5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bramayugam: ‘കൊടുമൺ പോറ്റിയെ തൊടാൻ അനുവാദം ഇല്ല ‘; മുന്നറിയിപ്പുമായി ‘ഭ്രമയുഗം’ നിർമാതാക്കൾ

Bramayugam movie: അനുമതിയില്ലാതെ ഭ്രമയു​ഗത്തിന്റെ ഒരു ഘടകവും ഉപയോ​ഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കൾ.

sarika-kp
Sarika KP | Updated On: 24 Aug 2024 15:35 PM
ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ ബോക്സോഫീസിൽ നിന്ന് പടിയിറങ്ങിയത്.  കൊടുമൺ പോറ്റിയും പിള്ളേരും അടക്കിഭരിച്ച വർഷം തന്നെയായിരുന്നു 2024. ഇപ്പോഴിതാ ബ്ലാക്ക് ആന്‍ഡ് വൈറ്റിലൊരുക്കിയ ഈ ചിത്രത്തിലെ പാട്ടുകൾ, സംഭാഷണം, കഥാപാത്രം, കഥാപാത്രങ്ങളുടെ പേരുകൾ തുടങ്ങി സകലതിനും കോപ്പിറൈറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കൾ

1 / 5
അനുമതിയില്ലാതെ ചിത്രത്തിലെ ഒരു ഘടകവും ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നിർമാതാക്കളായ നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസ്. ചിത്രത്തിന്റെ പേരും ലോഗോയും ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിലെ സംഗീതമോ കഥാപാത്രങ്ങളുടെ പേരുകളോ സംഭാഷണങ്ങളോ വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ അറിയിച്ചു.

2 / 5
വാണിജ്യ ആവശ്യങ്ങൾ, ഗാനങ്ങളുടെ കവർ പതിപ്പുകളുടെ നിർമാണം, നാടകങ്ങൾ, സ്‌കിറ്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, ബ്രാൻഡുകൾക്ക് വേണ്ടിയുള്ള പൊതു പരിപാടികളോ സ്വകാര്യ പരിപാടികളോ, തീം പാർട്ടികൾ, അല്ലെങ്കിൽ ആരാധകർ ഉണ്ടാക്കിയ ഉള്ളടക്കം എന്നിവ ഉൾപ്പെടെയുള്ളവ ചെയ്യണമെങ്കിൽ നിയമപരമായ അനുമതിയോ ലൈസൻസോ വാങ്ങണമെന്നും കമ്പനി അറിയിച്ചു.

3 / 5
ഈ ഘടകങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും കലാകാരന്മാർ, സ്രഷ്ടാക്കൾ, ഇവന്റ് സംഘാടകർ അല്ലെങ്കിൽ വ്യാപാരികൾ നിയമപരമായി അനുമതിയോ ലൈസൻസോ മുൻകൂട്ടി വാങ്ങണം. info@nightshift.studios.in എന്ന മെയിൽ ബന്ധപ്പെട്ടാൽ മതിയെന്നും നിർമാതാക്കൾ അറിയിച്ചു.

4 / 5
ഭൂതകാലത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. പ്രധാനകഥാപാത്രമായ കൊടുമൺ പോറ്റിയെ അവതരിപ്പിച്ചത്  മമ്മൂട്ടിയാണ് .  അർജുൻ അശോകൻ ,സിദ്ധാർഥ് ഭരതൻ ,മണികണ്ഠൻ , തുടങ്ങിയവർ ആണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് .മലയാളം, തമിഴ്, കന്നട ,തെലുങ്ക് ,ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്.

5 / 5
Follow Us
Latest Stories