AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: 2 ലക്ഷം രൂപയുടെ മരുന്ന് തട്ടിപ്പാണോ? കൊല്ലാനായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… വീഡിയോയുമായി രേണുവിന്റെ ചേച്ചി

Renu Sudhi Sister Reaction Video:ഏതൊരു പോസ്റ്റ് ഇടുമ്പോഴും അതിനു താഴെ വന്ന് ഇറങ്ങിപ്പോയി ചത്തു കൂടെ എന്ന രീതിയിൽ വളരെ മോശമായിട്ടുള്ള കമന്റുകളാണ് ആളുകൾ ഇടുന്നത്.തനിക്ക് ഒരു മാസം രണ്ടര ലക്ഷം രൂപയുടെ ഒരു മരുന്ന് ആവശ്യമായി ഉണ്ട് കീമോയുടെ ഭാഗമായിട്ടാണ് അത് എന്ന് ഒരു വീഡിയോയിൽ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് രോഗമില്ല അവർ ഇതിലൂടെ പണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് എന്നിങ്ങനെയാണ് ആളുകളുടെ പ്രതികരണം ഇപ്പോൾ ഇതാ.....

Renu Sudhi: 2 ലക്ഷം രൂപയുടെ മരുന്ന് തട്ടിപ്പാണോ? കൊല്ലാനായി നടക്കുന്നവരോട് ഒന്നേ പറയാനുള്ളൂ… വീഡിയോയുമായി രേണുവിന്റെ ചേച്ചി
Renu Sudhi Reaction VideoImage Credit source: Social Media
Ashli C
Ashli C | Published: 12 Jul 2026 | 02:05 PM

കഴിഞ്ഞ കുറച്ച് നാളുകളായി രേണു സുധിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ കേന്ദ്രം. ബ്രെസ്റ്റ് കാൻസർ സ്ഥിരീകരിച്ചിട്ടും ജനങ്ങൾ ഭൂരിഭാഗം ആളുകളും അത് ഇപ്പോഴും അംഗീകരിക്കുവാൻ തയ്യാറായിട്ടില്ല. അതിന്റെ പ്രധാന കാരണം രേണുവിന്റെ മുഖത്ത് ഇപ്പോഴും നിലനിൽക്കുന്ന ചിരിയും സന്തോഷവും ആണ്. ക്യാൻസർ രോഗിക്ക് എങ്ങനെ എപ്പോഴും ചിരിച്ച് ആസ്വദിച്ച് റീലുകൾ ചെയ്യാൻ സാധിക്കുന്നു എന്നാണ് ഒരുപറ്റം ആളുകളുടെ ചോദ്യം. അതിനിടയിൽ മകനായ കിച്ചു സോഷ്യൽ മീഡിയയിൽ രേണുവിനെതിരെ തുറന്നുപറഞ്ഞ ചില കാര്യങ്ങളും ആളുകൾക്കിടയിൽ അവരോടുള്ള വെറുപ്പും വൈരാഗ്യവും വർധിക്കുവാൻ കാരണമായി.

ഏതൊരു പോസ്റ്റ് ഇടുമ്പോഴും അതിനു താഴെ വന്ന് ഇറങ്ങിപ്പോയി ചത്തു കൂടെ എന്ന രീതിയിൽ വളരെ മോശമായിട്ടുള്ള കമന്റുകളാണ് ആളുകൾ ഇടുന്നത്.തനിക്ക് ഒരു മാസം രണ്ടര ലക്ഷം രൂപയുടെ ഒരു മരുന്ന് ആവശ്യമായി ഉണ്ട് കീമോയുടെ ഭാഗമായിട്ടാണ് അത് എന്ന് ഒരു വീഡിയോയിൽ തുറന്നു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവർക്ക് രോഗമില്ല അവർ ഇതിലൂടെ പണം പിടിച്ചെടുക്കാനുള്ള ശ്രമമാണ് എന്നിങ്ങനെയാണ് ആളുകളുടെ പ്രതികരണം ഇപ്പോൾ ഇതാ അതിന് വ്യക്തത വരുത്തിയിരിക്കുകയാണ് സഹോദരി.

