Rima Kalingal: ‘നടി റിമ കല്ലിങ്കൽ മയക്കുമരുന്ന് പാർട്ടികൾ നടത്തി’; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി ഗായിക സുചിത്ര

Singer Suchitra Accuses Rima Kallingal of Hosting Drug Fueled Parties: റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണ്. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

Rima Kalingal: നടി റിമ കല്ലിങ്കൽ മയക്കുമരുന്ന് പാർട്ടികൾ നടത്തി; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി ഗായിക സുചിത്ര

നടി റിമ കല്ലിങ്കൽ, ഗായിക സുചിത്ര (Image Courtesy: Facebook)

Updated On: 

03 Sep 2024 13:07 PM

ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. റിമ കല്ലിങ്കല്‍ നിരന്തരം വീട്ടില്‍ വച്ച്‌ ലഹരി വിരുന്നുകള്‍ നടത്താറുണ്ടെന്നാണ് സുചിത്രയുടെ ആരോപണം. ഈ വിരുന്നുകളില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ലഹരി ഉപയോഗിക്കുന്നു എന്നും അവർ പറയുന്നു. എസ് എസ് മ്യൂസിക് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. അവർ നടത്തുന്ന പാർട്ടികളില്‍ ഒരുപാട് പെൺകുട്ടികളെ ലഹരി ഉപയോഗിപ്പിക്കുന്നുവെന്നും സുചിത്ര വെളിപ്പെടുത്തി.

റിമ കല്ലിങ്കലിൻ്റെ കരിയർ തകരാനുള്ള പ്രധാന കാരണം അവർ നടത്തിയ പാർട്ടികളാണെന്ന് സുചിത്ര പറയുന്നു. ‘ഒരു പാർട്ടിയില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത് മുതിർന്നവരുടെ പാർട്ടി ആണെങ്കിൽ പോലും. ഇത്തരം കാര്യങ്ങളിൽ റിമയുടെ പങ്കിനെ കുറിച്ച് അറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്നും’ അവർ പറഞ്ഞു. ഈ പാർട്ടികളില്‍ പങ്കെടുത്ത നിരവധി മലയാള ഗായികമാർ അവിടെ നടന്ന സംഭവങ്ങളെ കുറിച്ച് അസ്വസ്ഥതയോടെ തന്നോട് വന്ന് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ മുൻപ് റെയ്‌ഡുകൾ നടന്നത് റിമ കല്ലിങ്കലിനും അന്ന് അവരുടെ കാമുകനായിരുന്ന (ഇപ്പോഴത്തെ ഭർത്താവ്) ആഷിഖ് അബുവിനുമെതിരെയല്ലേ ?’ എന്ന ചോദ്യവും സുചിത്ര ഉന്നയിച്ചു.

‘റിമയുടെ വീട്ടില്‍ നടന്ന പാർട്ടികളില്‍, എത്ര പെണ്‍കുട്ടികള്‍ ആണ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുള്ളതെന്ന് അറിയാമോ? പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി സംസാരിക്കുന്ന ഒരാളായിട്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യാൻ സ്വയം തീരുമാനിച്ചോ എന്ന ചോദ്യം ആരും റിമയോട് ചോദിക്കുന്നില്ല’ എന്നും സുചിത്ര പറഞ്ഞു.

ALSO READ: ഫെഫ്ക കമ്മറ്റി പിരിച്ചുവിടണം; അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നത് ശ്രദ്ധേയമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിഷയങ്ങളിൽ നേതൃത്വം മൗനം പാലിച്ചെന്നും, ഇത് കുറ്റകരമായ മൗനമാണെന്നുമുള്ള വിവരം വ്യക്തമാക്കിക്കൊണ്ട് ആഷിഖ്  ഫെഫ്കയിൽ നിന്നും രാജി വയ്ക്കുകയും ചെയ്തു. ഫെഫ്ക കമ്മറ്റി പിരിച്ചു വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നിയത് എന്നായിരുന്നു ഫെഫ്കയുടെ മറുപടി.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും