Lokah Box Office: ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ലോക; ഉത്തരേന്ത്യയിലും വൻ സ്വീകരണം

Lokah Movie Box Office Report: ബോക്സോഫീസിൽ പിടുത്തം വിട്ട് കുതിച്ച് കല്യാണി പ്രിയദർശൻ സിനിമയായ ലോക. 10 ദിവസത്തിൽ 130 കോടി രൂപയിലധികമാണ് ലോക നേടിയത്.

Lokah Box Office: ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ലോക; ഉത്തരേന്ത്യയിലും വൻ സ്വീകരണം

ലോക

Published: 

07 Sep 2025 | 01:21 PM

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ലോക. റിലീസായി 10 ദിവസം പൂർത്തിയാവുമ്പോൾ ആഗോളതലത്തിൽ 130 കോടി രൂപയിലധികം ലോക നേടിക്കഴിഞ്ഞു. ഇന്ത്യയിൽ 72 കോടി രൂപയാണ് 10 ദിവസത്തെ കളക്ഷൻ. ഈ മാസം നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയത്. ഇതോടെ ഉത്തരേന്ത്യയിലും സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിക്കുന്നത്.

10ആം ദിവസമായ ആറാം തീയതി ഇന്ത്യയിൽ നിന്ന് ആകെ 9.75 കോടി രൂപ നേടി. വെള്ളിയാഴ്ച സിനിമയുടെ ആകെ കളക്ഷൻ 7.65 കോടി രൂപ ആയിരുന്നു. ഇതോടെ 10 ദിവസം പൂർത്തിയാകുമ്പോൾ സിനിമ ആകെ 72.1 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് മാത്രം നേടി. 88 ശതമാനമായിരുന്നു തീയറ്റർ ഒക്കുപൻസി. അധികമായി 365 ലേറ്റ് നൈറ്റ് ഷോകൾ കൂടി ഏർപ്പെടുത്തിയതായി കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. നിലവിൽ എമ്പുരാൻ, തുടരും എന്നീ രണ്ട് സിനിമകൾക്ക് പിന്നിൽ ഈ വർഷം ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള സിനിമകളിൽ മൂന്നാം സ്ഥാനത്താണ് ലോക. നിലവിലെ സ്ഥിതി തുടർന്നാണ് ഈ രണ്ട് സിനിമകളെയും മറികടന്ന് ലോക ഒന്നാം സ്ഥാനത്തെത്തും.

ഓഗസ്റ്റ് 28ന് റിലീസായ സിനിമയ്ക്ക് തുടക്കം മുതൽ പോസിറ്റീവായ പ്രതികരണങ്ങൾ ലഭിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ സിനിമ റിലീസായി.

ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ലോക. കല്യാണി പ്രിയദർശനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിൽ നസ്ലനും പ്രധാനവേഷത്തിലുണ്ട്. ഡോമിനിക് അരുണും ശാന്തി ബാലചന്ദ്രനും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. സാൻഡി മാസ്റ്റർ, ചന്തു സലിം കുമാർ, ടൊവിനോ തോമസ്, വിജയരാഘവൻ തുടങ്ങി പല താരങ്ങളും സിനിമയിലുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്