Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി

Patriot Movie Will Get National Attention with Mohanlal: ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ നേരത്തെ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരെല്ലാം പങ്കുവെച്ചിരുന്നു. ഏപ്രില്‍ 23ന് പാട്രിയറ്റ് തിയേറ്ററുകളിലെത്തുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ റിലീസ് പിന്നീട് മെയ് ഒന്നിലേക്ക് മാറ്റി. നാല്‍പതോളം താരങ്ങള്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്.

Patriot: നാഷണല്‍ സിനിമയാക്കാന്‍ എന്തിനാ പുറത്തുള്ള താരങ്ങള്‍, ഇവിടെ തന്നെ ഉണ്ടല്ലോ ഒന്ന്; മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി

മോഹന്‍ലാലും മമ്മൂട്ടിയും

Published: 

25 Apr 2026 | 09:33 PM

മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാട്രിയറ്റ്. വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം മമ്മൂട്ടിയും മോഹന്‍ലാലുമാണ്. മലയാളത്തിലെ മഹാനടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചെത്തുന്ന ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളേറെയാണ്.

ചിത്രത്തിന്റെ റിലീസ് പോസ്റ്റര്‍ നേരത്തെ വിജയ് ദേവരകൊണ്ട, അറ്റ്‌ലി, കരണ്‍ ജോഹര്‍ എന്നിവരെല്ലാം പങ്കുവെച്ചിരുന്നു. ഏപ്രില്‍ 23ന് പാട്രിയറ്റ് തിയേറ്ററുകളിലെത്തുമായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാല്‍ റിലീസ് പിന്നീട് മെയ് ഒന്നിലേക്ക് മാറ്റി. നാല്‍പതോളം താരങ്ങള്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. Dissent is patriotic, In a world full of traitors, be a Patriot എന്ന ടാഗ് ലൈനോടെ ആയിരുന്നു പോസ്റ്ററിന്റെ വരവ്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്രിയറ്റ് നിര്‍മിക്കുന്നത്. സിആര്‍ സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സിആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ സഹനിര്‍മാതാക്കളുമാണ്. സിവി സാരഥി, രാജേഷ് കൃഷ്ണ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മോഹന്‍ലാലാണ് മെയിന്‍

പാട്രിയറ്റ് സിനിമയുടെ റിലീസിന് മുമ്പായി മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രകാശ് വര്‍മയുമായി നടത്തിയ അഭിമുഖം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതില്‍ മമ്മൂട്ടി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്, ആ വാക്കുകളിലേക്ക്…

വലിയ സിനിമയായതുകൊണ്ട് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന നടന്മാരെയെല്ലാം കൊണ്ടുവരണ്ടേ എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു, അപ്പോള്‍ ഞാന്‍ പറഞ്ഞു ദൂരെ ഒന്നും പോകേണ്ടാ, നമുക്ക് ഇവിടെ ഒരാളുണ്ടല്ലോ, അദ്ദേഹത്തിനോട് സംസാരിച്ച് നോക്കാമെന്ന്, മമ്മൂട്ടി പറയുന്നു.

17 വര്‍ഷത്തിന് ശേഷം

മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ട്വന്റി ട്വന്റി എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. 2008ലായിരുന്നു ഈ ചിത്രത്തിന്റെ റിലീസ്. മുന്‍ ചിത്രങ്ങളെ അപേക്ഷിച്ച് വന്‍ ബജറ്റിലൊരുങ്ങുന്ന പാട്രിയറ്റ് ഒരു വര്‍ഷത്തിന് മുകളില്‍ നീണ്ട ചിത്രീകരണത്തിന് ശേഷമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പത്തിലധികം ഷെഡ്യൂളുകള്‍ ചിത്രത്തിനുണ്ടായിരുന്നു.

Also Read: Parvathy Thiruvothu: മമ്മൂക്കയ്ക്ക് എല്ലാവരും തുല്യരാണ്, മോഹൻലാൽ ആണെങ്കിൽ…; മഹാനടന്മാരെ കുറിച്ച് പാർവതി തിരുവോത്ത്

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ്, ഗ്രേസ് ആന്റണി, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അന്താരാഷ്ട്ര സ്‌പൈ ത്രില്ലര്‍

ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പാട്രിയറ്റ്. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളുമായി കിടപിടിക്കുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ശ്രീലങ്ക, യുകെ, അസര്‍ബൈജാന്‍, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ വെച്ചായിരുന്നു ചിത്രീകരണം. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ വെച്ച് ചിത്രീകരണം നടന്ന സിനിമ കൂടിയാണിത്. 2024 നവംബറില്‍ ശ്രീലങ്കയില്‍ വെച്ചായിരുന്നു പാട്രിയറ്റിന്റെ ചിത്രീകരണം ആരംഭിച്ചത്.

സംഗീതം സുഷിന്‍

സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് സംംഗീതം ഒരുക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകനായ മനുഷ് നന്ദന്‍ ആണ് ക്യാമറയ്ക്ക് പിന്നില്‍. മഹേഷ് നാരായണനോടൊപ്പം രാഹുല്‍ രാധാകൃഷ്ണനുമാണ് ചിത്രത്തിന്റെ എഡിറ്റിങ്.

 

Loading...
Unable to load recommendations.
Follow Us
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
6000mAh ബാറ്ററിയോടെ ഒരു എൻട്രിലെവൽ സ്മാർട്ട്ഫോൺ
താമര ബാൽക്കണിയിലും വളർത്താം! ഇതാ ശരിയായ രീതി
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം