Nedumkandam Miracle: കാത്തിരിപ്പിന് അവസാനം! ‘നെടുങ്കണ്ടം മിറാക്കിളു’മായി മോഹൻലാലും ദിലീഷ് പോത്തനും എത്തുന്നു

Nedumkandam Miracle Movie Announcement:നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയ്ക്കു പേര് നൽകിയിരിക്കുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ശ്യാം പുഷ്കരൻ, പോൾ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബിയാണ്..........

Nedumkandam Miracle: കാത്തിരിപ്പിന് അവസാനം! നെടുങ്കണ്ടം മിറാക്കിളുമായി മോഹൻലാലും ദിലീഷ് പോത്തനും എത്തുന്നു

Mohanlal And Dileesh Pothan

Published: 

03 Jul 2026 | 06:37 PM

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ പ്രതീക്ഷിച്ച ആ കൂട്ടുകെട്ട് എത്തുന്നു. മോഹൻലാലിനെ നായനാക്കിക്കൊണ്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയ്ക്കു പേര് നൽകിയിരിക്കുന്നത്. സിനിമയുടെ അനൗൺസ്മെന്റ് വീഡിയോയും ടൈറ്റിൽ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ശ്യാം പുഷ്കരൻ, പോൾ സക്കറിയ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബിയാണ്. സുഷിൻ ശ്യാമാണ് സിനിമയുടെ സംഗീതം നിർവഹിക്കുക.

ക്യാമറ ഷൈജു ഖാലിദും എഡിറ്റിംഗ് സൈജു ശ്രീധരനും പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലിശ്ശേരിയും ചേർന്ന് നിർവഹിക്കും. വസ്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവിയർ. ഭാവന റിലീസ് വിതരണത്തിനെത്തിക്കുന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത് തിരുവനന്തപുരം ഇടുക്കി ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കുമെന്നും റിപ്പോർട്ട്. ഇന്ന് വൈകിട്ടോടെയാണ് മോഹൻലാലിന്റെയും ദിലീഷ് പോത്തിന്റെയും അടക്കം സോഷ്യൽ മീഡിയ പേജുകളിലൂടെ സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.

സിനിമയുടെ അനൗൺസ്മെന്റ് വീഡിയോ

 

ഇതാദ്യമായിട്ടാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ മോഹൻലാൽ നായകനായി എത്തുന്നത്. അതേസമയം 2021ൽ പുറത്തിറങ്ങിയ ജോജി എന്ന ഫഹദ് ഫാസിൽ ചിത്രമാണ്. ദിലീഷ് പോത്തിനെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോവിഡിന്റെ സമയത്ത് റിലീസ് ചെയ്ത ചിത്രമായ തന്നെ ഒടിടി യിൽ ആണ് ജോജി റിലീസ് ആയത്. എന്നിരുന്നാലും സിനിമയ്ക്ക് വലിയ പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്.

സ്വാഭാവിക ശൈലിയിലൂടെ മലയാള സിനിമയിൽ ഒരു പുത്തൻ അധ്യായം കുറിച്ച സംവിധായകനാണ് ദിലീഷ് പോത്തൻ. സിനിമയിലെ സൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടും കഥാപാത്രങ്ങളുടെ സ്വാഭാവികത കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകൻ. സംവിധായകൻ എന്ന പേരിൽ ഒരുപാട് സിനിമകൾ ഒന്നും ദിലീഷ് പോത്തൻ നൽകിയിട്ടില്ലെങ്കിലും തന്നതെല്ലാം തന്നെ ഇന്നും പ്രേക്ഷകർ മടുപ്പില്ലാതെ ആവർത്തന വിരസത തോന്നിക്കാതെ കാണുന്ന സിനിമകളാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നിവയാണ് ആ മൂന്ന് ചിത്രങ്ങൾ.

ഇതിൽ മഹേഷിന്റെ പ്രതികാരം എന്ന സിനിമ തിയേറ്ററിൽ വലിയ രീതിയിലുള്ള പ്രതികരണവും നേട്ടവും കൊയ്തു. സംവിധായകൻ എന്നതിലുപരി മികച്ച ഒരു അഭിനേതാവ് കൂടിയാണ് ദിലീഷ് പോത്തൻ. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ ഒരു രസകരമായ കഥാപാത്രത്തിലൂടെയാണ് ദിലീഷ് പോത്തൻ പ്രേക്ഷകർക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടത്.. പിന്നീട് താൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ അടക്കം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ദിലീഷ് അവതരിപ്പിച്ചു.

ENGLISH SUMMARY

The film, directed by Dileesh Pothan and starring Mohanlal in the lead, has been announced. The film has been titled Nedumkandam Miracle. The makers have released the announcement video and title poster of the film.

Loading...
Unable to load recommendations.
Follow Us
Related Stories
Dulquer Salmaan-Nivin Pauly: നിവിൻ പൊളി-ദുൽഖർ സൽമാൻ ചിത്രം വരും; ഓണത്തിന് സർപ്രൈസ് പൊട്ടിച്ച് നിവിൻ പോളി!
‘ഇച്ചാക്കാൻ്റെ സൂലു ചേച്ചി’; മമ്മൂട്ടിയുടെ ഭാര്യയുമായുള്ള അടുപ്പത്തെ കുറിച്ച് സുചിത്ര മോഹൻലാൽ
ശിവഭക്തർക്കുള്ള സമ്മാനവുമായി സാദ്‌ഗുരു: ‘ശിവ – ദി ആദിയോഗി’ അനിമേഷൻ ചിത്രം അടുത്ത വർഷം തിയേറ്ററുകളിലേക്ക്
Dileesh Pothan On Girish AD : മച്ചാനെ നമ്മടെ മാതിരി അല്ല എല്ലാം എഴുതിക്കൊണ്ടാ വരുന്നെ… ചെറിയ നോട്ടം വരെ ഉണ്ടാവും, ​ഗിരീഷ് എ.ഡിയുടെ സ്ക്രിപ്റ്റിനെ കുറിച്ച് ദിലീഷ് പോത്തൻ
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Jeeva-Aparna Divorce : ഇനിമുതൽ ‘ഞങ്ങൾ’ എന്നൊന്നില്ല, ആ ആധ്യായം അടഞ്ഞു! വേർപിരിയൽ വെളിപ്പെടുത്തി ജീവയും അപർണയും
പിൻകോഡ് ഇല്ലെങ്കിലും പാഴ്സലെത്തും; ദുബായിലെ ഡെലിവറി സിസ്റ്റം ഇങ്ങനെ
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി