AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Gen Z Dolphin Emoji Trend: ചിരിക്ക് ഇനി ഡോൾഫിൻ ഇമോജി! ചാറ്റിംഗിലെ ജെൻ സി ട്രെൻഡിന് പിന്നിലെന്ത്?

Gen Z Dolphin Emoji Trend Reason: ചാറ്റുകളിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇമോജികൾ. തമാശയോ സന്തോഷമോ പ്രകടിപ്പിക്കാൻ കണ്ണ് തള്ളി ചിരിക്കുന്ന 'Laughing Emoji' ഉപയോഗിക്കുന്നതാണ് നമ്മടെ പൊതുവായ രീതി. എന്നാൽ ഇനി മുതൽ ചിരിക്കുന്ന ഇമോജിയിട്ടാൽ നിങ്ങൾ പഴയ തലമുറയാണെന്ന് വിചാരിച്ചേക്കാം!

Nithya Vinu
Nithya Vinu | Published: 13 Aug 2026 | 10:40 AM
ഇമോജികളൊന്നുമില്ലാത്ത ചാറ്റ് ഉപ്പിലാത്ത കഞ്ഞി പോലെയാണ്. ഓൺലൈൻ ചാറ്റുകളിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇമോജികൾ. തമാശയോ സന്തോഷമോ പ്രകടിപ്പിക്കാൻ കണ്ണ് തള്ളി ചിരിക്കുന്ന 'Laughing Emoji' ഉപയോഗിക്കുന്നതാണ് നമ്മടെ പൊതുവായ രീതി. എന്നാൽ ഇനി മുതൽ ചിരിക്കുന്ന ഇമോജിയിട്ടാൽ നിങ്ങൾ പഴയ തലമുറയാണെന്ന് വിചാരിച്ചേക്കാം! (Image Credit source: Getty Images)

1 / 5
സോഷ്യൽ മീഡിയയിൽ 'ജെൻ സി'തലമുറ, ചിരി അടയാളപ്പെടുത്താൻ ഇപ്പോൾ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ്. ചിരിക്കുന്ന ഇമോജിക്ക് പകരം ഡോൾഫിൻ ഇമോജി ഉപയോഗിക്കണമെന്നാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. ഇതിന് പിന്നാൽ എന്തെങ്കിലും കാരണമുണ്ടോ?

2 / 5
പരമ്പരാഗതമായി ഉപയോഗിക്കാറുള്ള ചിരിക്കുന്ന ഇമോജികൾക്ക് പകരമായിട്ടാണ് ജെൻ സി ഇപ്പോൾ ഡോൾഫിൻ ഇമോജി സന്ദേശങ്ങളിൽ ഉൾപ്പെടുത്തുന്നത്. ഡോൾഫിനുകൾ വെള്ളത്തിൽ കളിച്ചുല്ലസിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾക്കും അവയുടെ ഭാവങ്ങൾക്കും ഒരു പ്രത്യേക തരം 'ചിരി'യുമായി സാമ്യമുണ്ടെന്ന കണ്ടെത്തലാണ് ഈ പുതിയ ട്രെൻഡിന് പിന്നിൽ.

3 / 5
ഇതോടെ ഓൺലൈൻ സംഭാഷണങ്ങളിൽ ഡോൾഫിൻ ഇമോജിക്ക് തികച്ചും വ്യത്യസ്തവും രസകരവുമായ പുതിയൊരു അർത്ഥം കൈവന്നിരിക്കുകയാണ്. ഔദ്യോഗിക മാനദണ്ഡങ്ങൾ പ്രകാരം ഡോൾഫിൻ ഇമോജിയുടെ അർത്ഥം കടൽജീവിയെന്നത് തന്നെയാണ്.

4 / 5
ഇനി ആരെങ്കിലും നിങ്ങൾക്കയക്കുന്ന സന്ദേശത്തിൽ ചിരിക്കുന്ന ഇമോജിക്ക് പകരം ഒരു ഡോൾഫിൻ ഇമോജി കണ്ടാൽ അമ്പരക്കേണ്ടതില്ല. അവർ നിങ്ങളോട് ചിരിക്കുകയാണ് അല്ലെങ്കിൽ അയച്ച മെസ്സേജ് കേട്ട് ആസ്വദിക്കുകയാണെന്ന് സാരം!

5 / 5
Follow Us