Assault Case: ‘മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു’; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി

Assault in Serial Location: ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ച് അസീം ഫാസി എന്നയാളിൽ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.

Assault Case: മദ്യലഹരിയിൽ പിറകിലൂടെ കയറിപ്പിടിച്ചു; സീരിയൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവിനെതിരെ പരാതി

Representational Image

Published: 

11 Jan 2025 | 05:04 PM

തിരുവനന്തരപുരം: സീരിയൽ ലൊക്കേഷനിൽ വീണ്ടും ലൈം​ഗികാതിക്രമം. ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെയാണ് ലൈം​ഗികാതിക്രമം ഉണ്ടായത്. ലൊക്കേഷനിൽ വച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ച് അസീം ഫാസി എന്നയാളിൽ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തു.

കഴിഞ്ഞ വർഷം ജുലൈയിലാണ് അതിക്രമം നടന്നത്. ജൂലൈ പത്തൊമ്പതിന് നൈറ്റ് ഷൂട്ടുായിരുന്നുവെന്നും അന്നാണ് സംഭവം നടന്നതെന്നും യുവതി പറയുന്നു. മദ്യലഹരിയിൽ എത്തിയ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ കുതറിയോടിയെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്നിടത്തെത്തി ഇക്കാര്യങ്ങൾ അവരോട് പറഞ്ഞെന്നും യുവതി പറയുന്നു. എന്നാൽ അന്ന് ഇക്കാര്യം നിർമാതാവിനോട് പറഞ്ഞപ്പോൾ പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും പറഞ്ഞു. സീരിയൽ നിർമാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്ന് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളിൽ ലൈം​ഗികാതിക്രമം തുടരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അതിജീവിത പരാതി നൽകിയത്.

Also Read: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

എന്നാൽ പിന്നീട് ഇയാളുടെ ഭാ​ഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉപദ്രവം തുടർന്നുവെന്നും സീരിയൽ സെറ്റുകളിൽ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്‌മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്‌മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കൊടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തുമെന്നും യുവതി പറയുന്നു.

ഇയാൾ ശല്യം ചെയ്യുന്നത് കൂടിയതോടെ നിർമാതാവ് ഇയാളെ മാറ്റിനിർത്തിയിരുന്നു. അതിനുശേഷവും പെണ്ണിനെ വേണമെന്നും പറഞ്ഞ് വീളിച്ചോണ്ടിരുന്നു. രണ്ട് സീരിയലുകളിൽ നിന്നാണ് നിർമാതാവ് മാറ്റിനിർത്തിയത്. എന്നാൽ പിന്നീടും ഇയാൾ സീരിയലിൽ കയറിയെന്നും മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്നും യുവതി പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