AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ചിങ്ങം ഒന്ന് വെള്ളത്തിലാകുമോ? സംസ്ഥാനത്ത് മഴ തുടരും!; കാലാവസ്ഥ പ്രവചനം

Kerala Weather Forecast For Chingal One: ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറിൽ കാലാവസ്ഥ മാറിമറിയാനുള്ള സാധ്യതയുണ്ട്.

Kerala Weather Update: ചിങ്ങം ഒന്ന് വെള്ളത്തിലാകുമോ? സംസ്ഥാനത്ത് മഴ തുടരും!; കാലാവസ്ഥ പ്രവചനം
പ്രതീകാത്മക ചിത്രം Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 14 Aug 2026 | 02:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശേഷം നേരിയ ആശ്വാസം. മിക്ക ജില്ലകളിലും മഴ കുറഞ്ഞ സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരും മണിക്കൂറിൽ കാലാവസ്ഥ മാറിമറിയാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള മഴ മുന്നറിയിപ്പുകളിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എന്നാൽ ഓ​ഗസ്റ്റ് 15, 16, 17 തീയതികളിൽ നിലവിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അതേസമയം ഇക്കൊല്ലം മലയാള മാസം ചിങ്ങം ഒന്ന് വരുന്നത് ഓ​ഗസ്റ്റ് 17 തിങ്കളാഴ്ച്ചയാണ്. അന്നേ ദിവസം ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പൊന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് തന്നെയാണ്.

ALSO READ: കരയിലും കടലിലും ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ഇങ്ങനെ

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും മേഘാവൃതമായ കാലാവസ്ഥയാണ് നിലവിലുള്ളത്. ചിലയിടങ്ങളിൽ തെളിഞ്ഞ അന്തരീക്ഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

നേരിയ മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നാണ് അധികൃതരുടെ നിർദ്ദേശം.

പശ്ചിമ ബംഗാൾ ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാൻ സാധ്യത. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓ​ഗസ്റ്റ് 17 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഇല്ലാത്തതിനാൽ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, വടക്കൻ മഹാരാഷ്ട്ര തീരം അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ തൊഴിലാളികൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

English Summary:

IMD issues yellow alert in eight districts due to slight rainfall and strong wind. Yellow Alert is issues in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur districts. Check Chingam Month Weather Forecast.

Follow Us