Mamitha Baiju: ആലിയയുടെയും ദീപികയുടെയും ആ റെക്കോർഡ് തകർത്ത് മമിതാ ബൈജു

Mamitha Baiju New Record:ബോളിവുഡ് നടിമാർക്കൊപ്പം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് താരവും.ഈ പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നടി എന്ന ബഹുമതിയാണ് താര സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ബോളിവുഡ് താരറാണികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.എന്നാൽ ആലിയയേയും ദീപിക പദുകോണിനെയും പോലെയല്ല. മമിത ഈ നേട്ടം സ്വന്തമാക്കിയതിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.........

Mamitha Baiju: ആലിയയുടെയും ദീപികയുടെയും ആ റെക്കോർഡ് തകർത്ത് മമിതാ ബൈജു

Alia Bhatt Mamitha, Deepika Padukone

Published: 

06 Sep 2026 | 02:15 PM

മലയാളികളുടെ മാത്രമല്ല ഇപ്പോൾ ഇന്ത്യൻ സിനിമയിലൊട്ടാകെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് നടി മമിത ബൈജു. തനത് അഭിനയ ശൈലിയിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ചുരുങ്ങിയ കാലം കൊണ്ടാണ് മമിത ബൈജു സിനിമ ലോകത്ത് തന്റേതായ ഒരു ഇടം സൃഷ്ടിച്ചിരിക്കുന്നത്. ചെയ്തുവച്ച കഥാപാത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തം. ഇപ്പോഴിതാ ബോളിവുഡ് നടിമാർക്കൊപ്പം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് താരവും. ഒരു കലണ്ടർ വർഷത്തിൽ 200 കോടി രൂപയിൽ അധികം കളക്ഷൻ നേടിയ മൂന്നു ചിത്രങ്ങളുടെ നായിക എന്ന പട്ടം നേടിയിരിക്കുകയാണ് മമിതാ ബൈജു.

23 ദിവസങ്ങൾക്കുള്ളിൽ…

ഈ പട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ നടി എന്ന ബഹുമതിയാണ് താര സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ബോളിവുഡ് താരറാണികളായ ദീപിക പദുക്കോണും ആലിയ ഭട്ടുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.എന്നാൽ ആലിയയേയും ദീപിക പദുകോണിനെയും പോലെയല്ല. മമിത ഈ നേട്ടം സ്വന്തമാക്കിയതിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വെറും 23 ദിവസങ്ങൾക്കുള്ളിൽ ആണ് താരത്തിന്റെ ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിൽ എത്തിയത് എന്നാണ് ഈ നേട്ടത്തിനന്റെ മറ്റൊരു പ്രത്യേകത.

ALSO READ:കുട്ടികളുടെ ക്യൂട്ട്നെസ്സ് വിറ്റ് കാശുണ്ടാക്കുന്നത് ഇഷ്ടമല്ല; ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായെന്ന് സോഷ്യൽ മീഡിയ

ബോക്സോഫിലെ ഈ വമ്പൻ നേട്ടത്തോടെ ഇന്ത്യൻ സിനിമയിലെ തന്നെ മുന്ഡനിര നായികമാരുടെ പട്ടികയിലേക്ക് മമിതാ ബൈജുവും എത്തിച്ചേർന്നിരിക്കുകയാണ്.മമിതയെ ഈ ചരിത്രത്തിലേക്ക് എത്തിക്കുവാനായി തുടക്കം കുറിച്ച സിനിമ വിജയ് നായകനായ ജനനായകൻ ആയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് സി വിജയുടെ അവസാനത്തെ ചിത്രമായ ജനനായകൻ ആഗോള ബോക്സ് ഓഫീസിൽ 324.38 കോടി രൂപയാണ് നേടിയത്. മാത്രമല്ല 2026ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രം കൂടിയാണ് ജനനായകൻ. ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രമായി തന്നെ മമിത ബൈജുവും വിജയിക്കൊപ്പം ഉണ്ടായിരുന്നു.

ജനനായകന് പിന്നാലെ തന്നെ തമിഴിൽ തന്നെയാണ് മമിത ബൈജു അടുത്ത 200 കോടി ഒപ്പിച്ചെടുത്തത്. സൂര്യ നായകനായ വിശ്വനാഥൻ സൺസ് ആണ് മമിതയുടേതായി പിന്നീട് തീയേറ്ററുകൾ എത്തിയ സിനിമ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 23.2 കോടി രൂപയാണ് കരസ്ഥമാക്കിയത്. ഇപ്പോഴിതാ മലയാളത്തിൽ നിന്നുമാണ് അടുത്ത 200 കോടി മമിതാ ബൈജു എടുത്തത്. ഗിരീഷ് എഡി സംവിധാനം ചെയ്ത നിവിൻപോളി നായകനായ ബത്ലഹേെം കുടുംബയൂണിറ്റ് എന്ന ചിത്രമാണ് 200 കോടി എന്ന നേട്ടം കരസ്ഥമാക്കിയത്. സിനിമ നിലവിൽ 238.05 കോടി രൂപയാണ് നേടിയത് ഇപ്പോഴും തിയറ്ററുകളിൽ മുന്നേറുകയാണ്.

ENGLISH SUMMARY

Actress Mamita Baiju has created a fan base not only among Malayalis but also across Indian cinema. She has now created history along with Bollywood actresses. Mamita Baiju has achieved the title of heroine of three films that have collected more than Rs 200 crore in a calendar year.

Loading...
Unable to load recommendations.
Follow Us
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഓഫ് റോഡ് കിം​ഗ്! വമ്പൻ തിരിച്ചുവരവുമായി പജെറോ
25000 രൂപയിൽ താഴെ വിലയുള്ള പുതിയ 5G ഫോൺ
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി
എൻ്റെ കൈ വിടടാ... ശരിക്കും സംഭവിച്ചത് എന്ത്?
മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി