Mamita Baiju’s Journey: അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചു, പിന്നീട് സിനിമാ മോഹം; ജീവിതം മാറിയ കഥ പറഞ്ഞ് മമിത
"Working With Girish A.D Feels Like Home": Mamita Baiju on Her Acting Career and Upcoming Films: പപ്പ ഡോക്ടറാണ്. അതുകൊണ്ട് തന്നെ പപ്പയുടെ ക്ലിനിക്കിൽ ഇടക്കിടെ പോയി ഇരികാറുണ്ടായിരുന്നു. അവിടെ വരുന്ന രോഗികളെല്ലാം അസുഖം ഭേദമായി സന്തോഷത്തോടെ പോകുന്നത് കാണുമ്പോൾ അച്ഛനെപ്പോലെ ഒരു ഡോക്ടറാകണം എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. കുട്ടി ഡോക്ടർ എന്ന ആളുകളുടെ വിളിയും അതിനൊരു കാരണമായിട്ടുണ്ടാകാം

Mamitha (1)
തെന്നിന്ത്യയിലാകെ തിരക്കേറിയ അഭിനത്രിയായി മമിത ബൈജു മാറി കഴിഞ്ഞു. ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണു എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ കൂടുതൽ ശ്രദ്ധ നേടിയ താരം ഗ്രീഷ് എ.ഡിയുടെ തന്നെ പ്രേമലു എന്ന സിനിയിലൂടെ വലിയ സ്വീകാര്യത നേടി. പിന്നാലെ സുപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിക്കൊപ്പവും, സൂര്യക്കൊപ്പവും താരം അഭിനയിച്ചു. സൂര്യയോടൊപ്പമുള്ള വിശ്വനാഥ് ആൻഡ് സൺസ് ഇന്ന് തീയറ്ററുകലിലേക്ക് എത്തിയിട്ടുണ്ട്.
പ്രേമലുവിന് ശേഷം മമിതയുടെ ഒരു മലയാാള സിനിമ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിലേക്ക് നിവിൻ പോളിക്കൊപ്പം ബെത്ലഹേം കുടുംബ യൂണിറ്റുമായി താാരം എത്തുകയാണ്. ഒരു വർഷത്തിന് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ ഗിരീഷ് എ..ഡിയുടെ സിനിമ തന്നെ ചെയ്യാനാകുന്നത് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത് പോലുള്ള അനുഭവമാണ് നൽകുന്നത് എന്ന് രേഖ മേനോന് നൽകിയ അഭിമുഖത്തിൽ മമിത ബൈജു പറയുന്നു. ഒരു കാലത്ത് അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു എന്നും പിന്നീടെപ്പോഴൊ ആണ് സിനിമാ മോഹം ഉണ്ടാകുന്നത് എന്നും മമിത പറയുന്നുണ്ട്.
പ്രേമലുവിന് ശേഷം മലയാളത്തിൽ ഒരു സിനിമ ചെയ്യുമ്പോൾ ഗിരീഷേട്ടൻ്റെ സിനിമ തന്നെ ചെയ്യാൻ കഴിയുന്നത് വീട്ടിലേക്ക് മടങ്ങൊയെത്തുന്നത് പോലെയാണ്. അതൊരു കംഫർട്ട് സോണാണ്. സൂപ്പർ ശരണ്യയിൽ തുടക്കത്തിൽ താനിത്തിരി പ്രശ്നമായിരുന്നു എന്ന് മമിത ഓർത്തു പറയുന്നു. ആ സിനിമയിൽ ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞപ്പോഴാണ് ഗിരീഷേട്ടൻ കഥാപാത്രത്തെ എങ്ങനെയാണ് കാണുന്നത് എന്ന് തനിക്ക് മനസ്സിലായത്. ആദ്യമൊക്കെ എന്തൊക്കെ ചെയ്യണമെന്ന് അദ്ദേഹം ഓരോന്നായി എടുത്തുപറയുമായിരുന്നു. പിന്നീട് സ്വന്തം രീതിക്ക് ചെയ്തോളു കറക്ഷൻ ആവശ്യമെങ്കിൽ പറയാം എന്ന രീതിയിലായി. ഇപ്പൊവരെയും അങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് എന്ന് മമിത പറയുന്നു.
