Keneesha Francis: കഞ്ഞി, മത്തി, ചമ്മന്തി; കേരളം തന്നെ എങ്ങനെ മാറ്റിയെടുത്തു എന്ന് വെളിപ്പെടുത്തി ഗായിക കെനീഷ ഫ്രാൻസിസ്

From Tamil Controversies to Malayalam Debut: Keneesha Finds Solace in Kerala: ചെറുപ്പത്തിൽ വീട്ടിൽ പാചകം ചെയ്യുന്ന സമയത്ത് അമ്മ യേശുദാസിൻ്റെ ഗാനങ്ങൾ കേൾക്കുമായിരുന്നു എന്ന് കെനീഷ പറയുന്നു. ആ പാട്ടുകൾ കേട്ട് ആസ്വദിച്ച് നിന്നുപോയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കേട്ട് പ്രണയിക്കാൻ തോന്നിയിട്ടുണ്ട് എന്നും കെനീഷ പറയുന്നു

Keneesha Francis: കഞ്ഞി, മത്തി, ചമ്മന്തി; കേരളം തന്നെ എങ്ങനെ മാറ്റിയെടുത്തു എന്ന് വെളിപ്പെടുത്തി ഗായിക കെനീഷ ഫ്രാൻസിസ്

കെനീഷ ഫ്രാൻസിസ്

Updated On: 

09 Jul 2026 | 08:53 PM

മലയാളികൾക്ക് അത്രകണ്ട് സുപരിചിതയല്ല കെനീഷ ഫ്രാൻസിസ് എന്ന ഗായിക. തമിഴ് സിനിമ ലോകത്ത് വലിയ വാർത്തയായ വിവാദങ്ങളുടെ പേരിലായിരിക്കാം ഒരുപക്ഷേ മലയാളികൾ കെനീഷ ഫ്രാൻസിസ് എന്ന പേര് കൂടുതലും കേട്ടിരിക്കുക. എന്നാൽ ഇനി അങ്ങനെയല്ല. ജിതിൻ ഐസക്ക് തോമസ് സംവിധാനം ചെയ്യുന്ന “മഡ് ഫിഷ്” എന്ന സിനിമയിലൂടെ മലയാള പിന്നണി ഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം. ഇപ്പോഴിതാ കേരളത്തിൽ എത്തിയതിനെ കുറിച്ചും കേരളം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം.

മാനസ്സികമായി വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്താണ് കേരളത്തിൽ വന്നത് എന്നും, ആ തീരുമ്മനം തൻ്റെ ജീവിതത്തിലെ തന്നെ മികച്ച തീരുമാനങ്ങളിൽ ഒന്നാണ് എന്നും താരം ഓറയുന്നു. മലയാള നാട്ടിൽ തൻ്റെ മനസ്സ് കീഴടക്കിയ ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചും താരം മനസ്സു തുറക്കുന്നുണ്ട്. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് കെനീഷ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മലയാളം പാട്ട് പാടാൻ സ്റ്റുഡിയോയിൽ താൻ ഏറെ ബുദ്ധിമുട്ടി എന്നും ഒടുവിൽ റെക്കോർഡിംഗ് പൂർത്തിയാക്കിയപ്പോൾ വലിയ സമാധാനം തോന്നിയെന്നും കെനീഷ തുറന്നുപറയന്നുണ്ട്.

