KB Ganesh Kumar: മഹാ വൃത്തികെട്ടവൻ, വ്യക്തി എന്ന് നിലയിൽ വൻ പരാജയം! കെ ബി ഗണേഷ് കുമാറിനെതിരെ മായ വിശ്വനാഥ്
Maya Vishwanath against KB Ganesh Kumar: അദ്ദേഹം ഒരു വ്യക്തിയെന്ന നിലയിലും വൻ പരാജയം ആണെന്നാണ് നടി മായാ വിശ്വനാഥ് പറയുന്നത്. എന്നെ അത്രയ്ക്ക് മാനസികമായി മുറിവേൽപ്പിച്ച വ്യക്തിയാണ് ഗണേൽ് കുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ലാണ് സംഭവം. എന്റെ സഹോദരിയുടെ മകന്റെ വിവാഹനിശ്ചയത്തിന് വരെ വന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ. എന്റെ സഹോദരിയുടെ മകൻ എന്ന് പറഞ്ഞാൽ എന്റെ മകനാണ്.
നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടി മായാ വിശ്വനാഥ് രംഗത്ത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പരാജയമാണെന്ന് അദ്ദേഹം ഇതിനോടകം തന്നെ കാണിച്ചു തന്നു എന്നാൽ തന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വ്യക്തിയെന്ന നിലയിലും വൻ പരാജയം ആണെന്നാണ് നടി മായാ വിശ്വനാഥ് പറയുന്നത്. എന്നെ അത്രയ്ക്ക് മാനസികമായി മുറിവേൽപ്പിച്ച വ്യക്തിയാണ് ഗണേൽ് കുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മായാ വിശ്വനാഥിന്റെ വാക്കുകൾ
രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ പരാജയമാണെന്ന് ഗണേഷ് കുമാർ തെളിയിച്ചു. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു വ്യക്തിയെന്ന നിലയിലും വൻ പരാജയം ആണ്.എന്റെ സഹോദരിയുടെ രണ്ട് ആൺമക്കളെ ചേർത്ത് എന്നെപ്പറ്റി വളരെ മോശമായ പരാമർശമാണ് അദ്ദേഹം നടത്തിയത്. 2021 ലാണ് സംഭവം. എന്റെ സഹോദരിയുടെ മകന്റെ വിവാഹനിശ്ചയത്തിന് വരെ വന്ന വ്യക്തിയാണ് കെ ബി ഗണേഷ് കുമാർ. എന്റെ സഹോദരിയുടെ മകൻ എന്ന് പറഞ്ഞാൽ എന്റെ മകനാണ്. അവനെ ഞാൻ എന്റെ കൈ കൊണ്ടാണ് വാങ്ങിയത്. അവരെയും എന്നെയും ചേർത്താണ് അയാൾ മോശമായി പറഞ്ഞുണ്ടാക്കിയത്.
വരുടെ വിവാഹത്തിന്റെ ഫോട്ടോയിൽ എന്റെ ചേച്ചിയുടെ മകന്റെ ഇടുപ്പിൽ കൈവച്ച് നിന്നിരുന്നു. ആ ഫോട്ടോയെ ചൂണ്ടിക്കാട്ടിയാണ് അയാൾ മോശം പറഞ്ഞു പ്രചരിപ്പിച്ചത് എന്നാണ് മായാ വിശ്വനാഥ് പറയുന്നത്. ഇക്കാര്യം പറഞ്ഞപ്പോൾ ഞാൻ അയാളോട് നേരിട്ട് ചോദിച്ചു എന്നും മായ വിശ്വനാഥ് പറഞ്ഞു. അന്ന് ഞാൻ അയാളെ വെറുത്തു പോയതാണ്. അന്ന് ഞാൻ മനസ്സിലാക്കുകയും ചെയ്തു അയാൾ ഇനി പരാജയപ്പെടുമെന്ന്. ഇത് തന്നോട് അടുപ്പമുള്ള പലർക്കും ഈ വിഷയത്തെക്കുറിച്ച് അറിയാമെന്നും അത് തുറന്നടിച്ചു.
അതേസമയം അമ്മ സംഘടനയുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തലുകളാണ് മായാ വിശ്വനാഥ് നടത്തുന്നത്. നടി സരയുവിനെ സൈലന്റ് കില്ലർ എന്ന് പറഞ്ഞത് വളരെയധികം വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ പിന്നീട് എന്തുകൊണ്ട് താൻ അങ്ങനെ വിളിച്ചു എന്നതിന് വ്യക്തതയും താരം നൽകിയിരുന്നു. അമ്മയുടെ ജനറൽബോഡി മീറ്റിംഗ് വെച്ച് നടി അൻസിബ ഹാസൻ അമ്മയിൽ നിന്നും നേരിട്ട് വന്നാൽ ദുരനുഭവങ്ങളെ കുറിച്ച് പറയുമ്പോൾ സരയുവിന്റെ മുഖത്ത് പുച്ഛഭാവം ആയിരുന്നു എന്നും വളരെ പുച്ഛത്തോടെ കൂടി തന്നെ എന്നിട്ട് പോലീസ് കേസെടുത്തു എന്നായിരുന്നു ചോദ്യം എന്നും മായ വിശ്വനാഥ പറഞ്ഞു.
സൈലന്റ് ആയിട്ടുള്ള പോയസൻ ആണ് സരയൂ. ഇത് സംഘടനയുള്ള പലർക്കും വ്യക്തമായിട്ടുള്ള കാര്യമാണെന്നും മായാ വിശ്വനാഥ് കൂട്ടി ചേർത്തു. കൂടാതെയും ശ്വേതാ മേനോനും അൻസിബയും തമ്മിലുള്ള പ്രശ്നം ഇവിടെ നിന്നും തുടങ്ങിയതല്ല എന്നും അവർ ബിഗ് ബോസില്‍ ഉണ്ടായിരുന്ന കാലം തൊട്ടേയുള്ള പ്രശ്നങ്ങളാണ് എന്നും മായ വിശ്വനാഥ് പറഞ്ഞു.
ENGLISH SUMMARY
Actress Maya Viswanath has come out with a scathing attack on actor and political leader KB Ganesh Kumar. He has already shown himself to be a failure as a political activist, but for her, he is also a huge failure as a person, says actress Maya Viswanath.