Actress Sharada: നടി ശാരദയ്ക്ക് ജെ.സി. ഡാനിയേൽ പുരസ്കാരം
Sharada Honoured JC Daniel Award: അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ഈ മാസം 25-ന് സമ്മാനിക്കും.
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരം ഈ മാസം 25-ന് സമ്മാനിക്കും.
നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണിത്.
Also Read:രഞ്ജിത്ത് എന്നാണ് പേര്, പങ്കാളിക്ക് ബിസിനസ്; ഏറെ നാളായി പ്രണയത്തിലാണെന്ന് ബിഗ് ബോസ് താരം നന്ദന
ഇതുവരെ 150-ലേറെ ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയിൽ രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ‘ഇണപ്രാവുകൾ’ ആണ് ആദ്യ മലയാളചിത്രം. തുലാഭാരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിനും സ്വയംവരം എന്ന മലയാളചിത്രത്തിലെ അഭിനയത്തിനു ഉർവശി അവാർഡ് ശാരദ സ്വന്തമാക്കിയിരുന്നു. നിമജ്ജനം’ എന്ന തെലുഗു ചിത്രത്തിലെ അഭിനയത്തിന് 1977-ലും ശാരദ ഇതേ അവാർഡ് കരസ്ഥമാക്കി.
ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.