AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal Siby Malayil : ഞാൻ തയ്യാറെടുപ്പിലാണ്, മോഹൻ‌ലാൽ – സിബി മലയിൽ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിക്കുന്നു? വെളിപ്പെടുത്തി സംവിധായകൻ!

Mohanlal Siby Malayil Hit Combo Returns : സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 37 വർഷം മുമ്പ് പിറന്ന സൂപ്പർഹിറ്റ് സിനിമ കിരീടം വീണ്ടും തിയേറ്ററുകൾ റിലീസിന് എത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് എത്തിയ ചിത്രത്തെ തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ മോഹൻലാൽ - സിബി മലയിൽ എന്ന ഹിറ്റ് കോംബോ ആവർത്തിക്കുമോ എന്ന അഭ്യൂഹത്തിനും ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.

Mohanlal Siby Malayil : ഞാൻ തയ്യാറെടുപ്പിലാണ്, മോഹൻ‌ലാൽ – സിബി മലയിൽ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിക്കുന്നു? വെളിപ്പെടുത്തി സംവിധായകൻ!
Mohanlal. Siby MalayilImage Credit source: Facebook / Mohanlal. Siby Malayil
Amal KV
Amal KV | Published: 11 Jul 2026 | 04:50 PM

സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 37 വർഷം മുമ്പ് പിറന്ന സൂപ്പർഹിറ്റ് സിനിമ കിരീടം വീണ്ടും തിയേറ്ററുകൾ റിലീസിന് എത്തിയിരിക്കുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം ബി​ഗ് സ്ക്രീനിലേക്ക് എത്തിയ ചിത്രത്തെ തലമുറ വ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സിമിനയുടെ ഓരോ എലമെന്റുകളും ഇപ്പോൾ സമൂ​ഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിലിയ ചർച്ചാ വിഷയമാണ്. മോഹൻലാൽ എന്ന നടന്റെ കരിയറിലെ ഒരു നാഴിക കല്ലായിട്ടാണ് ചിത്രത്തെ വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ കുറച്ച് നാളുകളായി ഉയർന്ന് കേൾക്കുന്ന ആ ചോദ്യത്തിന് കൂടുതൽ പ്രധാന്യം കൈ വന്നിരിക്കുകയാണ്. മോഹൻലാൽ – സിബി മലയിൽ എന്ന ഹിറ്റ് കോംബോ ഇനി എപ്പോഴാണ് ആവർത്തിക്കുന്നത് ?

ഈ അഭ്യൂഹത്തിന് ഇപ്പോൾ ഏകദേശം വ്യക്തത നൽകിയിരിക്കുകയാണ് സിബി മലയിൽ. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂ ടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ മോഹൻലാലുമായി അടുത്തൊരു പ്രൊജക്ട് സംഭവിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയത്. ചില കാര്യങ്ങൾ സംഭവിക്കുമെന്ന് ഉറപ്പിക്കുന്ന അദ്ദേഹം ഇപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനൗൺസ് ചെയ്യാറായിട്ടില്ലെന്നും പറഞ്ഞു. എഴുത്തുകൾ നടക്കുന്നുണ്ട്. ഉസ്താദ് പോലൊരു മാസ് പടം മോഹൻലാലിനെ വച്ച് പിന്നീട് ചെയ്യണം എന്ന് തോന്നിയിട്ടില്ലേ എന്ന അവതാരകയുടെ ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംവിധായകൻ വലിയൊരു സൂചന കൂടി നൽകി.

Also Read: മോഹന്‍ലാല്‍ പറഞ്ഞു നമ്മുടെ പടം ഹിറ്റാ… ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് ഇങ്ങനെ, കിരീടത്തെക്കുറിച്ച് സിബി മലയില്‍

ഒരു മാസ് മസാല പടം ഒരുക്കാനുള്ള പ്രവർത്തനങ്ങളിലാണ് താൻ. വെറും മാസ് മാത്രമായിരിക്കില്ല ഇമോഷൻസിന് കൂടി വലിയ പ്രാധാന്യമുള്ള പ്രൊജക്ടായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞ് വച്ചു. അങ്ങനെ നീണ്ട നാളുകളായി നിലനിൽക്കുന്ന ഒരു അഭ്യൂഹത്തിന് സിബി മലയിൽ തന്നെ വ്യക്തത വരുത്തി.

കിരീടത്തിലെ മോ​ഹൻലാലിന്റെ അഭിനയം കണ്ട് കട്ട് പറയാൻ മറന്ന് പോയ സന്ദർഭത്തെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം മനസ്സ് തുറന്നു. ചിത്രത്തിലെ അമ്മയായ കവിയൂർ പൊന്നമ്മയോട് ജീവിതം എന്റെ കൈവിട്ട് പോവുകയാണ് എന്ന് പറയുന്ന രം​ഗമാമ് തനിക്ക് ഏറ്റവും ഹൃദയത്തിൽ തൊട്ട രം​ഗമെന്നും സീനിന് മുൻപ് താൻ പ്രത്യേകിച്ച് ഒരു കാര്യവും ലാലിനോട് ബ്രീഫ് ചെയ്തിരുന്നില്ല എന്നും സിബി മലയിൽ വ്യക്തമാക്കി. അഭിനയിക്കുന്നതിനേക്കാൾ മികച്ച രീതിയിൽ ​ഡബ്ബ് ചെയ്യാനുള്ള കഴിവും മോഹൻലാലിനുണ്ട്. അതും വളരെ അനായാസമായിട്ടാണ് ചെയ്യുന്നത്. എത്ര വലിയ ഇമോഷ്ണൽ സീനാണെങ്കിലും സ്ട്രെയിൻ ഇല്ലാതെ ലാലിൽ നിന്ന് വരേണ്ട സംഭവം ഒഴുകി വരുമെന്നും സംവിധായകൻ പറഞ്ഞു.

English Summary

Kireedam, the superhit film born from the collaboration of Siby Malayil and Mohanlal 37 years ago, has returned to theaters. Audiences across generations have embraced the film upon its return to the big screen after decades. Amidst this, speculation regarding whether the hit duo of Mohanlal and Siby Malayil will reunite has now been clarified.

Follow Us