Prithviraj about Khalifa :ഖലീഫയിലെ മോഹന്‍ലാല്‍ ! ആ സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്
Prithviraj shares Mohanlal's role in Khalifa Movie: പൃഥ്വിരാജിന്റെ ഐ നോബഡിക്ക് പുറമെ മലയാളികള്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഖലീഫ. ഓണം റിലീസായാണ് ഖലീഫ തീയേറ്ററുകളില്‍ എത്തുക. മലയാള സിനിമ മേഖലയിലെ മാസ് സംവിധായകനായ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ നോബഡിയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികള്‍ക്കിടെ താരം ഖലീഫയെ സംബന്ധിച്ച ചില നിര്‍ണായക സൂചനകള്‍ നല്‍കുകയുണ്ടായി.
ഒരിടവേളയ്ക്ക് ശേഷം നടന്‍ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാനായി എത്തുകയാണ്. ഐ നോബഡി എന്ന സിനിമ ജൂലൈ 9 ന് തിയേറ്ററുകളില്‍ റിലീസിന് എത്തും. ഐ നോബഡിക്ക് പുറമെ മലയാളികള്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഖലീഫ. ഓണം റിലീസായാണ് ഖലീഫ തീയേറ്ററുകളില്‍ എത്തുക. മലയാള സിനിമ മേഖലയിലെ മാസ് സംവിധായകനായ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ നോബഡിയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികള്‍ക്കിടെ താരം ഖലീഫയെ സംബന്ധിച്ച ചില നിര്‍ണായക സൂചനകള്‍ നല്‍കുകയുണ്ടായി.
ഖലീഫയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന്, മോഹന്‍ലാലിന്റെ സിനിമയിലെ റോളിനെ പറ്റിയും എങ്ങനെയാണ് താരത്തിലേക്ക് എത്തിയത് എന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഖലീഫ എന്ന ചിത്രം ഒരു മാസ്സ് എന്റര്‍ടൈനര്‍ ആയി തന്നെയാണ് തങ്ങള്‍ കാണുന്നത്. ഒരു റിയല്‍ ലൈഫ് സ്‌റ്റോറിയില്‍ നിന്നാണ് ഖലീഫ രൂപപ്പെടുന്നത്. ഈ കഥയ്ക്ക് ആധാരമായ വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാനിടയായപ്പോള്‍ എന്തുകൊണ്ട് ആ ജീവിത കഥ സിനിമയാക്കി കൂടാ എന്ന് ചിന്തിക്കുകയായിരുന്നു എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
Also Read: കാത്തിരിപ്പിന് അവസാനം! ‘നെടുങ്കണ്ടം മിറാക്കിളു’മായി മോഹൻലാലും ദിലീഷ് പോത്തനും എത്തുന്നു
2022 ലാണ് സിനിമയുടെ തിരക്കഥ ഒരുങ്ങുന്നത്. ആ സമയത്ത് ആര്യ സംവിധാനം ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. തിരക്കഥ വായിച്ചപ്പോള്‍ തന്നെ ഇതൊരു കിടിലന്‍ കൊമേഴ്‌സ്യല്‍ പടമാണ് എന്ന് തനിക്ക് തോന്നി. എന്നാല്‍ പിന്നെ അതിനു പറ്റുന്ന ഒരു സംവിധായകനെ സബ്ജക്ട് ഏല്‍പ്പിക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു. അങ്ങനെയാണ് വൈശാഖ് എന്ന സംവിധായകനിലേക്ക് എത്തുന്നത്.സിനിമയിലെ നായക കഥാപാത്രത്തിന്റെ മുത്തച്ഛനായ അഹമ്മദ് അലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഈ അഹമ്മദ് അലി യെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ രണ്ടാം ഭാഗമായി അദ്ദേഹത്തെ അവതരിപ്പിക്കാം എന്നുള്ള ധാരണയിലായിരുന്നു തങ്ങള്‍.
എന്നാല്‍ ഖലീഫയുടെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ പടം ശരിക്കും വര്‍ക്കാവുമെന്ന് തങ്ങള്‍ക്ക് ബോധ്യം വരികയും എന്നാല്‍ പിന്നെ അഹമ്മദ് അലിയുടെ സാന്നിധ്യം കൂടി സിനിമയില്‍ കൊണ്ടുവരാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ കഥാപാത്രത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മോഹന്‍ലാല്‍ ആണ് മനസ്സിലേക്ക് വന്നത്. തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോള്‍ പിന്നെന്താ മോനെ ചെയ്യാമെന്നുള്ള മറുപടിയാണ് കിട്ടിയത് എന്നും പൃഥ്വിരാജ് വ്യക്തമാക്കി. ജിനു എബ്രഹാമാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
English Summary
Apart from Prithviraj’s I, Nobody, Khalifa is another film that Malayalis are eagerly awaiting. ‘Khalifa’ is set to hit theaters as an Onam release. The film is directed by Vysakh, a renowned ‘mass’ director in the Malayalam film industry. During promotional events for *’I, Nobody’*, the star dropped some significant hints regarding Khalifa.