ച് സംസാരിക്കവെയാണ് സംവിധായകൻ ഷാജി കൈലാസുമായുള്ള അനുഭവങ്ങൾ ജോജു ജോർജ്ജ് തുറന്ന് പറഞ്ഞത്.

ഷാജി കൈലാസിന്റെ വർക്കുകളെ കുറിച്ച് പറയാൻ ‌വളർന്നിട്ടില്ല. അദ്ദേഹത്തിന്റെ ബി​ഗ് കൊമേഴ്സ്യൽ ഹിറ്റുകൾ കണ്ടുകൊണ്ടണ് താനൊക്കെ വളർന്ന് വന്നത്. അദ്ദേഹത്തിന്റെ എനർജി ഭയങ്കരമാണ്. കൃത്യമായി പണി അറിയുന്ന ആളാണ്, അദ്ദേഹമൊക്കെ ഒരു പാഠ പുസ്തകമാണെന്നും ആ സിലബസ് വളരെ പടാണ് പഠിക്കാനെന്നും ജോജു ജോർജ്ജ് പറഞ്ഞു. സിനിമയുടെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പതിവ് പോലെ തന്നെ ആക്ഷന് പ്രധാന്യമുള്ള ടിപ്പിക്കൽ ഷാജി കൈലാസ് സിനിമയാകും വരവ് എന്ന് ടെയ്ലറിൽ നിന്ന് തന്നെ വ്യക്തമാണ്. തനിക്ക് ഫെെറ്റ് ചെയ്യാനുള്ള നിരവധി അവസരങ്ങൾ സിനിമയിലുണ്ടായിട്ടുണ്ടെന്നും പരമാവധി ഇടിച്ചിട്ടുണ്ടെന്നും ജോജു പറഞ്ഞു.

Also Read: ഞാൻ തയ്യാറെടുപ്പിലാണ്, മോഹൻ‌ലാൽ – സിബി മലയിൽ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിക്കുന്നു? വെളിപ്പെടുത്തി സംവിധായകൻ!

സിനിമയോട് അതിയായ ആത്മാർത്ഥതയുള്ള നടനാണ് ജോജു ജോർജ്ജ് എന്ന് ഷാജി കൈലാസ് വ്യക്തമാക്കി. നല്ല എനർജിയുള്ള നടനാണ് ജോജു. ജോജു സെറ്റിലേക്ക് വരുമ്പോൾ തന്നെ യൂണിറ്റിന് മുഴുവൻ പ്രത്യേക ഊർജ്ജമാണ് ലഭിക്കുക. സിനിമയോട് അതിയായ പാഷനാണ് അദ്ദേഹത്തിനുള്ളത്. എല്ലാ സമയവും സിനിമയെ കുറിച്ച് മാത്രമാണ് ജോജു സംസാരിക്കുക എന്നും ഷാജി കൈലാസ് പറഞ്ഞു.

കൊലക്കേസ് പ്രതിയായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾ പരോളിൽ പുറത്തിറങ്ങുന്നതും അതിനെ തുടർന്ന് നടക്കുന്ന സംഭവവികസങ്ങളാണ് വരവ് സിനിമയുടെ ഇതിവൃത്തം. പോളച്ചൻ എന്നാണ് ജോജുവിന്റെ കഥാപാത്രത്തിന്റെ പേര്. ജോജുവിന് ‌പുറമെ നിരവധി താരങ്ങളാണ് വരവിൽ അണി നിരക്കുന്നത്. മുരളി ഗോപിയാണ് വില്ലന്റെ വേഷത്തിൽ എത്തുന്നത്. സാനിയ അയ്യപ്പൻ, അർജുൻ അശോകൻ, ബൈജു സന്തോഷ്‌, സുകന്യ, അസീസ്, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നല്ലൊരു ആക്ഷൻ ഡ്രാമാ വിരുന്നാകും വരവ് എന്ന് ഏകദേശം ഉറപ്പാണ്.

English Summary

Varavu is the upcoming film directed by Shaji Kailas, starring Joju George. The screenplay has been penned by A.K. Sajan. A mass action movie, Varavu is set to release in theaters on July 16. The film’s pre-release event was held in Kochi recently; during the event, Joju George opened up about his experiences working with director Shaji Kailas.

Follow Us