AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kathanar teaser: തരംഗമായി ‘കത്തനാർ’; യൂട്യൂബ് ട്രെൻഡിംഗിൽ ചരിത്ര നേട്ടം കുറിച്ച് ടീസർ ട്രെയിലർ

Kathanar Teaser Creates History: വിദേശ രാജ്യങ്ങളിൽ ഒട്ടേറെ ഇടങ്ങളിൽ ഒന്നാം സ്ഥാനത്താണ് കത്തനാർ ട്രെൻഡ് ചെയ്യുന്നത്. ഒന്നാം സ്ഥാനം കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങൾക്കാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കും. അയർലൻഡിൽ ഏഴാം സ്ഥാനത്തും, കാനഡയിൽ പതിനൊന്നാം സ്ഥാനത്തും, ഓസ്‌ട്രേലിയയിൽ പതിമൂന്നാം സ്ഥാനത്തുമാണ് ടീസർ ഉള്ളത്. ബംഗ്ലാദേശ് (21), നെതർലൻഡ്‌സ് (23) എന്നിവിടങ്ങളിലും ടീസർ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു.

Kathanar teaser: തരംഗമായി ‘കത്തനാർ’; യൂട്യൂബ് ട്രെൻഡിംഗിൽ ചരിത്ര നേട്ടം കുറിച്ച് ടീസർ ട്രെയിലർ
Kathanar TeaserImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 23 Apr 2026 | 07:38 PM

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ കത്തനാർ – ദ വൈൽഡ് സോർസറർ ആഗോള തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. മാർച്ച് 31-ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ട്രെയിലർ യൂട്യൂബിൽ ലോകമെമ്പാടും ട്രെൻഡിംഗായി മാറിയിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്തിയ ഈ ട്രെയിലർ, വിദേശ രാജ്യങ്ങളിലും മികച്ച നേട്ടമാണ് കൊയ്യുന്നത്.

വിദേശ രാജ്യങ്ങളിൽ ഒട്ടേറെ ഇടങ്ങളിൽ ഒന്നാം സ്ഥാനത്താണ് കത്തനാർ ട്രെൻഡ് ചെയ്യുന്നത്. ഒന്നാം സ്ഥാനം കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിവിടങ്ങൾക്കാണ്. രണ്ടാം സ്ഥാനം സൗദി അറേബ്യയ്ക്കും. അയർലൻഡിൽ ഏഴാം സ്ഥാനത്തും, കാനഡയിൽ പതിനൊന്നാം സ്ഥാനത്തും, ഓസ്‌ട്രേലിയയിൽ പതിമൂന്നാം സ്ഥാനത്തുമാണ് ടീസർ ഉള്ളത്. ബംഗ്ലാദേശ് (21), നെതർലൻഡ്‌സ് (23) എന്നിവിടങ്ങളിലും ടീസർ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചു.

ALSO READ:5ാം ക്ലാസ്സിൽ പഠിക്കുമ്പോൾ ABVP യിൽ പ്രവർത്തിച്ചവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കണമെന്ന് അറിയില്ലേ? കൃഷ്ണപ്രഭ

അണിയറയിലെ അത്ഭുതങ്ങൾ

ഹോം എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമ ഇതുവരെ കാണാത്ത വിഷ്വൽ വിസ്മയങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആർ. രാമാനന്ദും റോജിൻ തോമസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാനഘട്ടത്തിലുള്ള ഈ ചിത്രം കടമറ്റത്ത് കത്തനാരുടെ കഥയെ ആസ്പദമാക്കി ഇന്റർനാഷണൽ നിലവാരത്തിലാണ് ഒരുങ്ങുന്നത്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേഴ്സ്. ജയസൂര്യ നായകനാകുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ടീസർ കാണാം

Follow Us