AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി

Koottickal Jayachandran POCSO Case : കോഴിക്കോട് കസബ പോലീസാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ അമ്മയാണ് പരാതി നൽകിയിരിക്കുന്നത്

Koottickal Jayachandran : നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്; നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി
Koottickal Jayachandran (Image Courtesy : Koottickal Jayachandran FB)
Jenish Thomas
Jenish Thomas | Published: 09 Jun 2024 | 05:48 PM

Koottickal Jayachandran Rape Case : കോമഡി വേഷങ്ങളിലൂടെ പരിചതനായ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാല് വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കോഴിക്കോട് കസബ പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുടുംബ തർക്കങ്ങളിൻ്റെ മറവിലാണ് നടൻ തൻ്റെ മകളെ പീഡിപ്പിച്ചുയെന്നാണ് അമ്മയുടെ പരാതി. കോഴിക്കോട് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് (ഡിസിപിയു) നിർദേശത്തെ തുടർന്നാണ് പോലീസ് നടപടി. കുട്ടിയുടെ മൊഴി പോലീസെടുത്തിട്ടുണ്ട്.

കോട്ടയം കൂട്ടിക്കൽ സ്വദേശിയാണ് ജയചന്ദ്രൻ. മിമിക്രയിലുടെയാണ് ജയചന്ദ്രൻ സിനിമയിലേക്കെത്തുന്നത്. 2000ത്തിൻ്റെ തുടക്കത്തിൽ ടെലിവിഷൻ ഷോയായ പ്രമുഖമായ ജഗതി vs ജഗതി എന്ന പരിപാടിയിലൂടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ ശ്രദ്ധേയനായത്. ചിരിക്കുടയ്ക്ക് എന്ന സിനിമയിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.

Follow Us