Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

Kunchacko Boban About Aniyathipravu Movie : മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്.

Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ... വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

Kunchacko Boban

Published: 

29 Jul 2026 | 02:21 PM

മലയാളികളെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബൻ എന്ന നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് അനിയത്തിപ്രാവ് എന്ന സിനിമയായിരിക്കും. കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയും അനിയത്തിപ്രാവ് ആണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം തന്റെ ആദ്യ സിനിമകൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടുക എന്നത് വളരെ അപൂർവതയുള്ള കാര്യമാണ്. 1997 ൽ പുറത്തിറങ്ങിയ ആ സിനിമ ഇപ്പോഴും പുതുമ നഷ്ടപ്പെടാതെയാണ് മലയാളികൾ കാണുന്നത്. സിനിമയിലെ സുധി എന്ന കഥാപാത്രവും പ്രണയവും പാട്ടും എന്തിന് അതിൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ബൈക്ക് വരെ ഇന്നും നൊസ്റ്റാൾജിക് ഓർമ്മയായി ആരാധകരുടെ മനസ്സിലുണ്ട്.

പ്രശസ്ത സംവിധായകൻ ഫാസിൽ ഒരുക്കിയ ഈ സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അധികമാർക്കും അറിയില്ല. നടൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. ഉന്മാദം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അറിയാകഥകൾ വെളിപ്പെടുത്തിയത്. ഓഡിഷൻ വഴിയായിരുന്നു താൻ സിനിമയിലേക്ക് എത്തിയത്. വലിയ പ്രതീക്ഷ ഒന്നുമില്ലാതെ പോയി ഓഡിഷൻ അറ്റൻഡ് ചെയ്യുകയും തിരികെ വരികയും ചെയ്തു. താനൊരിക്കലും സെലക്ട് ആവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ എന്തുകൊണ്ടോ അങ്ങനെ സംഭവിച്ചു. സെലക്ട് ആയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം പോകുന്നില്ല എന്നാണ് തീരുമാനിച്ചത്.

Also Read : “എനിക്ക് എന്നെ തന്നെ മടുത്ത് തുടങ്ങിയിരുന്നു”; സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്ന സാഹചര്യം വിവരിച്ച് കുഞ്ചാക്കോ ബോബൻ

സെലക്ട് ആയി എന്ന് വിളി വന്നപ്പോൾ തന്റെ സുഹൃത്തായ മാത്യുവും ഒപ്പം ഉണ്ടായിരുന്നു. അവനാണ് തന്നെ മോട്ടിവേറ്റ് ചെയ്തത്. ഇത്രയും നല്ലൊരു അവസരം കിട്ടിയിട്ട് നീ പോകാതിരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞു അവൻ ശകാരിച്ചു. അങ്ങനെ പോയി അഭിനയിക്കുകയായിരുന്നു. ആ സിനിമയിൽ തനിക്ക് പ്രതിഫലമായി ലഭിച്ചത് 50000 രൂപയാണ്. അത് താൻ നേരെ അപ്പന്റെയും അമ്മയുടെയും കൈവശം ഏൽപ്പിച്ചു എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

അനിയത്തിപ്രാവിൽ താനല്ല ഡബ് ചെയ്ത്. മലയാള സിനിമയിലെ മികച്ച ഡാൻസർ മാരിൽ ഒരാളാണ് താനെന്ന് പറയുമ്പോഴും പ്രൊഫഷണൽ ഡാൻസ് ഒന്നും പ്രത്യേകിച്ച് പഠിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. അഭിനയത്തിൽ തന്നെ തുടരാനാണ് താല്പര്യം. എന്നും സിനിമാ സംവിധാനം ചെയ്യമോ എന്ന ചോദ്യത്തിന് അത് ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം മറുപടി നൽകി. കാരണം അത് അത്ര എളുപ്പമുള്ള പരിപാടിയല്ല. സിനിമയെക്കുറിച്ച് അധികം അറിയില്ലാത്ത അവസ്ഥയാണെങ്കിൽ ചിലപ്പോൾ ചെയ്തുപോയേനെ. പക്ഷേ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോൾ സംവിധാനം എന്നത് വേറെ ആഴമുള്ള ജോലിയാണെന്ന് മനസ്സിലായി എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

English Summary

For Malayalis, the name of actor Kunchacko Boban immediately brings to mind the movie Aniyathipravu. It was also his debut film. It is a rarity for an actor to secure a place in the hearts of the audience with their very first movie. Even today, Malayalis watch this film—released in 1997—without it losing its freshness.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