AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jurassic Park Movie Actor : ജൂറാസിക് പാർക്കിലെ നായകൻ, സാം നീൽ അന്തരിച്ചു

ചിത്രത്തിൻ്റെ ഒന്നും, മൂന്നും ഭാഗങ്ങളിലും 2022-ൽ എത്തിയ ജൂറാസിക് വേൾഡ് ഡോമിനിയനിലും ഡോക്ടർ അലൻ ഗ്രാൻായി അദ്ദേഹം വേഷമിട്ടു. ന്യൂസിലാൻ്റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സിറ്റി ഒാഫ് നോ എന്നതാണ് സാം നീലിൻ്റെ ആദ്യ ചിത്രം. 1975 മുതൽ 2025 വരെയും ഹോളിവുഡിൽ സജീവമായിരുന്നു സാം നീൽ. ഏറ്റവും കുറഞ്ഞത് 150 ചിത്രങ്ങളിലെങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും അദ്ദേഹത്തിനെ തിരിച്ചറിയാൻ ജൂറാസിക്ക് പാർക്ക് തന്നെ മതി.

Jurassic Park Movie Actor : ജൂറാസിക് പാർക്കിലെ നായകൻ, സാം നീൽ അന്തരിച്ചു
Sam NeillImage Credit source: Getty Images / Facebook
Arun Nair
Arun Nair | Updated On: 13 Jul 2026 | 04:07 PM

ന്യൂയോർക്ക്: എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നായ ജൂറാസിക് പാർക്കിലെ നായകൻ സാം നീൽ അന്തരിച്ചു ആസ്ട്രേലിയയിലെ സിഡ്നിയിലായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. 78 വയസ്സായിരുന്നു. ചിത്രത്തിൻ്റെ ഒന്നും, മൂന്നും ഭാഗങ്ങളിലും 2022-ൽ എത്തിയ ജൂറാസിക് വേൾഡ് ഡോമിനിയനിലും ഡോക്ടർ അലൻ ഗ്രാൻായി അദ്ദേഹം വേഷമിട്ടു. സിനികൾ, വെബ് സീരിസുകൾ, ടെലിവിഷൻ ഷോകൾ അടക്കം എണ്ണിയാലൊടുങ്ങാത്ത അത്രയും പരിപാടികളുടെ ഭാഗമായിരുന്നു അദ്ദേഹം.

അഞ്ച് പതിറ്റാണ്ടോളം സിനിമയിൽ തുടർന്ന അദ്ദേഹത്തിൻ്റെ യഥാർത്ഥ ജന്മദേശം ന്യൂസിലാൻ്റ് ആണ്.  ദീർഘ നാളായി രക്താർബുദത്തോട് മല്ലടിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിലിൽ താൻ രോഗമുക്തി നേടിയെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ALSO READ:2 ലക്ഷം രൂപയുടെ മരുന്ന് തട്ടിപ്പാണോ? കൊല്ലാനായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… വീഡിയോയുമായി രേണുവിന്റെ ചേച്ചി

ന്യൂസിലാൻ്റ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത സിറ്റി ഒാഫ് നോ എന്നതാണ് സാം നീലിൻ്റെ ആദ്യ ചിത്രം. 1975 മുതൽ 2025 വരെയും ഹോളിവുഡിൽ സജീവമായിരുന്നു സാം നീൽ. ഏറ്റവും കുറഞ്ഞത് 150 ചിത്രങ്ങളിലെങ്കിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ‘ജുറാസിക് പാർക്ക്’, ‘പീക്കി ബ്ലൈൻഡേഴ്‌സ്’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്.
വടക്കൻ അയർലണ്ടിലായിരുന്നു നീലിൻ്റെ ജനനം, ഏഴാം വയസ്സിൽ അദ്ദേഹത്തിൻ്റെ കുടുംബം ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലേക്ക് കുടിയേറി. 1991-ൽ ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ, 2022-ൽ ന്യൂസിലൻഡിൽ നിന്നുള്ള നൈറ്റ്ഹുഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

English Summary

Jurassic Park Movie Actor Sam Neill Passes away at the age of 78. He had blood cancer. He took his last breath in Sydney Australia. Same Neill was from New Zealand and grab the audience pulse through all time super hit movie Jurassic Park.

Follow Us