Kakkanad Movie Theatre : തിയേറ്റർ ഇല്ലാത്ത നഗരം എന്ന ചീത്തപ്പേര് മാറി, കാക്കനാട് മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലക്സ് തുറന്നു, ഇനി പടം കാണാൻ ഓടേണ്ട!
Kakkanad Magic Frames Cinemas : കേരളത്തിലെ ഏറ്റവും തിരക്കുള്ളതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളും എല്ലാം സ്ഥിതിചെയ്യുന്നതുമായ നഗരമാണ് കാക്കനാട്. ഇത്രയധികം പുരോഗമനമുള്ളതും നിരവധി പേർ താമസിക്കുന്നതും തൊഴിൽ എടുക്കുന്നതുമായ പ്രദേശമായിട്ടും ഇവിടെ സിനിമ തിയേറ്റർ ഉണ്ടായിരുന്നില്ല.
കേരളത്തിലെ ഏറ്റവും തിരക്കുള്ളതും അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നതും ഇൻഫോപാർക്ക് ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളും എല്ലാം സ്ഥിതിചെയ്യുന്നതുമായ നഗരമാണ് കാക്കനാട്. ഇത്രയധികം പുരോഗമനമുള്ളതും നിരവധി പേർ താമസിക്കുന്നതും തൊഴിൽ എടുക്കുന്നതുമായ പ്രദേശമായിട്ടും ഇവിടെ സിനിമ തിയേറ്റർ ഉണ്ടായിരുന്നില്ല. കാക്കനാടിനെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കുറവായിട്ടാണ് പലരും പറഞ്ഞിരുന്നത്. ഒരു സിനിമ കാണണമെങ്കിൽ ഇടപ്പള്ളിയിലേക്കോ, എറണാകുളത്തേക്കോ തൃപ്പൂണിത്തുറയിലേക്കോ ഒക്കെ പോകേണ്ട അവസ്ഥയായിരുന്നു കാക്കനാട് ഉള്ളവർക്ക്. എന്നാൽ ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ കാക്കനാട് പുതിയ മൾട്ടിപ്ലക്സ് തീയറ്റർ വന്നിരിക്കുകയാണ്.
പ്രമുഖ നിർമ്മാതാവും തിയേറ്റർ ശൃംഖലയുടെ ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് മൾട്ടിപ്ലക്സ് തിയേറ്ററാണ് കാക്കനാട് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി ഡി സതീശനാണ് തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മാജിക് ഫ്രയിംസിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നിമിഷമാണ് ഇത് എന്നും, മാജിക് ഫ്രെയിംസ് സിനിമാസിന്റെ അൻപതാമത്തെ സ്ക്രീനാണ് കാക്കനാട് പ്രവർത്തനം ആരംഭിക്കുന്നത് എന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സ്വപ്ന പദ്ധതിയായിരുന്നു, മാജിക് ഫ്രെയിംസിന്റെ യാത്രയിലെ മറ്റൊരു നാഴികക്കലാണ് ഈ സംരംഭം എന്നും ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു.
Also Read : വിവാദങ്ങൾക്കിടെ അഖിൽ മാരാരുടെ മാസ് ! കോടികൾ വിലവരുന്ന പുതിയ റേഞ്ച് റോവർ സ്വന്തമാക്കി താരം
തിയേറ്ററിൽ ആദ്യമായി റിലീസ് ചെയ്യുന്ന സിനിമ പൃഥ്വിരാജ് നായകനായി എത്തുന്ന ഖലീഫയാണ്. ഓണം റിലീസ് ആയി വരുന്ന സിനിമ ഓഗസ്റ്റ് 20നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ബുക്കിംഗ് ഓഗസ്റ്റ് 18ന് തന്നെ ആരംഭിച്ചിരുന്നു. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ഇവിടുത്തെ ബുക്കിംഗ് നടത്താൻ കഴിയുക. ഇൻഫോപാർക്കിന് തൊട്ടടുത്ത് ആയാണ് മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റർ വന്നിരിക്കുന്നത്. നാലു സ്ക്രീനുകൾ ആണ് ഈ മൾട്ടിപ്ലക്സിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യത്തെ ഹൈ എൽ ഇ ഡി ട്രാൻസ്പരന്റ് സ്ക്രീൻ എന്ന പ്രത്യേകതയും കാക്കനാട്ടെ പുതിയ തീയേറ്ററിന് ഉണ്ട്. മാജിക് ഫ്രെയിംസിന്റെ കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ആയി 8000 ൽ അധികം സീറ്റുകളാണ് ഉള്ളത്.
വലിയ ജനപങ്കാളിത്തത്തോടെയാണ് തീയേറ്ററിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം നടന്നത്. പ്രമുഖ സിനിമ താരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് ധ്യാൻ ശ്രീനിവാസൻ, ഷാജോൺ, മഞ്ജു വാര്യർ ചിപ്പി, നവ്യ നായർ, സംവിധായകരായ സിബി മലയിൽ, കമൽ, ഷാജി കൈലാസ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ എത്തിയിരുന്നു.
English Summary
After a long wait, a new multiplex theatre has opened in Kakkanad. The multiplex, owned by prominent producer and theatre chain owner Listin Stephen (Magic Frames), has commenced operations in Kakkanad. The theatre complex was inaugurated recently by V.D. Satheesan.