AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘എൽ-3യിൽ പൃഥ്വിരാജിന് വേറെ ഓപ്ഷനില്ല’; തുടകം റിലീസിന് ശേഷം ലാലേട്ടൻ പറഞ്ഞത് വെളിപ്പെടുത്തി ആശിഷ് ആൻ്റണി

Lalettan's Funny Advice to Ashish Antony After 'Thudakam' Release: സിനിമ ചിത്രീകരിക്കുന്ന സമയത്തൊന്നും അപ്പ കാര്യമായി ഒന്നും പറയാറില്ല. ചിത്രീകരണത്തിൻ്റെ ഫ്ലോ നഷ്ടപ്പെടാതിരികാൻ വേണ്ടിയാകാം അത്. ജൂഡേട്ടനും അങ്ങനെ തന്നെയാണ്, വളരെ നന്നായി എന്നോ അടിപൊളി എന്നോ ഒന്നും പറയില്ല. ഷോട്ട് ഓക്കെയാണ് അടുത്തത് എടുക്കാം എന്നേ പറയു. അവസാനം ആയപ്പോഴാണ് അവർ അഭിപ്രായം തുറന്നുപറഞ്ഞത്

‘എൽ-3യിൽ പൃഥ്വിരാജിന് വേറെ ഓപ്ഷനില്ല’; തുടകം റിലീസിന് ശേഷം ലാലേട്ടൻ പറഞ്ഞത് വെളിപ്പെടുത്തി ആശിഷ് ആൻ്റണി
ആശിഷ് ആൻ്റണി, മോഹൻലാൽImage Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 14 Aug 2026 | 12:36 PM

തുടക്കം എന്ന സിനിമയിൽ വിസ്മയ മോഹൻലാലിനൊപ്പം തന്നെ വലിയ ശ്രദ്ധ നേടിയ കഥാപാത്രമാണ് ആശിഷ് ആൻ്റണിയുടേത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എംപുരാനിൽ ചെറിയ വേഷം ചെയ്തിരുന്നു എങ്കിലും ഒരു അഭിനയതാവ് എന്ന നിലയിൽ ആശിഷിൻ്റെയും അരങ്ങേറ്റ സിനിമ ‘തുടക്കം’ തന്നെയാണെന്ന് പറയാം. സിനിമയിലെ കഥാപാത്രത്തെ കുറിച്ചും ചിത്രം കണ്ടതിന് ശേഷമുള്ള മോഹൻലാലിൻ്റെ വാക്കുകളെ കുറിച്ചും ഇപ്പോൾ മനസ്സ് തുറക്കുകയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആശിഷ് ആൻ്റണി.

ആശിഷ് ആദ്യമയി അഭിനയിക്കുന്നത് എംപുരാനിലാണ്. വളരെ ചെറിയ ഒരു റോൾ മാത്രമാണ് ആ സിനിമയിൽ ഉണ്ടായിരുന്നത് എങ്കിലും ആ അനുഭവം ‘തുടക്കം’ സിനിമയിലേക്ക് വരുമ്പോൾ വലിയ രീതിയിൽ ഉപകാരപ്പെട്ടു എന്ന് ആശിഷ് പറയുന്നു. എംപുരാനിൽ അഭിനയിക്കുന്ന സമയത്ത് വലിയ ടെൻഷൻ ഉണ്ടായിരുന്നു. അത്രത്തോളം വലിയ സിനിമയാണ്. പൃഥ്വിരാജിൻ്റെ കൂടെ ജോലി ചെയ്യുക എന്നത് ഒരേ സമയം മികച്ച അനുഭവവും ടെൻഷനുമായിരുന്നു. അവിടുന്ന പഠിച്ച കാര്യങ്ങൾ തുടക്കത്തിൽ സഹായകരമായി എന്ന് ആശിഷ് പറയുന്നു.

