Kamal Haasan: അരുണ്‍ ഷെറിന്‍ നിങ്ങള്‍ സന്തോഷം അര്‍ഹിക്കുന്നു; കുറിപ്പുമായി കമല്‍ ഹാസന്‍

Kamal Haasan Consoling Alin Sherin Abraham's Parents: ആലിന്‍ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും എത്രയും പെട്ടെന്ന് ജീവിതത്തിലെ സന്തോഷം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Kamal Haasan: അരുണ്‍ ഷെറിന്‍ നിങ്ങള്‍ സന്തോഷം അര്‍ഹിക്കുന്നു; കുറിപ്പുമായി കമല്‍ ഹാസന്‍

അരുണ്‍, ഷെറിന്‍, കമല്‍ ഹാസന്‍

Updated On: 

15 Feb 2026 | 07:02 PM

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി നടന്‍ കമല്‍ ഹാസന്‍. ആലിന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ടും ആലിനിലൂടെ അഞ്ച് കുഞ്ഞുങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതിനെ ഓര്‍മിപ്പിച്ചുകൊണ്ടുമാണ് കമല്‍ ഹാസന്റെ പോസ്റ്റ്. ആലിന്‍ മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും എത്രയും പെട്ടെന്ന് ജീവിതത്തിലെ സന്തോഷം തിരിച്ചുപിടിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വലിയൊരു മാതൃകയായാണ് അലിന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട അവള്‍ പിന്നീട് ഒരിക്കലും കണ്ണുകള്‍ തുറന്നില്ലെങ്കിലും, ബാക്കിയാക്കിയത് നിരവധി കുടുംബങ്ങളുടെ മുഖത്തെ പുഞ്ചിരിയാണ്. കുഞ്ഞിന്റെ വൃക്കകള്‍, കരള്‍, ഹൃദയം, നേത്രപടലങ്ങള്‍ എന്നിവയെല്ലാം ദാനം ചെയ്തു. നാല് പേര്‍ക്കാണ് ഇതിനോടകം അലിനിലൂടെ ജീവിതത്തിലേക്ക് കിരികെ വരാനായത്.

കോട്ടയത്തുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്റെയും മകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം കോട്ടയത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാതായതോടെ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

Also Read: Mohanlal: ഇതുകൊണ്ടാണ് ഈ ലോകം ഇത്രയും മനോഹരമായി നിലനിൽക്കുന്നത്! ആലിൻ ഷെറിന് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

കമല്‍ ഹാസന്റെ വാക്കുകള്‍

അരുണ്‍ എബ്രഹാമിനും ഷെറിന്‍ ആന്‍ ജോണിനും സല്യൂട്ട്. നമ്മുടെ കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാം മാസങ്ങളോളം അവളുടെ അമ്മയുടെ ഉദരത്തില്‍ ജീവിച്ചു, പിന്നീട് പത്ത് മാസം മാതാപിതാക്കളുടെ അതിരില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി. ഇപ്പോഴിതാ മറ്റ് അഞ്ച് കുഞ്ഞുങ്ങളെ മികച്ച ജീവിതം നയിക്കാന്‍ അവള്‍ സഹായിക്കും.

മനസുകൊണ്ടും ഹൃദയം കൊണ്ടും നിങ്ങള്‍ സ്‌നേഹമുള്ള മാതാപിതാക്കളാണ്. എന്നും എപ്പോഴും അങ്ങനെ തന്നെ തുടരുക. ജീവിതത്തിലൂടെ സന്തോഷം വീണ്ടെടുക്കുക, നിങ്ങള്‍ രണ്ടുപേരും അത് അര്‍ഹിക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
Actress Urvashi: “സിനിമയിലെ പ്രതിഫലം എത്രയെന്നോ അത് എന്ത് ചെയ്യുന്നുവെന്നോ ഞാൻ അറിഞ്ഞിരുന്നില്ല”; വെളിപ്പെടുത്തി ഉർവശി
Bigg Boss Malayalam Seson 8 : പുരുഷ കമ്മീഷൻ സ്ഥാപിക്കാൻ പോയ രാഹുൽ സ്ത്രീ പക്ഷ വാദിയായെന്ന് അഖിൽ മാരാർ, ശ്രീലക്ഷ്മിയ്ക്കും കൊട്ട്
Dulquer Salmaan : ദുൽഖറിന്റെ നാല് കോടിയുടെ കിടിലൻ വീടൊരുക്കിയത് ഭാര്യ അമാൽ തന്നെ
Actress Urvashi: മോളായാലും മോനായാലും വിളിച്ചാൽ ആദ്യം ചോദിക്കുക ഇതാണ്; മക്കളെ കുറിച്ച് നടി ഉർവശി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