Poornima Indrajith Car Collection : വോൾവോയ്ക്ക് ഒരു കൂട്ടായെല്ലോ! വിയറ്റ്‌നാമീസ് ഇലക്ട്രിക് വമ്പനെ സ്വന്തമാക്കി പൂർണിമ ഇന്ദ്രജിത്ത്
Poornima Indrajith Vinafast VF7 Car : വിയറ്റ്‌നാമീസ് ഇവി കാർ നിർമാതാക്കളായ വിൻഫാസ്റ്റിൻ്റെ വിൻഫാസ്റ്റ് വിഎഫ്7 കാറാണ് പൂർണിമ ഇന്ദ്രജിത്ത് സ്വന്തമാക്കിയത്. ഏകദേശം 30 ലക്ഷത്തോളം രൂപ വരും വിൻഫാസ്റ്റ് വിഎഫ്7 കാറിൻ്റെ എക്സ്ഷോറൂം വില. പുതിയ കാറിൻ്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന വലിയതോതിലാണ് ഉയർന്നിട്ടുള്ളത്. സാധാരണക്കാർക്കും പുറമെ സെലിബ്രേറ്റികളും തങ്ങളുടെ ഗറാഷിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തിച്ച് തുടങ്ങിട്ടുണ്ട്. ഇവി വിഭാഗത്തിലും കൂടുതൽ പ്രീമിയം കാറുകൾ എത്തിയതാണ് സെലിബ്രേറ്റികൾക്ക് ഇലക്ട്രിക് വാഹനങ്ങൾ തിരഞ്ഞെടുക്കാൻ കാരണമാകുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ പ്രമുഖ താരം പൂർണിമ ഇന്ദ്രജിത്തും തൻ്റെ ഗറാഷിലേക്ക് ഒരു ഇവി കാറെത്തിച്ചിരിക്കുകയാണ്. കോടികളുടെ തിളക്കമില്ലെങ്കിലും ഇവി വിഭാഗത്തിലെ ഒരു വമ്പനെ തന്നെയാണ് പൂർണിമ സ്വന്തമാക്കിയിരിക്കുന്നത്.
വിയറ്റ്നാമീസ് ഇവി കാർ നിർമാതാക്കളായ വിൻഫാസ്റ്റിൻ്റെ വിൻഫാസ്റ്റ് വിഎഫ്7 മോഡലാണ് പൂർണിമ പുതുതായി വാങ്ങിയത്. 21 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെയാണ് വിൻഫാസ്റ്റ് വിഎഫ്7ൻ്റെ എക്സ്ഷോറൂം വില. 30 ലക്ഷത്തിൽ അധികം വരും ഇവി കാറിൻ്റെ ഓൺ റോഡ് വില. വിഫ്7ൻ്റെ ടോപ് വേരിയൻ്റായ സ്കൈ ഇൻഫിനിറ്റിയാണ് നടി വാങ്ങിയിരിക്കുന്നത്. പൂർണിമയുടെ ഭർത്താവ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ നേരത്തെ തന്നെ ആഢംബര എസ് യു വി ആയ വോൾവോ എക്സ് സി90 സ്വന്തമാക്കിട്ടുണ്ട്.
വിൻഫാസ്റ്റ് വിഎഫ്7
ഒരു ഫീച്ചർ ലോഡ് പ്രീമിയം ഇവി എസ് യു വി ആണ് വിൻഫാസ്റ്റ് വിഎഫ്7. വിഎഫ്6, വിഎഫ്7 എന്നിങ്ങനെ രണ്ട് മോഡലുകളുമായിട്ടായിരുന്നു വിൻഫാസ്റ്റ് ഇന്ത്യൻ മാർക്കറ്റിലേക്കെത്തിയത്. ഇതിൽ കൂടുതൽ ജനപ്രീതി നേടിയെടുത്തത് വിഎഫ്7 ആണ്. അഞ്ച് വേരിയൻ്റുകളിലാണ് വിഫ്7 വിപണയിൽ ലഭ്യമായിട്ടുള്ളത്.174 ബിഎച്ച്പി 438 കിലോമീറ്റർ മൈലജും, 59.6 കിലോവാട്ട് ഹവർ ബാറ്ററിയുമുള്ള വിഎഫ്7 എർത്താണ് ബേസ് മോഡൽ. നടി പൂർണിമ സ്വന്തമാക്കിയ വിഎഫ്7 സ്കൈ ഇൻഫിനിറ്റിക്ക് 349 ബിഎച്ച്പി, 510 കിലോമീറ്റർ മൈലേജും 70 കിലോവാട്ട് ഹവറുമാണ് ബാറ്ററിയുള്ളത്.
പൂർണിമ ഇന്ദ്രജിത്ത് വാങ്ങിയ പുതിയ കാർ
View this post on Instagram
5 സീറ്റർ കാറിന് അത്യാവശ്യം നല്ല ബൂട്ട് സ്പേസുമുണ്ട്. അതേസമയം 20 ലക്ഷം വില വരുന്ന വിഎഫ്6മായി വലിയ മാറ്റങ്ങൾ വിഎഫ്7 ഇല്ല. ഇറ്റാലിയൻ രൂപകൽപനയിലാണ് കാറിൻ്റെ ഡിസൈൻ. ലോഗോയ്ക്ക് ഇരുവശങ്ങളിലായി എൽഇഡി ഹെഡ്-ലാമ്പുകൾ, വീതിയേറിയ ബംപർ, കമ്പനി ലോഗയിൽ നിന്നുമുള്ള വി ആകൃതിയിലുള്ള എൽഇഡി ലൈറ്റ് ബാർ എന്നിവ വിഎഫ്7ൻ്റെ മുൻവശത്തെ കൂടുതൽ അകർഷണീയമാക്കുന്നു. പിൻഭാഗത്ത് റൂഫ് സ്‌പോയിലർ, റാപ്പറൗണ്ട് എൽഇഡി ടെയിൽലൈറ്റുകൾ, ടെയിൽഗേറ്റിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് റെസസ്, ഷാർക്ക്-ഫിൻ ആന്റിന എന്നിവയുണ്ട്.
English Summary
Malayalam Actress Poornima Indrajith Brings Vietnamese EV Car Vinfast VF7 to Her Garage. Poornima Indrajith Shares Pictures Social Media, Car Which Have Almost 30 Lakhs Rupees For Ex-Showroom Price. Both Poornima And Her Husband Indrajith Already Have Premium Luxury SUV Brand Volvo XC90.