MG Sreekumar: റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കോടതി കയറിയത് ഇങ്ങനെ, അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാർ

M.G. Sreekumar Opens Up About Reality Shows: റിയാലിറ്റി ഷോകളിൽ ജഡ്ജായിരിക്കുമ്പോൾ നേരിട്ട ഒരു കോടതി കേസിനെക്കുറിച്ച് എം.ജി. ശ്രീകുമാർ വെളിപ്പെടുത്തി. ഒരിക്കൽ ഗ്രാൻഡ് ഫിനാലെയിൽ അതിഥിയായി എത്തിയ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ഒരു ഗായികയുടെ പ്രകടനം കണ്ട് എഴുന്നേറ്റു നിന്ന് കൈയടിച്ചു. അതോടെ ആ കുട്ടിക്ക് ഒന്നാം സമ്മാനം നൽകാൻ ചാനൽ നിർബന്ധിതരായി.

MG Sreekumar: റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കോടതി കയറിയത് ഇങ്ങനെ, അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാർ

MG Sreekumar

Published: 

16 Jan 2026 | 08:05 PM

കൊച്ചി: സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ചും റിയാലിറ്റി ഷോകളിലെ വിധികർത്താവെന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയഗായകൻ എം.ജി. ശ്രീകുമാർ. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമാ സംഗീത യാത്രയിലെയും റിയാലിറ്റി ഷോകളിലെയും രസകരമായ സംഭവങ്ങൾ പങ്കുവെച്ചത്.

 

മാർക്ക് വിവാദവും യേശുദാസും

 

റിയാലിറ്റി ഷോകളിൽ ജഡ്ജായിരിക്കുമ്പോൾ നേരിട്ട ഒരു കോടതി കേസിനെക്കുറിച്ച് എം.ജി. ശ്രീകുമാർ വെളിപ്പെടുത്തി. ഒരിക്കൽ ഗ്രാൻഡ് ഫിനാലെയിൽ അതിഥിയായി എത്തിയ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ഒരു ഗായികയുടെ പ്രകടനം കണ്ട് എഴുന്നേറ്റു നിന്ന് കൈയടിച്ചു. അതോടെ ആ കുട്ടിക്ക് ഒന്നാം സമ്മാനം നൽകാൻ ചാനൽ നിർബന്ധിതരായി.

ഇതിനെതിരെ കേസ് വന്നപ്പോൾ ചാനൽ അധികൃതർക്കൊപ്പം എം.ജി. ശ്രീകുമാറും പ്രതിപ്പട്ടികയിലായി. എന്നാൽ, ആ പാട്ടിന് താൻ വളരെ കുറഞ്ഞ മാർക്ക് മാത്രമേ നൽകിയിരുന്നുള്ളൂ എന്ന് പിന്നീട് വ്യക്തമായെന്നും, അർഹരായവരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ താൻ ഒരിക്കലും പക്ഷപാതിത്വം കാണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രൻ മാസ്റ്ററുടെ ‘ശ്രീക്കുട്ടൻ’

 

പണ്ട് രവീന്ദ്രൻ മാസ്റ്റർ പറഞ്ഞതുപോലെ, എത്ര പാടിയാലും മതിവരാത്ത ആ പഴയ ‘ശ്രീക്കുട്ടൻ’ ഇന്നും തന്നിലുണ്ടെന്ന് എം.ജി. ശ്രീകുമാർ പറയുന്നു. റെക്കോർഡിംഗ് കഴിഞ്ഞാലും ചില ഭാഗങ്ങൾ വീണ്ടും പാടാൻ താൻ എൻജിനീയറുടെ അടുത്ത് ചെന്നുനിൽക്കാറുണ്ട്. പാട്ടിനോടുള്ള ആ പഴയ ആവേശം ഇപ്പോഴും നിലനിൽക്കുന്നു.

ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഒന്നും രണ്ടും അല്ല... 2026-ൽ കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ
ഫെന്നി നൈനാനും രാഹുലും ഉറ്റസുഹൃത്തുക്കളോ?
മസിലാണോ ലക്ഷ്യം?; എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവാക്കാം
ചൂടിൽ രാജവെമ്പാലക്ക് ആശ്വാസം
പച്ചയും, ചുവപ്പും ചേർന്ന കരിക്ക് കുടിച്ചിട്ടുണ്ടോ?
ഷോക്കേറ്റു വീണ കാക്കക്ക് സിപിആർ
റീല്‍സിലും തരൂര്‍ പുലിയാണ്; ഇത് ന്യൂജെന്‍ എംപി