AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kavya Madhavan Father Demise: നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ

Kavya Madhavan’s Father P Madhavan Passes Away: അദ്ദേഹം കാസർഗോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈൽസ് ഉടയുമാണ്. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.

Kavya Madhavan Father Demise: നടി കാവ്യാമാധവന്റെ പിതാവ് പി. മാധവൻ അന്തരിച്ചു; അന്ത്യം ചെന്നൈയിൽ
പി. മാധവൻ
nandha-das
Nandha Das | Updated On: 17 Jun 2025 07:16 AM

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസായിരുന്നു. കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശിയായ അദ്ദേഹം സുപ്രിയ ടെക്‌സ്‌റ്റൈൽസ് ഉടമ കൂടിയാണ്. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശ്യാമള. മകൻ മിഥുൻ ഓസ്‌ട്രേലിയയിലാണ്.

കാവ്യ മാധവൻ അഭിനയരംഗത്തേക്ക് കാലെടുത്തുവെച്ചത് മുതൽ മകൾക്ക് പൂർണ പിന്തുണയുമായി പിതാവ് മാധവൻ കൂടെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ വേദികളിലും സിനിമ സെറ്റുകളിലും കാവ്യയ്‌ക്കൊപ്പം അദ്ദേഹവും എത്തിയിരുന്നു. പല അഭിമുഖങ്ങളിലും പിതാവ് തനിക്ക് നൽകിയ പിന്തുണയെ കുറിച്ച് കാവ്യ പറഞ്ഞിട്ടുമുണ്ട്. പിതാവിന്റെ മരണത്തിൽ അതീവ ദുഃഖത്തിലാണ് കാവ്യയും കുടുംബവും.