ഒരു കാലത്ത് അച്ഛനെപ്പോലെ ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു എന്ന് മമിത പറയുന്നു. അതിനുള്ള കാരണം സ്വന്തം അച്ഛനാണെന്നും താരം പറയുന്നുണ്ട്. സിനിമയായിരുന്നോ എപ്പോഴും മനസിൽ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം താൻ തന്നെ കണ്ടെത്തിയിട്ടില്ല എന്ന് പറയേണ്ടിവരും. സിനിമയോട് ചെറുപ്പം മുതലേ വലിയ താല്പര്യം ഇണ്ടായിരുന്നു. എന്നൽ പിന്നീട് ഒരു കരിയർ എന്ന നിലയിലാണെങ്കിൽ ഒരു ഡോക്ടറാകണം എന്ന് തോന്നിയിട്ടുണ്ട്
പപ്പ ഡോക്ടറാണ്. അതുകൊണ്ട് തന്നെ പപ്പയുടെ ക്ലിനിക്കിൽ ഇടക്കിടെ പോയി ഇരികാറുണ്ടായിരുന്നു. അവിടെ വരുന്ന രോഗികളെല്ലാം അസുഖം ഭേദമായി സന്തോഷത്തോടെ പോകുന്നത് കാണുമ്പോൾ അച്ഛനെപ്പോലെ ഒരു ഡോക്ടറാകണം എന്ന് ആഗ്രഹം തോന്നിയിട്ടുണ്ട്. കുട്ടി ഡോക്ടർ എന്ന ആളുകളുടെ വിളിയും അതിനൊരു കാരണമായിട്ടുണ്ടാകാം. പ്ലസ് ടു കഴിഞ്ഞ് മെഡിസിനും പൂർത്തിയാക്കി അച്ഛൻ്റെ ക്ലിനിക്കിലേക്ക് ഡോക്ടറായി വരണം എന്ന ചിന്തയായിരുന്നു അന്നുണ്ടായിരുന്നത് എന്ന് മമിത പറയുന്നു.
പിന്നീടാണ് സിനിമ ഒരു അഗ്രഹമായി വരുന്നത്. അമ്മയോട് ആ ആഗ്രഹം പറഞ്ഞിരുന്നു. ഒന്നോരണ്ടോ സിനിമകൾ ഒക്കെ അഭിനയിക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ ഇതൊന്നും എതിർക്കുന്ന കൂട്ടത്തിലായിരുന്നില്ല. പപ്പയുടെ സുഹൃത്ത് നിർമ്മിച്ച സിനിമയാണ് സർവോപരി പാലാക്കാരൻ. അദ്ദേഹം പപ്പയോട് വിളിച്ച് പറഞ്ഞപ്പോഴാണ് സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച് വർക്ക് ഷോപിന് ചെല്ലുന്നത്. അങ്ങനെ ആ സിനിമയിൽ അവസരം കിട്ടി. എന്നാൽ ആ സമയത്ത് സിനിമയിൽ അഭിനയിക്കുമെന്ന് താൻ ഒട്ടും കരുതിയിരുന്നില്ല എന്നും പഠനം കഴിഞ്ഞ ശേഷം അഭിനയം പരീക്ഷിക്കാം എന്നാണ് കണക്കുകൂട്ടിരുന്നത് എന്നും മമിത പറയുന്നു.
English Summary
Actress Mamita Baiju, originally aspiring to become a doctor like her father, unexpectedly discovered her passion for cinema. After gaining massive popularity with Girish A.D’s Premalu, she expressed that returning to his direction for her upcoming Malayalam film, ‘Bethlehem Kudumba Unit’, feels just like coming back to a comfortable home.