ALSO READ:ക്യാൻസർ വിറ്റു ജീവിക്കുന്ന ചേച്ചി, രോഗികൾക്ക് അപമാനം! രേണു സുധിക്ക് വിമർശനം

രേണുവിനെ കൊല്ലാനായി നടക്കുന്ന റിയാക്ഷൻ വ്ലോഗർമാർ അറിയാൻ………

രേണുവിനെ കൊല്ലാനായി നടക്കുന്ന റിയാക്ഷൻ വ്ലോഗർമാർ അറിയാൻ എന്നാണ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇതിൽ രേണുവിന് ഉപയോഗിക്കുന്ന മരുന്നുകളും അവയുടെ പ്രൈസ് ടാഗുകളും അടക്കം ഇവർ വ്യക്തമാക്കിയിട്ടുണ്ട്.കീമോ നൽകുന്നത് കാർബോ പ്ലാറ്റിനം എന്ന മരുന്ന് ആണ്. അതിനു മുന്നേ ആയി നൽകുന്ന ഇഞ്ചക്ഷൻ ആണ് 2 ലക്ഷത്തിലധികം പൈസ വരുന്നത്. മൊത്തം ആറ് കീമോയാണ് രേണുവിന് പറഞ്ഞിരിക്കുന്നത് എന്നും അവർ വ്യക്തമാക്കി. രണ്ടു രൂപയ്ക്ക് ലഭിക്കുന്ന ഈ മെഡിസിനാണ് നിങ്ങൾ 5000 രൂപ കിട്ടും എന്ന് പറയുന്നത് അങ്ങനെ കിട്ടും എന്നുണ്ടെങ്കിൽ ദയവായി എവിടെയാണ് കൂടി ഞങ്ങൾക്ക് പറയണം ഞങ്ങൾക്കും ഉപകാരമായി എന്നാണ് അവർ പറയുന്നത്.

വീഡിയോയിൽ രേണു സുധിയും പ്രതികരിച്ചു എന്നെ കൊല്ലാനായി വേണ്ടി മാത്രം ചില നടത്തുന്ന പ്രചാരണം മാത്രമാണിത് നിങ്ങൾ എനിക്ക് ഉപകാരമൊന്നും ചെയ്തില്ലെങ്കിലും ദയവായി ഉപദ്രവിക്കരുത് എന്നും രേണു വീഡിയോയിൽ പറയുന്നു.രോഗത്തെക്കുറിച്ച് കൂടാതെ മരുന്നിനെക്കുറിച്ചും വളരെ തെറ്റായ പ്രചാരണമാണ് നടക്കുന്നത് ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് മുന്നിൽ പോലും ഞങ്ങൾ കുറ്റവാളികളെ പോലെ നിൽക്കുകയാണെന്നും രേണുവിന്റെ സഹോദരി വീഡിയോയിൽ പറയുന്നു. രേണുവിന്റെ ബ്രെസ്റ്റ് കാൻസർ 2 പോസിറ്റീവ് എന്നാണ് കാണിക്കുന്നത് അതായത് അതിതീവ്രമായ ഒരു ഘട്ടത്തിലൂടെയാണ് അവൾ ഇപ്പോൾ കടന്നു പോകുന്നത് എന്നും നൂതനമായ ചികിത്സാരീതികൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്നും അവർ വ്യക്തമാക്കി. അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അവരെ പിന്തുണച്ചുകൊണ്ട് എത്തുന്നത് വിമർശിക്കുന്നവരെ കാര്യമാക്കേണ്ടതില്ല എന്നും രോഗം മാറാനുള്ള നടപടികളാണ് ഇപ്പോൾ സ്വീകരിക്കേണ്ടത് എന്നും ആളുകൾ പറയുന്നു.

ENGLISH SUMMARY

The caption says, “Reaction vloggers who are going to kill Renu want to know.” In this, they have clarified the medicines used for Renu and their price tags. The chemo is given by a medicine called Carboplatin. The injection given before that costs more than 2 lakh paise.

Follow Us