തുടക്കം സിനിമയിലേക്ക് വരുമ്പോൾ ആദ്യം ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും സെറ്റിൽ എല്ലാവരും അറിയന്നവരായതിനാൽ പിന്നീട് അത് ഇല്ലാതായി എന്ന് താരം പറയുന്നു. സംവിധായകൻ ജൂഡ് ആൻ്റണിയുമായി നേരത്തെ തന്നെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹവുമായി നല്ല അടുപ്പവും ഉണ്ട്. സെറ്റിൽ മായ ചേച്ചി ഉൾപ്പടെ എല്ലാവരും കുടുംബത്തെ പോലെ അടുപ്പമുള്ളവരാണ് അതിൻ്റെ ഒരു കഫർട്ട് ഷുട്ടിംഗ് സമയത്ത് ഉണ്ടായിരുന്നു എന്ന് ആശിഷ് പറയുന്നു.

Also Read: I am Game Movie Release : ഓണത്തിന് നമ്മളില്ലേ… ദുൽഖർ ചിത്രം ഐ ആം ​ഗെയിമിന്റെ റിലീസ് മാറ്റി

ഷൂട്ടിംഗ് സമയത്തും, സിനിമ കണ്ടതിന് ശേഷവും മോഹൻലാലും ആൻ്റണി പെരുമ്പാവൂരും പറഞ്ഞ കാര്യങ്ങളും താരം തുറന്നു പറയുന്നുണ്ട്. ഇവർ രണ്ട് പേരും അഭിനയത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ അങ്ങനെ തുറന്നു പറയുന്നവരല്ല, എങ്കിലും സിനിമ കണ്ട ശേഷം ചില കാര്യങ്ങൾ പറഞ്ഞു. മോഹൻലാലിന് സിനിമ വളരെയധികം ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞ രസകരമായ കാര്യവും ആശിഷ് പങ്കുവച്ചു.

സിനിമ ചിത്രീകരിക്കുന്ന സമയത്തൊന്നും അപ്പ കാര്യമായി ഒന്നും പറയാറില്ല. ചിത്രീകരണത്തിൻ്റെ ഫ്ലോ നഷ്ടപ്പെടാതിരികാൻ വേണ്ടിയാകാം അത്. ജൂഡേട്ടനും അങ്ങനെ തന്നെയാണ്, വളരെ നന്നായി എന്നോ അടിപൊളി എന്നോ ഒന്നും പറയില്ല. ഷോട്ട് ഓക്കെയാണ് അടുത്തത് എടുക്കാം എന്നേ പറയു. അവസാനം ആയപ്പോഴാണ് അവർ അഭിപ്രായം തുറന്നുപറഞ്ഞത്. നന്നായി ചെയ്തു എന്ന് അപ്പ പറഞ്ഞു. ലാലേട്ടന് സിനിമ ഒരുപാട് ഇഷ്ടമായി ‘പുറത്തിറങ്ങുമ്പോൾ സൂക്ഷിച്ചോണം ക്ലീൻ ഷേവ് ചെയ്തിട്ട് ഇറങ്ങിയാാൽ മതി’ എന്നായിരുന്നു അദ്ദേഹം തമാശയായി പറഞ്ഞത് എന്ന് ആശിഷ് പറഞ്ഞു.

സിനിമയിൽ ആശിഷിൻ്റെ വില്ലനിസം ആളുകൾ സ്വീകരിച്ചു എന്ന് തുടക്കത്തിലെ സഹതാരം ബോബി കുര്യൻ പറയുന്നുണ്ട്. കൊടും വില്ലൻ കഥാപാത്രം ചെയ്തിട്ടും ആളുകളുടെ സ്നേഹം ലഭിക്കുക എന്നത് അദ്ദേഹത്തിൻ്റെ പെർഫോമൻസിന് ലഭിക്കുന്ന അംഗീകാരമാണ്. എൽ-3 ഇപ്പോഴാണ് നടക്കുന്നത് എങ്കിൽ പൃഥ്വിരാജിന് വെറെ ഓപ്ഷനില്ലെന്നും അത്ര ഭംഗിയായാണ് തുടക്കം ചെയ്തിരിക്കുന്നത് എന്നും ബോബി കുര്യൻ പറയുന്നു.

English Summary

Ashish Antony, who debuted in ‘Thudakam’ alongside Vismaya Mohanlal, shared his acting experiences from ‘Empuraan’ and ‘Thudakam’. He revealed that Mohanlal enjoyed the film and humorously advised him to shave cleanly due to his villainous role. Co-star Bobby Kurian praised him, suggesting Prithviraj must cast him in Lucifer 3.

Follow Us