AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jailer 2 OTT Release : ജയിലർ 2 ഒടിടി റൈറ്റ്സ് ഉറപ്പിച്ചു ? നടന്നത് റെക്കോർഡ് തുകയുടെ ഡീൽ!

Jailer 2 OTT Release Update : സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ സിനിമയാണ് ജയിലർ 2. ഒക്ടോബറിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന റിലീസ് ആണ് ജയിലര്‍ 2 വിന്റേത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയൊരു അപ്ഡേറ്റ് കൂടി പുറത്ത് വന്നരിക്കുകയാണ്.

Jailer 2 OTT Release : ജയിലർ 2 ഒടിടി റൈറ്റ്സ് ഉറപ്പിച്ചു ? നടന്നത് റെക്കോർഡ് തുകയുടെ ഡീൽ!
Jailer 2 MovieImage Credit source: Facebook / Sun Pictures
Amal KV
Amal KV | Updated On: 13 Aug 2026 | 08:45 PM

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ സിനിമയാണ് ജയിലർ 2. ഒക്ടോബറിൽ റിലീസിനെത്തുന്ന ചിത്രത്തിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന റിലീസ് ആണ് ജയിലര്‍ 2 വിന്റേത്. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട പുതിയൊരു അപ്ഡേറ്റ് കൂടി പുറത്ത് വന്നരിക്കുകയാണ്. സിനിമയുടെ ഓടിടി റൈറ്റ്സ് വമ്പൻ തുകയ്ക്ക് വിറ്റുപോയെന്നാണ് പുറത്ത് വരുന്നത്. റെക്കോർഡ് തുകയ്ക്ക് ആമസോൺ പ്രൈം വിഡീയോസ് ആണ് ജെയ്ലർ 2 ന്റെ ഒടിടി സ്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് വിവരം.

ആഴ്ചകൾക്ക് മുമ്പാണ് സിനിമയുടെ തിയേറ്റർ റിലീസ് സംബന്ധിച്ച സ്ഥിരീകണം വന്നത്. അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലുടെ റിലീസ് ഡേറ്റ് അനൗണ്‍സ്‌മെന്റ് വീഡിയോ പങ്കുവെച്ചാണ് റിലീസ് തീയതി ഔദ്യോ​ഗികമായി പുറത്ത് വിട്ടത്. ഒക്ള്‍ടോബര്‍ 15 നാണ് സിനിമ തിയേറ്ററുകളിൽ എത്തുക. നേരത്തെ മുതൽ തന്നെ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾ പലതും പ്രചരിച്ചിരുന്നു. 160 കോടിയുടെ ഡീലാണ് സിനിമയുടെ ഒടിടി അവകാശം സംബന്ധിച്ച് നടന്നത് എന്നായിരുന്നു റി‌പ്പോർട്ടുകൾ.

Also Read : ഓണത്തിന് നമ്മളില്ലേ… ദുൽഖർ ചിത്രം ഐ ആം ​ഗെയിമിന്റെ റിലീസ് മാറ്റി

മലയാളികളെ സംബന്ധിച്ചിടത്തോളവും ജയിലർ 2 ഏറെ പ്രാധാന്യമുള്ള സിനിമയാണ്. കാരണം മറ്റൊന്നുമല്ല സിനിമയിലെ കഥാപാത്രങ്ങളായി നിരവധി മലയാളി താരങ്ങളാണ് അണിനിരക്കുന്നത്. ജയിലർ 1 ൽ മോഹൻലാലിന്റെ കാമിയോ റോൾ വലിയ ആവേശമാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. സിനിമയുടെ പുതയ പാർട്ടിൽ മോഹൻലാൽ ഉണ്ടോ എന്നതും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നു. ആദ്യ ഭാ​ഗത്തിൽ മലയാളി താരം തന്നെയായ വിനായകൻ ആയിരുന്നു പ്രധാന വില്ലനായ വർമ്മന്റെ റോൾ ചെയ്തത്. ഇക്കുറി കോട്ടയം നസീര്‍, ഹക്കീം ഷാജഹാന്‍, സുജിത് ശങ്കര്‍, സുനില്‍ സുഖത തുടങ്ങിയവരാണ് സിനിമയിൽ വരുന്ന മലയാളി താരങ്ങൾ.

മലായളത്തിന് പുറമെ ബോളിവുഡ് താരങ്ങളും ജയിലർ 2 വിൽ അണിരനിരക്കുന്നുണ്ട്. കേരളത്തിലെ അട്ടപ്പാടിയിൽ വച്ചായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ നടന്നത്. അവസാനമായി അതിരപ്പിള്ളിയിലും ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ജയിലര്‍ 2 ലും സംഗീതം ഒരുക്കുക്കിയിരിക്കുന്നത്. ആദ്യ ഭാ​ഗത്തിലെ പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാം വലിയ തരം​ഗമാണ് സൃഷ്ടിച്ചത്. ഇക്കുറിയും അത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

English Summary

Jailer 2 is a mass action film directed by Nelson Dilipkumar, starring Superstar Rajinikanth. The final stages of production are currently underway for the movie, which is set for release in October. It is a highly anticipated release that Indian cinema audiences across all languages ​​are eagerly awaiting. Now, a new update regarding the film has been revealed.

Follow Us