ഇരുപത് ദിവസമായി കേരളത്തിൽ തന്നെയാണ്. ആലപ്പുഴയിലും പാലക്കടുമെല്ലാം പോയി. എല്ലായിടത്തും നല്ല മനുഷ്യന്മാരെയാണ് കാണുന്നത്. കേരളം തന്ന ഏറ്റവും നല്ല കാര്യം രുചികരമായ ഭക്ഷണമാണ് എന്ന് താരം പറയുന്നു. ഇഷ്ടപ്പെട്ട ഭക്ഷണമേതെന്ന ചോദ്യത്തിന് കെനീഷ നൽകിയ മറുപടി നല്ല നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്ന മലയാളികൾക്ക് ഏറെ പ്രിയം തോന്നുന്നതാണ്. കേരളത്തിൻ്റെ സ്വന്തം കഞ്ഞിയും മത്തിയും ചമ്മന്തിയുമാണ് കേരളത്തിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം എന്ന് കെനീഷ് പറയൂന്നു. കുടെ ഉള്ളിവടയും, നല്ല മാങ്ങയിട്ട മീൻ കറിയുമെല്ലാം തനിക്ക് വലിയ ഇഷ്ടമായി എന്നും താരം തുറന്നുപറയുന്നു.

Also Read: Sarayu Mohan: ചുറ്റുമുള്ളവർ എത്ര കുത്തിനോവിച്ചാലും അതിന് മറുമരുന്ന് ഉണ്ട് ; സരയുവിന് പിന്തുണയുമായി സു​ഹൃത്തുക്കൾ

കെനീഷയുടെ ഇഷ്ട ഗായകരുടെയും സംഗീതജ്ഞരുടെയും കൂട്ടത്തിൽ നമ്മുടെ യേശുദാസും ഉൾപ്പെടുന്നു. ചെറുപ്പത്തിൽ വീട്ടിൽ പാചകം ചെയ്യുന്ന സമയത്ത് അമ്മ യേശുദാസിൻ്റെ ഗാനങ്ങൾ കേൾക്കുമായിരുന്നു എന്ന് കെനീഷ പറയുന്നു. ആ പാട്ടുകൾ കേട്ട് ആസ്വദിച്ച് നിന്നുപോയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ കേട്ട് പ്രണയിക്കാൻ തോന്നിയിട്ടുണ്ട് എന്നും കെനീഷ പറയുന്നു. കൂടാാതെ ഇളയരാജയുടെ മെലഡികൾ ഇഷ്ടമാണെന്നും എ.ആർ റഹ്മാൻ്റെയും അനിരുദ്ധിൻ്റെയും സംഗീതം പ്രിയപ്പെട്ടതാണെന്നും താരം പറയുന്നു.

കുടുംബത്തെ കുറിച്ചും കെനീഷ മനസ്സ് തുറന്നു. അച്ഛനും അമ്മയുമില്ല, അവർ മരിച്ചിട്ട് പത്ത് വർഷത്തിൽ കൂടുതലായി. ചെറുപ്പകാലം മുതൽ തന്നെ സംഗീതവും നൃത്തവും ജീവിതത്തിൻ്റെ ഭാഗമായിരുന്നു. വളരെ സമാധാന അന്തരീക്ഷമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്. മാതാപിതാക്കളുടെ മരണ ശേഷം ആരുരെയും ആശ്രയിക്കാതെ ജീവിക്കാനാണ് ശ്രമിക്കുന്നത്. ആരുമായും അത്ര പെട്ടന്ന് അടുക്കുന്ന ആളല്ലെന്ന് കെനീഷ പറയുന്നു. ജിവിതതോടുള്ള കാഴ്ചപ്പാടും കെനീഷ പങ്കുവയ്ക്കുന്നുണ്ട്. അടുത്ത് വരുന്നവരെ ഒരിക്കലും ബിദ്ധിമുട്ടിക്കരുത് എന്നാണ് എപ്പോഴും ചിന്തിക്കാറ് എന്നും. കാരണം ജീവിത്തിലെ ബുദ്ധിമുട്ട് എന്താണെന്ന് നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്നും കെനീഷ പറയുന്നു.

English Summary

Singer Keneesha Francis, making her Malayalam playback debut in Jithin Isaac Thomas’s “Mud Fish,” revealed that moving to Kerala during a tough mental phase was a life-changing decision. She praised the state’s welcoming people and expressed her deep love for traditional delicacies like Kanji, Mathi, Chammanthi, and Mango Fish Curry.

Loading...
Unable to load recommendations.
Follow Us
Related Stories
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി