‘ഇത് ആ ഭർത്താവിൻ്റെയും ഭാര്യയുടെയും സ്ഥിരം പരിപാടി’, ജോജുവിനെതിരെ പി.ആർ ചെയ്യുന്ന ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മി

Lakshmi Menon on Joju George Allegation: കഴിഞ്ഞ ദിവസമാണ് നടൻ ജോജു ജോർജ് തനിക്കെതിരെ മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് പി ആർ വർക്ക് നടത്തുന്നുണ്ട് എന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ഞെട്ടിക്കുന്ന ഈ ആരോപണം സിനിമ ലോകത്തും പ്രേക്ഷകർക്കിടയിലും ചൂട് ഏറിയ ചർച്ചാവിഷയമായി തുടരുകയാണ്. ആരോപണം വന്നതിനു പിന്നാലെ മുതൽ ആ ദമ്പതികൾ ആരാണെന്നുള്ള അന്വേഷണത്തിലാണ് സിനിമ പ്രേമികൾ.

ഇത് ആ ഭർത്താവിൻ്റെയും ഭാര്യയുടെയും സ്ഥിരം പരിപാടി, ജോജുവിനെതിരെ പി.ആർ ചെയ്യുന്ന ദമ്പതികളെക്കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മി

Joju George, Lakshmi Menon

Updated On: 

22 Jul 2026 | 01:32 PM

കഴിഞ്ഞ ദിവസമാണ് നടൻ ജോജു ജോർജ് തനിക്കെതിരെ മലയാളത്തിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് പി ആർ വർക്ക് നടത്തുന്നുണ്ട് എന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ഞെട്ടിക്കുന്ന ഈ ആരോപണം സിനിമ ലോകത്തും പ്രേക്ഷകർക്കിടയിലും ചൂട് ഏറിയ ചർച്ചാവിഷയമായി തുടരുകയാണ്. ആരോപണം വന്നതിനു പിന്നാലെ മുതൽ ആ ദമ്പതികൾ ആരാണെന്നുള്ള അന്വേഷണത്തിലാണ് സിനിമ പ്രേമികൾ. വരവ് എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് ജോജു ആരോപണം ഉന്നയിച്ചിരുന്നത്. ഇപ്പോഴിതാ ആ താര ദമ്പതികളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ താരവും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോൻ.

ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരദമ്പതികളെക്കുറിച്ച് ലക്ഷ്മി മേനോൻ കൂടുതൽ സൂചനകൾ നൽകിയിരിക്കുന്നത്. ‘ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിനു മുകളിലാണ് ചേട്ടാ’ ഇങ്ങനെയാണ് ലക്ഷ്മി സ്റ്റോറിയിൽ കുറിച്ചത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ഇതോടുകൂടി വിഷയത്തിന് ഒന്നുകൂടി ചൂട് ഏറിയിരിക്കുകയാണ്. തിരച്ചിലുകൾ തുടരുന്നുണ്ടെങ്കിലും ആരാണ് ആ താര ദമ്പതികൾ എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് വ്യക്തത വന്നിട്ടില്ല. ജോജു ജോർജിനെതിരെ സമാനമായ രീതിയിൽ ഇതിനുമുമ്പും നെഗറ്റീവ് ക്യാമ്പയിനുകൾ നടന്നിട്ടുണ്ടെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

Also Read: ‘പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പി.ആർ വർക്ക് ചെയ്യുന്നു, 16 ഫോണൊക്കെ എറിഞ്ഞ് പൊട്ടിക്കാൻ ഞാനാരാ’ : ജോജു ജോർജ്

ഷാജി കൈലാസും ജോജുവും ആദ്യമായി ഒന്നിച്ച സിനിമയായിരുന്നു വരവ്. ഈ സിനിമയ്ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് ക്യാമ്പയിൻ നടക്കുന്നു എന്നാണ് ജോജു പറഞ്ഞത്. സിനിമയുടെ ലൊക്കേഷനിൽ ജോജുവിന്റെ ഭാഗത്ത് നിന്ന് വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും ചിത്രീകരണത്തിനിടെ 16 മൊബൈൽ ഫോണുകൾ ജോജു എറിഞ്ഞു തകർത്തു എന്നും ശാന്തിവിള ദിനേശ് എന്ന മുൻ സംവിധായകൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയും വൈകാരികമായാണ് ജോജു പ്രതികരിച്ചത്.

തന്നെ മോശക്കാരൻ ആക്കുന്നതിലൂടെ തനിക്ക് ലഭിക്കേണ്ട സിനിമകൾ മുടക്കുകയാണ് ഉദ്ദേശം. ‘എനിക്ക് വരുന്ന പ്രൊഡ്യൂസർമാരെ മുടക്കുകയാണ് ലക്ഷ്യം, ദയവുചെയ്ത് നിങ്ങൾ ആലോചിച്ചു നോക്കൂ, തനിക്കെതിരെ വരുന്ന വാർത്തകളുടെ സത്യാവസ്ഥ മനസ്സിലാക്കിയിട്ട് മാത്രം പോസ്റ്റ് ചെയ്യാൻ ശ്രമിക്കൂ. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ്, ഞാനൊരു മോശക്കാരൻ ആണെന്ന് ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജോഷി സാറുമായി മൂന്നാമത്തെ സിനിമ ചെയ്യാൻ പോവുകയാണ്, ഞാൻ മോശക്കാരൻ ആണെങ്കിൽ അങ്ങനെ നടക്കുമോ. എന്നും ജോജു ചോദിച്ചിരുന്നു.

English Summary

Recently, actor Joju George leveled a serious allegation claiming that a prominent Malayalam actor and his wife were orchestrating a PR campaign against him. This shocking accusation has sparked heated discussions within the film industry and among the audience. Ever since the allegation surfaced, movie enthusiasts have been trying to identify the couple in question. Now, Lakshmi Menon a social media personality and wife of actor Mithun Ramesh has commented on the matter regarding that celebrity couple.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